രചന : പട്ടം ശ്രീദേവിനായർ ✍
സാക്ഷാൽ പരബ്രഹ്മത്തെ
അറിയുന്നമർത്യന്റെ
മനസ്സി ലെന്നും ദൈവമുണ്ട് .!.
ദേവിയുണ്ട് ..
സാക്ഷാൽ !
വിദ്യയുണ്ട് അക്ഷര പുണ്യമുണ്ട് .!….
ജനനംനടന്നത്
ജന്മജന്മാന്തര – പ്രപഞ്ചവുംപ്രകൃതീയും
ജനിയ്ക്കും മുന്നേ.
സാക്ഷാൽ പരബ്രഹ്മത്തെ
അറിയുന്നുണ്ടോ ?
നിങ്ങൾ അറിയുന്നുവോ ?.
മാനുഷപുത്രന്മാരെ ?
പുത്രികളെ …….?
നാവിന്റെ ചലനത്തെ അറിയുന്ന
മർത്യന്റെ നാവിലുമുണ്ട് ദേവി ……..!
പാട്ടിനെഈണത്തിൽ .
പാടുന്ന രാഗത്തിൽ ,,,,
ദൈവത്തിന് സാന്നിദ്ധ്യമുണ്ട് ..
‘അമ്മ എന്ന് വിളിക്കുന്ന വാക്കിലും
അച്ഛനെത്തേടുന്ന കണ്ണിലും….
ദൈവം വിളങ്ങുന്നു പൊന്നേ ……!
വിശക്കുന്ന വയറിന്റെ
നിലവിളി കേൾക്കുന്ന
മനസ്സിലുംദൈവമുണ്ട്!
സ്പർശനമെന്തെന്നറി
യുന്നനിന്നുടെ
അറിവിലുംപൊരുൾ
മറ്റെന്താണ് ?
എല്ലാ കർമ്മവും അറിയുന്നറിവിനെ ..
ദൈവമെന്നു ഞാൻ വിളിക്കുന്നു ..
അവനാണെന്നും ..ആത്മാവ്,
നമ്മുടെ ആത്മസ്വരുപം അറിയുക നാം…………!
()
![](https://www.ivayana.com/wp-content/uploads/2021/12/pattom-sreedevi.jpg)