വസന്തമണഞ്ഞപ്പോൾ പൂത്തുപുഷ്പിച്ചെന്റെ
മുറ്റത്തെ മന്ദാരം
എന്റെ സ്നേഹമന്ദാരം.
ഋതുമതിയായ് പൂവിൽ
മധു നിറഞ്ഞു അവൾ
മാരനെ കാണാൻ കാത്തുനിന്നു.
കാതര മിഴിയോടെ നോക്കിനിന്നു
മാരന്റെ മാറോടു ചേർന്നു നിൽക്കാൻ
അധരത്തിലാദ്യത്തെ മുദ്രയേൽക്കാൻ
അനുരാഗവതിയായി മൃദു സ്മിതത്തോടെ
മദാലസയായവൾ കാത്തുനിന്നു. പൂത്തുനിന്നു.
മാരനായണഞ്ഞൊരു ശലഭസുന്ദരൻ
വർണ്ണ കുപ്പായമിട്ടൊരു പുലർവേളയിൽ
മധുനുകർന്നു അവൻ മലരിന്റെ മദനന്നായി
ആദ്യചുംബനലാസ്യലയത്തിൽ
ശ്രുംഗാര ലോലയായ് കുണുങ്ങി നിന്നു അവൾ
രാസലയഭാവത്തിൽ മയങ്ങി നിന്നു
മയങ്ങിനിന്നു.

ജോസഫ് മഞ്ഞപ്ര

By ivayana

Leave a Reply

Your email address will not be published. Required fields are marked *