ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

ഇന്നത്തെ യുവതീ യുവാക്കളുടെ ജീവിതരീതികൾ ………ഒറ്റവാക്കിൽ പറഞ്ഞാൽ കുത്തഴിഞ്ഞത് ……..ആനുകാലിക സംഭവങ്ങൾ ഓരോന്നും വിരൽചൂണ്ടുന്നത് അതിലേക്കാണ് ….ഇങ്ങനെ കുത്തഴിഞ്ഞ ജീവിതത്തിന് കാരണമാകുന്നത് ഒരൊറ്റ ദുശീലമാണ്…..നുണപറയുക എന്ന ദുശീലം ……ഭാര്യയും രണ്ടുകുട്ടികളുമുള്ള ഒരു യുവാവ് എങ്ങിനെയാണ് ഫേസ്ബുക്കിലൂടെയും അല്ലാതെയും ഒരു പെൺ കുട്ടിയോട് അതിരുവിട്ട അടുപ്പം ഉണ്ടാക്കുന്നത് ……..

ഭർത്താവും കുഞ്ഞുമുള്ള ഒരു സ്ത്രീ വേറൊരു പുരുഷനുമായി അടുക്കുന്നത് ……..കള്ളം പറഞ്ഞാണ് തുടക്കം ….ഈ നുണപറച്ചിൽ ചെന്നവസാനിക്കുന്നതു കൊലയിലോ ആത്മഹത്യയിലോ ആണ് ….ചെന്നുപെട്ട കുരുക്കിൽനിന്നും രക്ഷപ്പെടാൻ വേറെ വഴിയില്ല ……സത്യസന്ധത സ്വഭാവത്തിന്റെ ഭാഗമാക്കിയാൽ …പഠനകാലം ഉഴപ്പിപോവില്ല ….ജോലി കിട്ടിയാൽ ഉയയർച്ചവേണമെങ്കിൽ നൂറു ശതമാനവും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം ……ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്‌താൽ നുണപറയാതെ തരമില്ല …അതുപോലെ ചെയ്യേണ്ടുന്ന കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ അപ്പോഴും രക്ഷപെടാനായി നുണ പറയേണ്ടിവരും ….

ഈ ഒരു ദുശീലം പഠിക്കുന്നത് വീട്ടിൽ നിന്നാണ് ….. സത്യസന്ധതയുടെ പ്രാധാന്യo അച്ഛൻ മകന് വിസ്തരിച്ചു പറഞ്ഞു കൊടുത്തുകൊണ്ടിരിക്കുന്നു …അപ്പോഴതാ ഒരു ഫോൺ കോൾ…അച്ഛൻ മോനോട് പറഞ്ഞു പോയി ഫോണെടുക്ക് …ഫോണെടുത്ത മോൻ പറഞ്ഞു ”അച്ഛനാണ് ഫോൺ ”…ഉടൻ അച്ഛൻ ”അച്ഛനിവിടെയില്ല എന്ന് പറഞ്ഞേക്ക്” .. അച്ഛൻ തുടർന്നു ”മോനെ ഒന്നാമതായി നീ പഠിക്കേണ്ട പാഠം സത്യമേ പറയാവൂ” …കുട്ടി അത് കേട്ട് തലകുലുക്കി പക്ഷെ അവന്റെ തലയിൽ സംശയത്തി ന്റെ വിത്തുകൾ അപ്പോൾ തന്നെ വീണു ….എന്താണ് സത്യം എന്താണ് കള്ളം ….

മാതാപിതാ ക്കൾ മക്കളുടെ മുമ്പിൽ തുറന്നുവച്ച പാഠപുസ്തകങ്ങളാണ് …പാഠപുസ്തകത്തിൽ അച്ചടിച്ചുവച്ച വാക്കുകളൊന്നും ഒരിക്കലും ജീവിതത്തിൽ പാഠമാവില്ല …..ഇന്നത്തെ തലമുറ കുത്തഴിഞ്ഞു പോവാൻ ഒരു കാരണം .ജന്തു സഹജ വികാരത്തിലൂടെ…..ഒരു നിമിഷംകൊണ്ട് മാതാവും പിതാവും ആകുന്ന പ്രക്രിയ ആണ്….. അമ്മയും അച്ഛനും ആകുന്ന തല്ലാതെ മാതൃത്വവും പിതൃത്വവും എന്ന പുണ്യപ്പെട്ട മേഖല അവർക്കു അന്യ മാണ് … കുഞ്ഞുങ്ങൾ കുത്തഴിഞ്ഞ ജീവിതത്തിലേക്കു വളരെവേഗം വഴുതിവീഴും …ഇപ്പോൾ മനസ്സിലാ ക്കാമല്ലോ ആരാണ് യുവതലമുറയെകുത്തഴിഞ്ഞവർ ആക്കുന്നതെന്ന്….

By ivayana

Leave a Reply

Your email address will not be published. Required fields are marked *