രചന : ജ്യോതിഷം വേദിക്ക് ✍
വരുന്ന നാൽപത്തെട്ടു മണിക്കൂർ ജീവിതത്തിൽ നിർണ്ണായകം, ഒരു പക്ഷെ പലരും പക തീർക്കുന്ന ദിവസം അല്ലങ്കിൽ പടുകുഴിയിൽ വീഴുന്ന ദിവസം വരുന്നു !
ഫെബ്രു 14……
പ്രണയങ്ങൾ ഏഴ് വിധം അതിൽ നില നിൽക്കുന്ന പ്രണയങ്ങൾ രണ്ട് വിധം മാത്രം . ശരീരത്തിന്റെ രസതന്ത്രം തന്നെയാണ് പ്രധാനം, സൗന്ദര്യത്തിനോ പണത്തിനോ പ്രണയത്തിന് സ്വാധീനം ചെലുത്താൻ ആകില്ല എന്ന സത്യം പലരും പ്രണയിച്ച് അകലുമ്പോൾ മാത്രം മനസ്സിലാക്കുന്നത് ……
പ്രണയം ഇന്ന് കൂടുതൽ പകയും സ്വാർത്ഥതയും കൂടിയതാണ് കാരണം കൗമാരകാരല്ല ഈ പ്രണയത്തിൽ പെട്ട് ഉറക്കം നഷ്ടപെട്ടതും ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതും.
ഇന്ന് വശ്യ പൂജക്കും അത് വിട്ടാൽ മാരണക്രിയക്കും ഇത്തരം ആഗ്രഹം മനസ്സിൽ ഉള്ളവരോ തകർന്നവരോ ആയിരിക്കാം …..
പ്രണയ പരാജയം സാഹചര്യം ആയിരിക്കാം പക്ഷെ പ്രണയദിനത്തിൽ അവർക്കായി എന്റെ പ്രണാമം ……❤️❤️❤️❤️
വേണമെങ്കിൽ രണ്ട് പൂക്കളും സമർപ്പിക്കാം കുറക്കണ്ട !
കമലാ സുരയ്യയും , നന്ദിതയും,
ഓഎൻവിയും എഴുതിയ വരികൾ കടമെടുത്ത് പ്രണയിക്കുന്നു , പക്ഷെ പച്ചയായ ജീവിതം വന്നപ്പോൾ ” ഈ നേരവും കടന്നുപോകും ” എന്ന് വിശ്വസിക്കുന്നു ……
“ഭൂമിയില്‍ പ്രണയം എന്നാല്‍ ആദ്യം ഓര്‍മ്മ വരുന്നത് പവിത്രമായ രാധാകൃഷ്ണ പ്രണയമാണ്.
എന്നാല്‍ ഇന്നത്തെ തലമുറ പ്രണയത്തെ അവര്‍ക്കാവശ്യമായ രീതിയിലേക്ക് വളച്ചൊടിച്ചു എന്ന് നമുക്ക് നിസ്സംശയം പറയാം………
ഇന്ന് ഏറ്റവും ആധുനിക പ്രണയം ഇൻറ്റോഗ്രാം പ്രണയം ആണ് , ആരൊക്കെ അടുത്ത കൊല്ലം സ്വബോധത്തിൽ ഉണ്ടാകും എന്ന് കണ്ടറിയണം …….
പവിത്രമായ രാധാ കൃഷ്ണ പ്രണയം ചടുലവും തീക്ഷ്ണവുമാണ്. രാധയില്ലെങ്കില്‍ കൃഷ്ണനില്ല.
യഥാര്‍ത്ഥ പ്രണയത്തിന് അര്‍ത്ഥങ്ങള്‍ നല്‍കിയത് ഇവരാണ്.
പുരാണ പ്രണയം എന്നതിലുപരി അതില്‍ നിന്നും പഠിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇന്ന് വിവാഹത്തിനും പ്രണയത്തിനും ഒരു വര്‍ഷത്തെ ആയുസ്സു പോലുമില്ലാത്ത ഈ കാലത്ത് ഈ ദിവ്യപ്രണയം നമുക്ക് നല്‍കുന്ന ചില പാഠങ്ങൾ എന്തൊക്കെ എന്ന് നോക്കാം……
” ഋതുക്കൾ നാലും നാല് വഴിമാറി മീനമാസത്തിൻ നിന്ന് സൂര്യൻ മേടം രാശിയിലേക്ക് സഞ്ചരിക്കുമ്പോൾ ഒരു ചക്കയും മാങ്ങയുകൂടി കാലം കഴിയുമ്പോൾ ഒരു വർഷം കേരളത്തിൽ നിന്ന് വഴിമാറുന്നു….വരൾച്ചയും പ്രളയവും പ്രണയവും ഒന്നു പോലെ മുൻ വിധിയില്ലാതെ വന്നു കയറുന്ന കാലം….
കൗമാരത്തിൽ വാർദ്ധക്യവും എന്നാൻ യവ്വനാവസാനത്തിൽ പ്രണയവും നിറം മങ്ങി നിൽക്കുന്നു…
(റോൾഡ് ഗോൾഡ് ഒഴികെ)
ഈർച്ചവാൾ പോലെയുള്ള മൂർച്ചയുള്ള വാക്കുകളാൾ അലംകൃതമായ വാക്കുകളാൽ മുത്ത് മണികൾ കോർത്ത് മരുഭൂമിയിൽ മരുപച്ച സൃഷ്ടിക്കുന്ന അപൂർവ്വ അനുഭൂതി പ്രണയം …..
ശരീരത്തിലെ ഹോര്‍മോണുകളും നാഡീവ്യൂഹത്തിലെ “പോസ്റ്റ്‌മാന്‍” മാരായ ന്യൂറോട്രാന്‍സ്മിറ്റേഴ്സും അവരുടെ സഹായികളായ ചില രാസസംയുക്തങ്ങളും ചേര്‍ന്നാണ് പ്രണയം സൃഷ്ടിക്കുന്നത്.
തലച്ചോറാണ് പ്രണയത്തിന്‍റെ കേന്ദ്രമെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
ഹൈപോതലാമസാണ് പ്രണയത്തിന്‍റെ ഉത്തേജനകേന്ദ്രം. പ്രണയത്തിന്‍റെ ജൈവഘടകങ്ങളായ സ്പര്‍ശം, കാഴ്ച, ഗന്ധം, കേള്‍വി തുടങ്ങിയവയുമായി ബന്ധപ്പെട്ട തലച്ചോറിന്‍റെ ഭാഗങ്ങള്‍ ഹൈപോതലാമാസുമായി ആശയസംവാദത്തില്‍ ഏര്‍പ്പെടുകയും പ്രണയം പോലുള്ള നിര്‍മ്മലവികാരങ്ങള്‍ ജനിപ്പിക്കുകയും ചെയ്യുന്നു.
ജനിപ്പിക്കുകയും ചെയ്യാം!
” പ്രാണനിലെക്ക് പ്രയാണം’ ചെയ്യുന്ന ഊർജ്ജം പ്രണയം”
‘ഈ ഊർജ്ജം ഉൾകൊണ്ടാൽ പിന്നെ എല്ലാം സമർപ്പണമനോഭാവം”
ജീവൻ ഏത് ജീവിതം ഏത് തിരിച്ചറിയാത്ത ഏതോ ഒരു ലോകം……….,
(പരലോകമല്ല) ഏകദേശം അതൊക്കെ തന്നെ കുറച്ചു കഴിഞ്ഞാൽ 80 %……
‘ സാഹചര്യം’ മറന്നും സദാചാരം മറന്നും പിന്നീട് യാന്ത്രികതയിൽ ജീവിതം. എത്തിയാൽ എത്തി……..
” ഫെബ്രുവരി 14 ന് വീണ്ടും പ്രണയദിനം വരുന്നു”
വാലന്റൈൻസ് ഡെ………….,
എന്താണ് ഈ വാലന്റൈൻസ് ഡെ ?
എത്ര പേർക്ക് അറിയാം?
“ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്..
വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി.
അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു.
പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി.
വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു.
ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി.
ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി.
തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക്
“ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു.
അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയത്………….,
ഇന്ന് അത് വൻ വിപണന ദിവസമാണ്,…..
ജ്വല്ലറി തുടങ്ങി ഫാൻസി ഷോപ്പ് വരെ വൻ വിപണനം….
പ്രണയം സത്യമാണോ? ചിന്തിക്കു?
അതോ സ്നേഹമോ നല്ലത്?
നിങ്ങൾ മനസ്സിൽ നിന്ന് ഉത്തരം പറയു?
ഇപ്പോൾ പറയും ” പ്രണയം ” എന്ന് അല്ലെ?
ചിലർ “മഴ” കണ്ടാൽ അപ്പോ പ്രണയം വരും നല്ല ഒരു പ്രളയവും വീടും എല്ലാം പ്രളയത്തിൽ അകപെട്ടപ്പോൾ “മഴ”ഇപ്പോഴും പ്രണയം വരുത്തുന്നുണ്ടോ?
ഒരു ചോദ്യം ചോദിക്കും ചിലപ്പോ ഭഗവാൻ ശ്രീ.കൃഷ്ണൻ പ്രണയിച്ചിട്ടില്ലെ എന്ന് ഉണ്ട് അന്ന് മൊബയിലും, വാട്ട്സാപ്പും,ഉണ്ടായിരുന്നില്ല.
പിന്നെ കൃഷ്ണന് അതിന്റ പേരിൽ ആരും പെട്രോൾ ഒഴിക്കേണ്ടി വന്നട്ടില്ല…..
കഷായവും കുടിച്ചിട്ടില്ല.
ബൈബിളിലെ ഒരു വചനം ഓർമ്മ വരുന്നു സ്നേഹത്തെ കുറിച്ച്,…
പ്രണയത്തെ കുറിച്ചല്ല.
“സ്‌നേഹം ക്ഷമയും ദയയും ഉള്ളതാണ്.
സ്‌നേഹം അസൂയപ്പെടുന്നില്ല; വീമ്പിളക്കുന്നില്ല;
വലിയ ആളാണെന്നു ഭാവിക്കുന്നില്ല;
മാന്യതയില്ലാതെ പെരുമാറുന്നില്ല; സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല;
പ്രകോപിതമാകുന്നില്ല;
ദ്രോഹങ്ങളുടെ കണക്കു സൂക്ഷിക്കുന്നില്ല.
അത് അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു.
അത് എല്ലാം സഹിക്കുന്നു;
എല്ലാം വിശ്വസിക്കുന്നു;
എല്ലാം പ്രത്യാശിക്കുന്നു;
എന്തു വന്നാലും പിടിച്ചുനിൽക്കുന്നു. സ്‌നേഹം ഒരിക്കലും നിലച്ചുപോകില്ല.
(ബൈബിൾ, 1 കൊരിന്ത്യർ 13:4-8
പ്രണയവും സ്നേഹവും തമ്മിൽ അജഗജാന്തര വ്യത്യാസം തന്നെ ഉണ്ട്……..
“വാലന്റൈൻസ് ഡെ നഷ്ടസ്വപ്നങ്ങളുടെ ദിനം ചിലർക്ക്.
ഒരു ആയിരത്തിലധികം ഗ്രൂപ്പ് വരും.
പക്ഷെ പെണ്ണിന്റെ പേരിൽ ആണും ആണിന്റെ പേരിൽ പെണ്ണും.
പതിനെട്ട് വയസ്സ് കൊടുത്ത വെക്തി 60 തികഞ്ഞതും……
എന്നാൽ സ്നേഹം എന്ന് സെർച്ച് ചെയ്യു അധികം കാണാൻ വഴിയില്ല..
കാരണം അത് ഇല്ല ഇന്ന്……….
പ്രിയരെ ജ്യോതിഷം വേദിക്ക് ജ്യോതിഷം മാത്രം എഴുതിയാൽ പോരെ എന്നു ചോദിക്കാറുണ്ട്. പക്ഷെ ഇത് അപ്പോൾ ആരെഴുതും ?
പ്രണയവും ,സ്നേഹവും തമ്മിലുള്ള വെത്യാസം ചെറിയ രൂപത്തിൽ എഴുതാൻ ശ്രമിച്ചു എന്നു മാത്രം,
ഇതു വായിക്കുമ്പോൾ ഏതായിരുന്നു നല്ലത് എന്ന് സ്വയം വിലയിരുത്താം…
പ്രണയത്തിന്ന് നഷ്ടങ്ങൾ ഏറെ……
പക്ഷെ സ്നേഹത്തിന് നഷ്ടമില്ല……..
മാനുഷിക മൂല്യം നിലനിർത്തി പ്രാവർത്തികമാക്കാവുന്ന എന്തും നല്ലതു തന്നെ പക്ഷെ സ്വന്തം നിഴൽ പിന്നീട് ചതിക്കുന്ന രീതിയിലുള്ള ചിന്തകൾ സമൂലം ഒഴിവാക്കുക..
സ്നേഹിക്കുക. സംരക്ഷിക്കുക ,
സഹായിക്കുക പറ്റുമെങ്കിൽ,,,
വീണ്ടും ഞാൻ എഴുതാം എഴുത്ത് നല്ലതാണങ്കിൽ ?
സ്നേഹവും പ്രണയവും കാമവും വേണം അത് പ്രകൃതിനിയമം പക്ഷെ അത് ആരിലും നിർബന്ധിതമാകരുത് സ്വകാര്യതയാണ് .
ആസ്വദിക്കുക ജീവിതം ഏത് വികാരത്തിലൂടെ ആണങ്കിലും സന്തോഷം എന്ന വികാരം ജീവിതത്തിൽ പുതിയ ഒരു വസന്തകാലം സൃഷ്ടിക്കട്ടെ.
നിങ്ങളുടെ ഇഷ്ടങ്ങൾ തുറന്നു പറയു പറയാൻ പറ്റാത്ത ഒരു കാലം നിങ്ങൾക്ക് വരുന്നതിനു മുന്നെ തന്നെ.
പ്രായവും കുലവും നോക്കെണ്ട ഒന്ന് സന്തോഷിക്കു മനസ്സ് തുറന്ന്.
നൻമയുടെ തീരത്ത് നിന്നും നന്ദി പറഞ്ഞു കൊണ്ട് എല്ലാവരുടെയും അഭിപ്രായം ആഗ്രഹിച്ചു കൊണ്ട് തൽകാലം വിട പറയുന്നു.
ഹൃദയം നിറഞ്ഞ.
“വാലന്റൈൻസ് ദിനാശംസകൾ….
ജ്യോതിഷം വേദിക്ക്