രചന : രാജേഷ് ദീപകം✍
നീ തീർത്ത
വിസ്മയത്തിനപ്പുറം
ഒന്നുമേയില്ല
തിരിച്ചറിയുന്നില്ല
മാനുഷർ.
ഉത്തുംഗശാസ്ത്ര കൊടുമുടി കേറിയോ!?
സൗരയൂഥങ്ങളിൽ
നാം വെന്നിക്കൊടി
പറത്തിയോ!?
സൗന്ദര്യസങ്കൽപ്പ ങ്ങളിൽ
വെണ്ണിലാചന്ദനകിണ്ണം…….
അവിടേക്ക് കാൽകുത്തിയ
ശാസ്ത്രംജയിച്ചുവോ!!?
നിലാവും മഴവില്ലും
മഴയും കാർ മേഘവും നീ തീർത്ത പ്രപഞ്ചവിസ്മയം.
ശിലകളിൽ നീ തീർത്ത ശില്പചാതുരി.
ഒഴുകും പുളിന ങ്ങളിൽ
ജലധാരയായി
മിഴികളിലത്ഭുതം
കാനനവഴികളിൽ
നിതാന്തനിശബ്ദത.
ഞൊടിയിടയിൽ
നീയൊന്നുപിണങ്ങിയാൽ
തീർന്നു സർവ്വസ്വവും.
പ്രളയമാകുമ്പോൾ
മഴതൻ സൗന്ദര്യം മറന്നുപോകുന്നു നാം.
ശാപവചനങ്ങൾ
ചൊല്ലീടുന്നു.
കൊടിയവേനലിൽ മഴയ്ക്കായി പ്രാർത്ഥന.
ഒന്നോർത്താൽ ജീവിതം തന്നെ
അതിനുത്തരം
ആകുന്നവല്ലോ!!?
ഉരുൾപൊട്ടലായി
മേഘവിസ്ഫോടന മായി…
ചക്രവാതചുഴികളായ്..
ഓർമ്മിപ്പൂ നമ്മളെ..
ഞാനില്ലെങ്കിൽ
നീയില്ലയെന്ന
നിത്യനിതാന്ത
ശാശ്വത സത്യം.