രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍
കഥ പറയുന്ന കണ്ണുകൾ
ചിരി വിടരുന്ന ചുണ്ടുകൾ
വഴി തിരയുന്ന യാത്രകൾ
വിട പറയുന്നു മോഹങ്ങൾ
നിറം മറക്കുന്നു പൂവുകൾ
മധു നുകരുന്നു വണ്ടുകൾ
തീരം തീരയുന്ന ഓളങ്ങൾ
തിരയുടെ തീരാ ദുഃഖങ്ങൾ
മഴകനക്കുന്ന മേഘങ്ങൾ
കുളിരടിക്കുന്ന കാറ്റലകൾ
മനം തുറക്കുന്നു സങ്കടങ്ങൾ
സ്വയം മറക്കുന്നു ജീവിതങ്ങൾ
ഇനി തിരയില്ല കാലടികൾ
മതി വേണ്ടായിനി മോഹങ്ങൾ
ശ്രുതിയറിയാത്ത ഈരടികൾ
നിലയറിയാത്ത കടലാഴങ്ങൾ
ചിരി വിടർത്തട്ടെ ചുണ്ടുകൾ
കഥ പറയട്ടെ ഇനി കണ്ണുകൾ
മനം നിറയണം സ്വന്തം ജീവിതം
സ്വയം പുണരണം സ്നേഹമായി.