വിളറിയമുഖവുമായി തിരക്കിട്ടോടുന്നവരിൽ
പ്രസന്നമുഖമുള്ള സോദരാ……
ഇത്തിരിനേരമീ തണലിലെന്നോടൊത്ത്
ഇരിക്കാമൊ നെഞ്ചിലെ ഭാരമിറക്കി
വെയ്ക്കാൻ ഇത്തിരി കനിവ് കാട്ടുമോ ?
നെഞ്ചിലെ വിങ്ങൽ ഇറക്കി വെയ്ക്കാൻ
അത്താണി തേടി അലയവെ കനിവാർന്ന,
നോട്ടമെൻ കരളിളാണ് പതിച്ചതെന്നറിയുക
ആരിലും കാണാത്ത മുഖ പ്രസാദത്തിൻ,
പൊരുളെന്തെന്നറിയാനെൻകാതുകൾ
കൊതിക്കുന്നു.എൻ കണ്ണീരൊപ്പിയ കൈകൾ
ചേർത്തു പിടിച്ചു ഞാൻ മാപ്പുചോദിക്കുന്നു
വിലപ്പെട്ട സമയം ഞാൻ കവർന്നതിൽ.
കഥകേൾക്കും കുട്ടിയെ പോൽ കാതുകൾ
കൂർപ്പിച്ചു കേട്ടിരുന്നെൻ ഭാരമലിഞ്ഞുപോയി.
കടലോളം ദുഃഖമുള്ളിലൊളിപ്പിച്ചു കണ്ണിൽ
നിറദീപായി നിൽക്കും രഹസ്യം കൂടി ചൊല്ലുക.
സന്തോഷത്തിലല്ലദുഃഖത്തിലാണപരന്റെ
സന്തോഷമെന്ന പുതുപാഠമാകുന്നെനിക്ക്.
ചുണ്ടിൽ ചെറു ചിരി നിർത്താൻഞാനുമിനി
പരിശ്രമിക്കാം ഒരിക്കൽ കൂടികൈത്തലം
ചേർത്ത്പിടിച്ചുസൗഹൃദത്തിൻഉഷ്മളത
നിറവോടെ നെഞ്ചിലേക്കാവാഹിച്ചോട്ടെ.

ദിവാകരൻ പികെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *