രചന : ജെറി പൂവക്കാല✍
കടം കയറി ബുദ്ധിമുട്ടുന്ന ഒരു വീട്. അച്ഛൻ ബിസ്നസ് ചെയ്തു പരാജയപ്പെട്ടു. വിദേശത്ത് പോയെങ്കിലും കടങ്ങൾ മാത്രം ബാക്കി വെച്ച് നാട്ടിൽ വന്നു. അമ്മക്കും കടം. പലിശക്ക് മേൽ പലിശ . വീട് വിറ്റ് വാടക വീട്ടിൽ താമസം .
ഇന്നത്തെ കഥ ഡെയിൻ ഡേവിസിന്റെ കഥയാണ്. ചെറുപ്പം മുതൽ ആഗ്രഹമായിരുന്നു മോണോആക്ട് ചെയ്യണം . സ്വന്തം ചേട്ടന് മോണോആക്ട് ചെയ്തു സ്കൂൾ മുഴുവൻ ഫേമസ് ആണ് പക്ഷേ ഡെയ്ൻ അത് ഒരു സ്വപ്നം മാത്രമായിരുന്നു. മെല്ലെ ചേട്ടനെ കോപ്പി അടിച്ചു മോണോ ആക്ട് ചെയ്തു. ചേട്ടനോട് അസൂയ പോലും തോന്നിയിട്ടുണ്ട്. കാരണം ചേട്ടന് സമ്മാനംലഭിക്കുമ്പോൾ ഡെയ്ൻ ഒന്നും ലഭിച്ചിരുന്നില്ല.അങ്ങനെ മനസ്സിൽ മൂഴിവൻ ആഗ്രഹം ഫേം ആകണമെന്നായിരുന്നു.അങ്ങനെ ഇരിക്കുമ്പോൾ തന്റെ കൂടെ പഠിച്ച കൂട്ടുകാരനെ സിനിമയിൽ എടുക്കുന്നു.
അവനോട് എങ്ങനാണ് നീ ഇതിൽ കയറിയത് എന്ന് ചോദിച്ചപ്പോൾ , തന്റെ അച്ഛന്റെ സുഹൃത്ത് പ്രൊഡ്യൂസർ ആണെന്ന് പറഞ്ഞു. അങ്ങനെ ആ കൂട്ടുകാരൻ സ്കൂളിൽ നിന്ന് പോയിഡെയ്ൻ സ്കൂളിലും കൂട്ടുകാരോടും ഒരു കള്ളം പറഞ്ഞു. ഡെയ്നിനെ സിനിമയിൽ എടുത്തെന്ന്. അച്ഛന്റെ കൂട്ടുകാരൻ പ്രൊഡ്യൂസർ ആണെന്ന്. സ്കൂൾ മുഴുവൻ പാട്ടായി. ടീച്ചർമാർ എല്ലാംബഹുമാനത്തോടെ നോക്കുവാൻ തുടങ്ങി. ഒരു സിനിമാക്കാരൻ എന്ന ബഹുമാനം. എല്ലാവരും ചോദിക്കാൻ തുടങ്ങി എന്തായി നിന്റെ പടം . നന്നായി പോകുന്നു എന്ന് തട്ടി വിട്ടു. ഒരിക്കൽ ചേട്ടൻ സ്കൂളിൽ വന്നപ്പോൾ ടീച്ചർ ചോദിച്ചു ഡെയിനിന്റെ പടം എന്തായെന്ന്. ചേട്ടൻ പറഞ്ഞു അങ്ങനെ ഒരു പടം അവനില്ലല്ലോ എന്ന്. ടീച്ചർ ഇതു കേട്ടു. ക്ലാസ്സിൽ വന്നു പറഞ്ഞു. എന്ന് മുതൽ എല്ലാവരും കളിയാക്കാൻ തുടങ്ങി. എടോ നഡോ , സിനിമ നാടോ , എന്നൊക്കെ വിളിച്ചു കളിയാക്കി.
മനസ്സാകെ വിഷമിച്ചു. എങ്ങനെയെങ്കിലും ഒരു സിനിമ നടൻ ആകണമെന്ന് ആഗ്രഹിച്ച. ആ സമയം ചേട്ടന് ഫീസ് അടയ്ക്കുവാൻ പണം ഇല്ലാത്തതുകൊണ്ട് വീട്ടിൽ വന്നു നിൽക്കുകയാണ്.പഠിത്തം നിർത്തി.
വീടെല്ലാം വിറ്റു. പലിശക്ക് മേൽ പലിശ. തൊട്ടതെല്ലാം പരാജയം. അച്ഛനും അമ്മയ്ക്കും ഒരുപോലെ കടം. പള്ളിയിൽ പോയി അമ്മ പ്രാർത്ഥിക്കും. കാറ്ററിംഗ് വിളമ്പാനും, ക്യാമറയ്ക്ക് ലൈറ്റ് പിടിക്കാനും പോകുമായിരുന്നു.
200 രൂപ ഒക്കെ കിട്ടുമായിരുന്നു.
ജീവിതത്തിൽ പണം ഇല്ലാതെ മുന്നോട്ട് പോകുവാൻ കഴിയില്ല. വീടില്ല.വാടക കൊടുക്കാൻ പൈസയില്ല.
ഒടുവിൽ ഡെയിൻ തന്നെ ലോൺ എടുത്ത് പഠിക്കാൻ പോയി.
സിനിമ പഠിക്കാൻ പോയി. എല്ലാവരും മൂന്നാം കൊല്ലം ആയപ്പോൾ സ്റ്റുഡിയോ ചെയ്യുമെന്നും, പരസ്യ കമ്പനി തുടങ്ങുമെന്നും ഒക്കെ പറഞ്ഞപ്പോൾ ഡെയ്നിന് ഇതൊന്നും അറിയില്ലായിരുന്നു.അഭിനയം മാത്രമേ അറിയത്തൊള്ളായിരുന്നു
പക്ഷേ തനിക്ക് സംസാരിക്കാൻ അറിയില്ല എന്നും , തന്റെ സംസാര ശൈലി ഇതിന് യോജിച്ചതല്ലെന്നും മനസ്സിലാക്കിയ ഡെയ്ൻ. വീട്ടിൽ പണമില്ല.3എന്തെങ്കിലും ആയേ പറ്റൂ. സുഹൃത്തിനോട് പറഞ്ഞു, നീ ഓഡിഷന്റെ എല്ലാ പോസ്റ്ററും എനിക്ക് അയച്ചു തരണമെന്ന്. അങ്ങനെ കോമഡി സർക്കസിന്റെ ഓഡിഷനു പോയി.
പോകുവാൻ 200 രൂപ അമ്മയോട് ചോദിച്ചപ്പോൾ അമ്മയുടെ കയ്യിൽ ഇല്ല. അടുത്ത വീട്ടിൽ നിന്ന് കടം മേടിച്ചു അമ്മ ഡെയ്ന് കൊടുത്തു.
അവിടെ പോയി പരിപാടിക്ക് പങ്കെടുത്ത്. 2 ദിവസം കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞവർ രണ്ട് മാസമായിട്ടും വിളിച്ചില്ല.
പിന്നെയും ഫിലിം ഓഡിഷന് പോയി . 3 എണ്ണം പോയതിൽ 2 എണ്ണം റിജക്ട് ആയി. ഒരെണ്ണം അവർ ചെറിയ റോളിന് വിളിച്ചു.. അങ്ങനിരിക്കുമ്പോൾ മനോരമയിൽ നിന്ന് വിളിച്ചു. അന്ന് നിങ്ങൾ പങ്കെടുത്ത ഓഡിഷന്റെ ഫൈനൽ നാളെയാണ് എന്ന് പറഞ്ഞ്.
സിനിമയിൽ വേണോ ടിവിയിൽ വേണോ എന്ന കൺഫ്യൂഷൻ. അവസാനം ടിവി മതി എന്ന് പറഞ്ഞു മനോരമയിൽ പോയി. ആദ്യ സ്കിറ്റ് ടിവിയിൽ വന്നു. വലിയ സന്തോഷം. ആളുകൾ ഒക്കെ തിരിച്ചറിഞ്ഞു തുടങ്ങി. എന്നാലും സാമ്പത്തികം ഒരു പ്രശ്നമായി.അങ്ങനെ ഇരിക്കുമ്പോൾ മനോരമ നായകൻ നായിക എന്ന ഷോ ആങ്കർ ചെയ്യാൻ വിളിക്കുന്നു. പേർളി മാണി ആണ് കൂടെ ആങ്കർ ചെയ്യാമെന്ന് പറഞ്ഞത്.താൻ ചെയ്താൽ ആ പരിപാടി കുളം ആകും എന്ന് അവരോട് പറഞ്ഞു. അവർ വരുവാൻ പറഞ്ഞു.സിനിമ വേണ്ടെന്ന് വെച്ചു.DD എന്ന പേര് ആളുകൾ വിളിക്കാൻ തുടങ്ങി.
തന്റെ ഏറ്റവും വലിയ പോരായ്മ സംസാരം ആണെന്ന് വിചാരിച്ചപ്പോൾ ഇന്ന് ആ പോരായ്മയിൽ ആണ് അദ്ദേഹം തിളങ്ങി നിൽക്കുന്നത്.കടങ്ങൾ മാറി, ജീവിതം നന്നായി മുന്നോട്ട് പോകുന്നു.
ഡെയ്ൻ പറയുന്ന കാര്യം ഉണ്ട് ഞാൻ ഉറങ്ങാൻ പോകുമ്പോൾ സ്വപ്നം കണ്ടിരുന്നത് ഒക്കെ ഇന്ന് യാഥാർഥ്യം ആയി കഴിഞ്ഞു.ആളുകൾ മണ്ടൻ സ്വപ്നമെന്നും, നടക്കില്ല എന്നും ഒക്കെ പറയും. അതൊന്നും മൈണ്ഡ് ചെയ്യേണ്ട. നടക്കത്തില്ല എന്ന് പറയുന്നത് വീണ്ടും ചെയ്യണം.
ഇന്ന് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു താരമാണ് ഡെയ്ൻ. കടം കയറി മുടിഞ്ഞ ഒരു കുടുംബം ഇന്ന് സന്തോഷിക്കുന്നു.
പ്രിയപ്പെട്ടവരെ എല്ലാം തകരുമ്പോഴും നമ്മൾക്ക് മുന്നോട്ട് പോകാൻ ഒരു കച്ചിത്തുരുമ്പ് കാണിക്കുന്നവനാണ് ദൈവം. ഒരു വഴി അടയുമ്പോൾ ഏഴ് വഴി തുറക്കുന്നവനാണ് ദൈവം.
പ്രിയപ്പെട്ടവരെ അത്ഭുതം നമ്മുടെ അരികിൽ ഉണ്ട്. നമ്മുടെ കണ്ണിൻ മുമ്പിൽ ഉണ്ട്. അത് നമ്മുടെ ഉള്ളിൽ ഉണ്ട്. നമ്മുടെ സംസാരത്തിൽ ഉണ്ട്. നമ്മുടെ ബലഹീനതയിൽ പോലും അത്ഭുതം ഉണ്ട്. അത് കാണുവാൻ നമ്മുടെ കണ്ണ് തുറക്കണം. മനുഷ്യർ പറയുന്ന ചിന്തിക്കുന്ന വിചാരിക്കുന്ന ആളല്ല നീ. നിങ്ങൾ നിങ്ങൾ ചിന്തിക്കുന്ന വ്യക്തിയാണ്. നിങ്ങൾ വിജയി ആണ്.
നിങ്ങൾ ഉയർച്ച തന്നെ പ്രാപിക്കും.നിങ്ങളുടെ കഷ്ടപ്പാട് എന്ത് മാത്രമാണോ അത്രെയും നിങ്ങൾമാനിക്കപ്പെടും. നിങ്ങളുടെ തല ഉയർത്തുവാൻ കഴിയാതെ നിങ്ങൾ ചുമലിൽ ചുമക്കുന്ന നുകങ്ങൾ മാറി പോകും.