രചന : ചൊകൊജോ വെള്ളറക്കാട്✍
ഹിറ്റ്ലർ രണ്ടാമൻ
കണ്ടു ഞാനിന്ന്, ഏറ്റം വലിയൊരു –
കണ്ടകശ്ശനിയുള്ളോരു “മന്ത്രി –
മുഖ്യ”നെ, യിന്നുവരേം കാണാത്ത –
മുഖമുള്ളൊരു ‘ഹിറ്റ്ലർ രണ്ടാമൻ!’
കറുത്ത കൊടിയുടെ സംഹാരി!!
വെറുപ്പ് വിത്തുകൾ വിതറുമൊരു –
കടുത്ത പൊതുജന വിരോധി !
കേരളനാടിൻ സ്വന്തം രാജാവോ!
“കാരണഭൂതൻ” സ്തുതി പാടുന്നോർക്ക്!
കേരളസദസ്സിൻ ബെസ്സോടുംമ്പോൾ!
കോടികൾ വണ്ടീൽ എഴുന്നെള്ളുംമ്പം!
തലയിലടിച്ച്കെ.പി കളെല്ലാം
തലോട്ടി പൊട്ടിച്ചിതറി, രക്തം –
തളം കെട്ടി റോഡിലൊഴുകുമ്പോൾ !!
അതു കണ്ടു രസിച്ചു ചിരിച്ചു..!
മന്ത്രിമാർ, മരമാക്രികളെപ്പോൽ..!
കൈപ്പറ്റീ പരാതികൾ പലതും;
കഥയറിയാതേ നീങ്ങി മക്കൾ!
പൊല്ലീസ്സാരും കേരള സീ.എസ്സും
“വീട്ടിലെ മന്ത്രി”, യെല്ലാമൊന്നല്ലേ..!
നാട്ടിലെ “നീതീന്യായ”വുമെല്ലാം
കാട്ടിലെ പോലെത്തന്നല്ലേ യിന്നും!
കരി, കടുവ, പുള്ളിപ്പുലികൾ,
അരിശിക്കൊമ്പൻ, തേങ്ങാകൊമ്പനും,
കാട്ടുപോത്തുകൾ, മ്മ്ടെ കാട്ടുപന്നീം-
ഇരട്ടച്ചങ്കൻ! “കടക്കൂ പുറത്ത്”!
അട്ടഹസിച്ചാലോ! മീഡിയ വന്ന് –
പട്ടം വിട്ട് കളിക്കുന്നത് കണ്ടല്ലോ..!
എല്ലാം വില കൂടി! ജനമെല്ലാo
പൊല്ലാപ്പിലായീ! വലഞ്ഞൂവല്ലോ!
കൊല്ലും കൊലയും നടമാടുമ്പോൾ
പല്ലും കാട്ടി ചിരിച്ചീടും… മുഖ്യൻ!!
കൂടെ ‘കപിമാർ മന്ത്രികളെല്ലാം’
പാടേ… ചിവിട്ടുനാടകമേറി!!
ആഭ്യന്തരവും മാറിലൊതുക്കി
ഏഭ്യനു പറ്റിയ വേഷവുമിട്ട്!
പോക്കണംകേ,ടെന്നുംചെയ്യുംമ്പോഴും..
‘പോക്കിരി രാജാവല്ലേ’ യീനാട്ടിൽ!
ഫാസിസമെന്നത് കമ്പും മുഴയോ?
‘ഓസിയിൽ കിട്ടിയ പ്രാമാണിത്തം!’
ജനവിധി നേടി ഗോളായെങ്കിൽ!
അനവധി വട്ടം പറ്റിക്കാമോ?..
പൊതുജനമിന്ന് പമ്പര വിഡ്ഡി!
പരമാർത്ഥം! അതൊരു യാഥാർത്ഥ്യം!!
അഹങ്കാരികളുടെ ഈ നട്ടിൽ
ആയിരങ്ങൾ ഒത്തൊരുമിച്ചൊരു –
തിരുവാതിര ഒന്നിച്ചാടുമ്പോൾ….
‘കാരണഭൂതൻ’ ‘മന്ത്ര്യീമുഖ്യൻ ജീ’!!
😇