രചന : ശാന്തി സുന്ദർ ✍
ദൂരെ നിന്നും കാറ്റ്
വിളിച്ചുകൂവി
വിരുന്നുകാരിയുണ്ടേ…
വീടിന്റെ വാതിൽതുറന്നു
നോക്കി ഞാനും.
പൂക്കൾ കേട്ടമാത്രേ…
പുഞ്ചിരിച്ചു.
മഞ്ഞ ശലഭങ്ങൾ
നൃത്തം വച്ചു.
വണ്ണാത്തിക്കിളി
കറിക്കരിഞ്ഞു.
പൊട്ടൻക്കിണറ്റിലെ
തവളക്കണ്ണൻ
നാടൻപ്പാട്ടുപാടി.
ദാഹം ദാഹമെന്ന്
അലറി വിളിച്ചു
ഇലക്കുഞ്ഞുങ്ങൾ.
ആരാ.. അതിഥിയെന്ന്
മാവിൻ ചില്ലെയിലെത്തിയ
അണ്ണാൻ കുഞ്ഞും.
കുടു കൂടാന്ന് ചിരിച്ചെത്തി
മിഥുന മഴയും.
അയ്യയ്യോയിതെന്തു-
മഴയെന്നമ്മ പുലമ്പി,
മിഥുന മഴയെന്ന്
ഞാനുറക്കെ കൂവി.
കുയിലമ്മയുമൊപ്പം കൂവി.
അന്നം പൊന്നി
റേഷനരി കൈയ്യിലെടുത്ത്
അടുപ്പിലെ കെട്ടതീയൂതി…
അമ്മ വിളിച്ചു,,,
അമ്മൂ … പെണ്ണേ..
അന്നേരം മുറിയിലെ
ജനൽപാളി തുറന്ന്
ഞാനാ കവിതയെഴുതി
മിഥുന മഴ!
![](https://www.ivayana.com/wp-content/uploads/2025/01/shanthi-sundar-150x150.jpg?v=1736595562)