എടാ ചെറുക്കാ ഇങ്ങോട്ടു വാടാ ….
നീ മേശപ്പുറത്തു എന്താ ഇങ്ങനെ പുസ്തകം നിവർത്തിയിട്ടേക്കുന്നെ ..
നിന്റെ അച്ഛൻ ഉണ്ടാക്കിയിട്ട് പോയതൊന്നുമല്ല …
ഇങ്ങനെ വൃത്തികേടാക്കിയിടാൻ ….
അഭിയുടെ ചെവി പിടിച്ചു ശരിക്കും ഞെരിച്ചു പിറകോട്ടു ഒരു തള്ളും കൊടുത്തു വിശ്വനാഥൻ
വേച്ചു പോയ് ചുമരിലിടിച്ചു വീണു അവൻ
ഒന്നും മിണ്ടാതെ തലകുനിച്ചു എഴുന്നേറ്റു വന്നു
പുസ്തകമെല്ലാം അടുക്കി പെറുക്കി അപ്പുറത്തേക്ക് പോയ് ..
അഭിനന്ദിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…
നിങ്ങളെന്താ ഈ കാണിക്കുന്നത് അവനു നാളെ എക്സാം ഉള്ളതല്ലേ …
ഷീനക്ക് ദേഷ്യം വന്നു …എടി എന്റെ വീട്ടിൽ എന്റെ ഇഷ്ടം പോലെ നടത്തും നീ ആരാ ചോദിയ്ക്കാൻ …


ആ ചെറുക്കനെ കാണുന്നതേ എനിക്ക് കലിയാ ….
ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ വരുന്ന സമയത്തു അവനെ ഇവിടെ കാണരുതെന്നു ..
“എന്തൊരു കഷ്ടമാ ദൈവമേ.. ഞങ്ങൾക്കൊരു തുണക്കു വേണ്ടിയാ ഇഷ്ടമില്ലാഞ്ഞിട്ടും നിങ്ങളെ കല്യാണം കഴിച്ചത് “
ഒന്ന് തിരിഞ്ഞു നോക്കാൻ കൂടെ പിറപ്പുകളാരുമില്ല … അച്ഛനും അമ്മയും പോയ്
അവൾ തലയിൽ കൈവെച്ചു കസേരയിലോട്ടു ഇരുന്നു വിശ്വനാഥന്
പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ല അല്ലെങ്കിലും അയാൾ
അങ്ങനെ ആണ് ആരോടും പ്രത്യേകിച്ച് വല്ല സ്നേഹവും
ഉള്ളതായി തോന്നിയിട്ടില്ല ….
ഷീന റൂമിലേക്ക് ചെന്നപ്പോൾ കട്ടിലിനരികിലിരുന്നു
ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു അഭി ഷീന അവന്റെ അടുത്തിരുന്നു
“മോനെ …..”അവന്റെ മുടിയിൽ തഴുകി …
“സാരമില്ലടാ നിനക്കു അറിഞ്ഞു കൂടെ അങ്ങേരുടെ സ്വഭാവം
“അവൻ ഷീനയെ നോക്കി മൃദുവായി ചിരിച്ചു
“സാരമില്ല അമ്മെ …”


എങ്കിലും അവന്റെ മുഖത്ത് വിഷാദം നിഴലിച്ചിരുന്നു ..
തന്റെ മകൻ എപ്പോഴും പ്രായത്തിൽ കവിഞ്ഞ പക്വത കാണിച്ചിരുന്നു
ഒട്ടും പ്രകോപിതനാവില്ല ഇതുവരെ ഒരു കൗമാരക്കാരൻ കാണിക്കുന്ന ദേഷ്യമൊന്നും അവൻ കാണിച്ചിട്ടില്ല ..
പ്ലസ് ടു ആയതേ ഉള്ളു നല്ലപോലെ പഠിക്കും
അയാൾ എന്ത് ചെയ്താലും അവൻ എതിർക്കില്ല എതിർക്കില്ല കേട്ടുകൊണ്ട് തല താഴ്ത്തിയിരിക്കും …..
തന്റെ മകനാണ് ഒറ്റപെട്ടുപോയത് .. മോഹൻ മരിക്കുമ്പോൾ അവനു ഒൻമ്പത് വയസേ ഉണ്ടായിരുന്നുള്ളു … ‘
അമ്മ വേറെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ അവനു ഭാവസഭേദമൊന്നുമുണ്ടായില്ല ..
ഒരു അച്ഛനെ കിട്ടുമെന്ന
സന്തോഷമായിരുന്നോ ?.


അറിയില്ല ..വന്നു നാലു ദിവസം കഴിഞ്ഞപ്പോൾ തന്നെ അവനോടുള്ള അതൃപ്തി വിശ്വേട്ടൻ കാണിച്ചു തുടങ്ങി …
വല്ലാതെ ഒറ്റപെട്ടുപോയി അഭി … തന്റെ നെഞ്ചാണ് വിങ്ങുന്നത് ….
“അമ്മയോട് മോന് ദേഷ്യമുണ്ടോ ….
നമ്മക്ക് വേറെ ആരാടാ ഉള്ളെ … അതല്ലേ അമ്മ …”ഷീനക്ക് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല
“എനിക്കറിയാലോ അമ്മെ.. ‘അമ്മ എന്നോടൊപ്പം നിന്നാൽ മതി വേറെ ആരും വേണ്ട “
ഷീന അഭിയെ ചേർത്ത് പിടിച്ചു …..

🌹എടാ അഭി നീ എന്താ ഇന്നലെ വരാഞ്ഞേ … എന്റെ ബർത്ത് ഡേ ആയിട്ടു നീ ഒന്ന് വിഷ് പോലും ചെയ്തില്ലല്ലോ ശ്രീമയി അഭിനന്ദിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു …
ഇത്തവണ എന്റെ അച്ഛന്റെ ഗിഫ്റ്റ് എന്താണന്നു അറിയോ … ഇല്ലെന്ന ഭാവത്തിൽ അവളെ നോക്കി
“ഇലക്ട്രിക്ക് സ്‌കൂട്ടർ …..”
“എനിക്ക് ഇതൊന്നും അത്ര പരിചിതമല്ല ശ്രീക്കുട്ടി …. പല ക്‌ളാസ്സുകളിലും കുട്ടികൾ അച്ഛന്മാർ വാങ്ങി
കൊടുത്തതിന്റെയും ടൂർ പോയതിന്റെയും കഥകൾ
പറയുമ്പോൾ കൊതിയോടെ അതിലേറെ വേദനയോടെ നോക്കി നിന്നിട്ടുണ്ട് എന്റെ അച്ഛനുള്ള വർഷങ്ങൾ വസന്തം
നിറഞ്ഞതായിരുന്നു ഒരു അമ്മയ്ക്കും ഒരു അച്ഛനാവാൻ കഴിയില്ല …. ഒരു അച്ഛന് ഒരു അമ്മയും എന്ന് തോന്നിയിട്ടുണ്ട്
” സോറി അഭി ഞാൻ ഓർത്തില്ല … അവന്റെ സംസാരം കേട്ടപ്പോൾ അവൾ വല്ലാതായി
ഹേയ് …..


ഞാൻ പറഞ്ഞന്നേ ഉള്ളു എന്റെ എല്ലാ കാര്യങ്ങളും അറിയുന്നവളാണ് നീ ….
ഞാൻ ബർത്ത് ഡേ ഓർക്കാറുപോലുമില്ല … അമ്മ
അമ്പലത്തിൽ പോയ് വല്ല വഴിപാട് കഴിപ്പിക്കും …. അത്ര തന്നെ
“എന്റെ അഭി എന്ത് പാവാ ” ശ്രീമയി അവന്റെ കൈയിൽ പിടിച്ചു ..
അവൻ ചിരിച്ചു ..
നീ എന്തിനാടാ അയാളെ ഇങ്ങനെ പേടിക്കുന്നെ നിന്റെ അച്ഛൻ മരിച്ചപ്പോൾ കിട്ടിയ കാശില്ലേ നിന്റെം അമ്മേടേം അക്കൗണ്ടിൽ … അയാൾ നിങ്ങൾ ക്കു ചിലവിനു തരേണ്ടല്ലോ …”
ശ്രീകുട്ടിക്കു അയാളോട് ദേഷ്യമാണ് …
ശരിയാണ് അച്ഛൻ ഫാക്ടറിയിൽ ആക്‌സിഡന്റിൽ മരിച്ചപ്പോൾ നല്ലൊരു തുക കിട്ടിയിരുന്നു അയാളുടെ നോട്ടം ഇപ്പോഴും അതിലാണ് …
അമ്മക്ക് ശ്രീകുട്ടിയെ അറിയാം അവൾ ഒരു പാട് തവണ വീട്ടിൽ വന്നിട്ടുണ്ട് …
അവളെ കാണുമ്പോൾ അയാൾക്കു ദേഷ്യം വരും വല്ലതുമൊക്കെ പറയും …
അതുകൊണ്ടു ഇപ്പോൾ അവൾക്കു വരാൻ മടിയാണ്
…”നീ വീട്ടിലേക്കു വരുന്നോ ശ്രീക്കുട്ടി ” ഇറങ്ങാൻ നേരം അവൻ ചോദിച്ചു
“വരാം കുറെ ആയില്ലേ ആന്റിയെ കണ്ടിട്ട് ..
അയാൾ ഉണ്ടാവുമോ .. അയാൾ വല്ലോം ചെയ്താൽ നിന്റെ പൊടി പോലും കാണില്ല “
അവൾ കളിയാക്കി “അതൊന്നുമില്ലന്നെ ….”അവൻ ചിരിച്ചു


🌹ഗേറ്റ് കടന്നു ചെല്ലുമ്പോൾ തന്നെ ഷീനയും വിശ്വനാഥനും കലഹിക്കുകയാണെന്നു അഭിക്ക് മനസിലായി ശ്രീമയി അവന്റെ പിറകിലോട്ടു മാറി …
അകത്തു ചെന്നപ്പോൾ ഷീന കരയുന്നു ..
അടികിട്ടിയതിന്റെ ലക്ഷണങ്ങൾ ഉണ്ട് .. ഇതുവരെ അടിക്കാറില്ലായിരുന്നു …അതും തുടങ്ങിയോ
ശ്രീമയിയെ കണ്ടപ്പോൾ ഷീന കണ്ണ് തുടച്ചു ഒന്ന് ചിരിക്കാൻ ശ്രമിച്ചു…
“എന്താ അമ്മെ “അഭിനന്ദ് ചോദിച്ചു ” അയാൾക്ക്‌ പുതിയ ബിസിനസ് തുടങ്ങാൻ കാശു കൊടുക്കണമെന്ന് നിന്റെ കാശാ നിന്റെ അച്ഛന്റെ ജീവന്റെ വില “അവർ കരഞ്ഞു .
വിശ്വനാഥൻ ശ്രീമയിയെ കണ്ടു ദേഷ്യപ്പെട്ടു “നീ എന്താ ഇവിടെ ” അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് തോന്നി
” ഞാൻ …ഞാൻ ” അവൾ പതറി … “
രണ്ടു ദിസത്തിനുള്ളിൽ എനിക്ക് കാശു കിട്ടണം മനസിലായൊടി “
അയാൾ ഷീനയെ നോക്കി പല്ല് ഞെരിച്ചു ….
“അത് കിട്ടുമെന്ന് നിങ്ങൾ മോഹിക്കേണ്ട ഒരു ചില്ലിക്കാശ് പോലും തരില്ല എന്റെ മോന്റെ കാശാ ” ഷീനയുടെ ശബ്ദം ഉയർന്നു “
എന്താടി … നീ പറഞ്ഞേ ” അയാൾ ഓടിവന്നു കവിളിൽ ആഞ്ഞടിച്ചു ഷീന തറയിലേക്ക് വേച്ചു വീണു ..


അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു പൊക്കി വീണ്ടും അടിച്ചു……
എന്നാൽ ആ അടി വീണില്ല അയാളുടെ കൈത്തലം അഭിയുടെ വലതു കൈക്കുള്ളിലായിരുന്നു …
ഷീനക്കും ശ്രീമയിക്കും മുമ്പിൽ … വിശ്വനാഥന് നേരെ
ആ ആറടിക്കാരൻ വിരിഞ്ഞു നിന്നു …..
എന്തെ അടി വീണില്ല എന്ന് നോക്കിയപ്പോൾ ഒരു കോട്ട മതിൽ പോലെ മുമ്പിൽ അഭി …
തന്റെ അഭിയാണോ ഇത് അവൾ അത്ഭുതത്തോടെ അവനെ നോക്കി…
ശ്രീമയിക്കും അദ്ഭുതമായിരുന്നു … ഇന്നും കൂടെ കളിയാക്കി വന്നതേ
ഉള്ളു….
വിശ്വനാഥൻ കുതറാൻ ശ്രമിച്ചു പതിനേഴുകാരന്റെ കരുത്തിനു മുമ്പിൽ അയാൾ തളർന്നു ..


ഒട്ടും പ്രകോപിതനായിരുന്നില്ല അഭിനന്ദ് … അപ്പോഴും അവന്റെ
ചുണ്ടിൽ നിഷ്ക്കളങ്കമായ ഒരു ചിരി ഉണ്ടായിരുന്നു … “
നിങ്ങളെ ഞാൻ എന്റെ അച്ഛന്റെ സ്ഥാനത്തു കണ്ടിട്ടില്ല …
അങ്ങനെ വിളിച്ചിട്ടുമില്ല …
അമ്മക്ക് ഒരു തുണ …
അമ്മയെക്കാളും വലിയ ആഗ്രഹമായിരുന്നു …എനിക്ക്
അത്രമാത്രം ….. അല്ലെങ്കിൽ ….അവൻ തുടർന്നു
എനിക്ക് എന്റെ അമ്മയുടെ ദേഹം നോവുന്നതു എനിക്ക് കണ്ടു നില്ക്കാൻ കഴിയില്ല …
” ഞാൻ ആരാണെന്നു നിനക്കും നിന്റെ അമ്മക്കും കാണിച്ചു തരാമെടാ ” വീണ്ടും കുതറി വിശ്വനാഥൻ
അഭിനന്ദിന്റെ ബലിഷ്ഠമായ കരത്തിൽ നിന്നും രക്ഷപെടാൻ കഴിഞ്ഞില്ല … കൂടുതൽ കരുത്തോടെ അവൻ അയാളെ ഒതുക്കി നിറുത്തി
അക്ഷോഭ്യനായിരുന്ന അഭിനന്ദിന്റെ ചുണ്ടിലെ ചിരി മാഞ്ഞു ….


മാംസ പേശികൾ വലിഞ്ഞു മുറുകി ..കണ്ണിൽ ചുവപ്പു രാശി പടർന്നു …അവൻ ഒരടികൂടി മുമ്പോട്ടു വെച്ചു….
“ഇനി എന്റെ അമ്മേടെ ദേഹത്ത് നിങ്ങടെ കൈ
വീണാൽ …..!!
നിങ്ങടെ ജീവൻ ഞാനിങ്ങെടുക്കും …”
അയാൾക്കു കേൾക്കാൻ പാകത്തിൽ ശബ്ദം താഴ്ത്തി ആയിരുന്നു അവനതു പറഞ്ഞത് …എങ്കിലും ആ ശബ്ദത്തിനൊരു മൂർച്ചയുണ്ടായിരുന്നു
അവൻ പറഞ്ഞപോലെ ചെയ്യുമെന്ന് നൂറു ശതമാനം അയാൾക്ക്‌ ഉറപ്പായിരുന്നു
ഒരു ചെന്നായയെ പോലെ ആയിരുന്നു അപ്പോൾ അവന്റെ മുഖം …
പിന്നെ മെല്ലെ പിടി വിട്ടു തിരിഞ്ഞു ഷീനയേയും ശ്രീമയിയെയും നോക്കി നിഷ്കളങ്കമായി ചിരിച്ചു …ഒരു ഭാവഭേദവുമില്ലാതെ
വിശ്വനാഥൻ കണ്ട മുഖം അവർ കണ്ടില്ല …


“വിശ്വേട്ടൻ ഒന്നും ഇനി ചോദിക്കില്ല അല്ലെ വിശ്വേട്ട അവൻ അയാളെ നോക്കി …..”
തമാശ രൂപേണ പറഞ്ഞു
അയാൾ ഒന്ന് പറയാതെ അകത്തേക്ക് പോയ് …
“അമ്മ ഇനി പേടിക്കേണ്ട .. “ഷീനക്ക്
ആ പതിനേഴുകാരനെ പിടികിട്ടിയില്ല ഏറെ നേരം അവനെ നോക്കി നിന്നു
“എന്ത് സൂത്രാടാ നീ അയാൾടെ അടുത്ത് കാണിച്ചേ “
ശ്രീമയി അവനെ ആദ്യമായി കാണുന്നത് പോലെ നോക്കി ….
“ഒന്നുല്ല എന്റെ ശ്രീക്കുട്ടി ചിലരെ വിധി തളർത്തും … ചിലരെ വളർത്തും ….”
ആന്റണി മോസസ് ❤️

By ivayana

Leave a Reply

Your email address will not be published. Required fields are marked *