ഭ്രമമാർന്നൊരുയിരവിലായിട്ടല്ലോ
ഭാര്യഭർത്താക്കന്മാരൊന്നിച്ചപ്പോൾ
ഭ്രൂണത്തിലിറ്റിയവശിഷ്ടമായിയവർ
ഭ്രാന്തുള്ളോരായീയൂഴിയിൽപ്പിറന്നു.

ഭേദമുണ്ടവർക്കെങ്കിലുമൊന്നായി
ഭ്രമമെന്നതുയുള്ളിലുറഞ്ഞപ്പോൾ
ഭൂജാതനായൊരുനിമിഷത്തിലായി
ഭ്രാന്തോടെയവർഅലറിക്കരയുന്നു.

ഭയമായതെന്നുമുള്ളിൽനിറഞ്ഞു
ഭൂഗോളമാകെയഴലായിപ്പടർന്നു
ഭാഷണത്തിലുമതുപ്രതിധ്വനിച്ചു
ഭീതിമാറാത്തമർത്യന്മാരായവർ.

ഭയമാർന്നൊരുള്ളത്തിലായിതാ
ഭേദ്യമേകാനുള്ളപ്രകൃതിയുമായി
ഭാവത്തിലൊന്നല്ലെതിരായെന്നും
ഭംഗംവരുത്തേണമെന്നചിന്തകൾ.

ഭാഗ്യമോടെപ്പിറന്നോരുരാശികൾ
ഭംഗംവരുത്തിയൊരാ ചെയ് വിന
ഭാവിയിലെല്ലാമാവർത്തനങ്ങളായി
ഭൂതിയൊഴിഞ്ഞിന്നസ്ഥിരമാകുന്നു.

ഭംഗിയായിയാദിയിലുണ്ടായുലകം
ഭംഗിയില്ലാതാക്കിയപ്പോരായ്മകൾ
ഭാഗ്യദേവതക്കതിനുള്ളിൽപ്പകയേറി
ഭസ്മമാക്കാനൊരുമ്പെടും ധ്വനികളും.

ഭൂവിതിൽവാണയധികാരനൃപരെല്ലാം
ഭാവുകത്തിനായിയടരാടിയൊടുങ്ങി
ഭാവിയിലൊരാൺതുണയില്ലാതായി
ഭ്രദമാക്കിയതൊക്കവേ വ്യർഥമായി.

ഭവത്തിലെല്ലാം ഭ്രാന്തി തൻ ഭ്രൂണങ്ങൾ
ഭൂതലത്തിലുതിർന്നതിൻ പ്പിറപ്പുകൾ
ഭ്രാന്താൽപരസ്പരംവെറുത്തസോദരർ
ഭീരുക്കളായുധത്താലടരാടിത്തുലഞ്ഞു.

ഭാഗ്യദോഷം വരുന്നൊരാ വഴിയെല്ലാം
ഭീതി മാറ്റാനായി ഓടിയ ലോകമേ
ഭീമനേപ്പോലായിടാൻ കൊതിച്ചവർ
ഭീകരരായിയാധിപത്യത്തിനായെന്നും.

ഭ്രാന്തുള്ളവരെല്ലാമലഞ്ഞൂഴിയിൽ
ഭ്രമമോടെന്നുമൊരുപ്പിടിയുമില്ലാതെ
ഭാഗ്യദോഷത്താലുള്ളയനർഥങ്ങൾ
ഭൂതഭാവിയിൽവിനാശംവിതയ്ക്കുന്നു.

ഭരതചരിത്രത്തിൻഭാരതകാണ്ഡങ്ങളിൽ
ഭാഗ്യമില്ലാത്തൊരായംഗലാവണ്യങ്ങൾ
ഭാരമേറിയതാപത്താലടർന്നൊരിൽ
ഭ്രാന്തി തൻ ഭ്രൂണം പേറിയോരനേകം.

ഭ്രാന്തി തൻ ചിലമ്പിൻ ധ്വനികൾ പടർന്നു
ഭ്രാന്തോടലറുന്നൊരുയക്ഷിയായിയവൾ
ഭീതിയായിയിരുളിൽ നിറഞ്ഞുനിന്നിതാ
ഭയമേറിയേറിയപാന്ഥരസ്ഥമിക്കുന്നു.

ഭഞ്ജിക്കുന്നുയവളേകാന്തനിശ്ശബ്ദത
ഭാരമുള്ളിലായിയൂറിനിറയുമ്പോൾ
ഭുജങ്ങളെല്ലാമാമാറിലടിച്ചളകമുലച്ചു
ഭവമാകെയായിയലർച്ചകേൾക്കുന്നു.

ഭൂഗോളമൊക്കെയെന്നുമസ്ഥിരമായി
ഭയന്നുമാക്രമിച്ചുമടരാടിയൊടുങ്ങിയും
ഭംഗംവന്നോരുടെനിണമൊഴുകിയൊഴുകി
ഭൂമികയാകെയെന്നുയശുദ്ധമാകുന്നു.

അഡ്വ: അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *