രചന : ജി കെ മാന്നാർ ✍
വീട്ടിൽ കിടന്നുറങ്ങാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഒരാളും നാടുവിട്ടു പ്രവാസിയാകുന്നത്…!!
രാത്രി ഒരു മണിയാകുമ്പോൾ ജോലിയൊക്കെ കഴിഞ്ഞു റൂമിലെത്തി ഭക്ഷണമൊക്കെ ഉണ്ടാക്കി കഴിച്ച് ചിലപ്പോഴൊക്കെ കഴിക്കാതെ കട്ടില് കാണുമ്പോൾ തന്നെ ഉറക്കം വരുന്ന ഒരവസ്ഥയുണ്ട്….!!!
അനുഭവിച്ചവർക്കേ അറിയൂ..!
ഇങ്ങനെയൊക്കെ ആണെങ്കിലും ഒരോ പ്രവാസിക്കും ഉണ്ടാകുന്ന സമാധാനം എന്താണെന്ന് അറിയാമോ…??
അയാളെ പ്രതീക്ഷിക്കുന്ന, കാത്തിരിക്കുന്ന ഭാര്യയും മക്കളും ഉണ്ടന്നുള്ള അല്ലങ്കിൽ അച്ഛനുമമ്മയും സഹോദരങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടെന്ന ഒരു വിശ്വാസമാണ്….!
പക്ഷേ പലപ്പോഴും അതുണ്ടാവാറില്ല എന്നതാണ് സങ്കടം..! അതാണ് സത്യം…!!
അയാൾ എന്നും വിളിക്കുന്ന സമയം പോലും പല ഭാര്യമാരും ഓർക്കാറുപോലുമില്ല…!!!!
പലഭാര്യമാരും പറയും അയ്യോ… നിങ്ങൾ വിളിച്ചത് ഞാൻ കണ്ടില്ല…!!! തിരക്കായിരുന്നു..!!! എന്നൊക്കെ ഓരോരോ ഒഴിവുകൾ പറയും..!
ചിലപ്പോൾ പറയും മക്കളുറങ്ങി ഞാനും കിടന്നു നാളെ വിളിക്കാം എന്ന് ഒറ്റവാക്കിൽ പറഞ്ഞ് ആ പ്രവാസിയുടെ ഒരുദിവസത്തെ സങ്കടങ്ങളും ആകുലതകളും അവിടെ ഒരു നൊമ്പരമായി അവശേഷിപ്പിച്ചു അവര് സുഖമായി ഉറങ്ങും….
നീറുന്ന മനസും ഒറ്റപ്പെടലിന്റെ നൊമ്പരവും മനസിലേറ്റി തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ ഒന്ന് കണ്ണടയ്ക്കുമ്പോൾ കാതിൽ അലസോരപ്പെടുത്തുന്ന അലാറത്തിന്റെ ശബ്ദം കേൾക്കുമ്പോൾ എത്ര സുഖമില്ലാത്ത അവസ്ഥയാണങ്കിലും വീട്ടിലേയും വീട്ടുകാരുടെയും ഓർമ്മ മനസിലേക്ക് വരുമ്പോൾ എല്ലാം മറന്നു കണ്ണുകൾ തുറക്കാൻ പെടപ്പാടുപ്പെട്ടു എണീക്കുന്ന പ്രവാസിയുടെ ഒരു ദിവസം അവിടെ തുടങ്ങുകയാണ്…!!
പ്രീയമുള്ള പ്രവാസിയുടെ അച്ഛനും അമ്മയും സഹോദരങ്ങളും അല്ലങ്കിൽ ഭാര്യയും മക്കളും ഒന്നോർക്കുക…!! പ്രവാസി ഒറ്റയ്ക്കാവുന്നത് നാടുവിട്ടു പ്രവാസം നയിക്കുമ്പോൾ അല്ല വീട്ടുകാരായ നിങ്ങൾ ഓരോരുത്തരും മറന്നുതുടങ്ങുമ്പോൾ ആണ്…!!
ഇടയ്ക്കെപ്പോഴങ്കിലും നിങ്ങൾക്ക് സുഖമാണോ, നിങ്ങള് കഴിച്ചോ, കിടന്നോ, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ…!!
എന്ന് ചോദിക്കാനെങ്കിലും നിങ്ങൾ സമയം കണ്ടെത്തണം…!!!
അതുകേൾക്കുമ്പോൾ അവർക്കുണ്ടാകുന്ന ഒരു സന്തോഷം മനസിനുണ്ടാകുന്ന എനർജി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്….!!
ചിക്കനും, മട്ടനും, ബീഫുമൊക്കെ കഴിച്ചു കൊളസ്‌ട്രോൾ കൂടിയിട്ടൊന്നുമല്ല, ഓർക്കാനാരുമില്ലാതെ ഒറ്റപ്പെടുമ്പോൾ ആണ് പല പ്രവാസികൾക്കും അറ്റാക്ക് ഉണ്ടാവുന്നത്….!!
അതുകൊണ്ട് ലീവിന് വരാറാകുമ്പോൾ അല്ല ഇടയ്ക്ക് ഇപ്പോഴങ്കിലും അല്പസമയം അവർക്ക് വേണ്ടി മാറ്റിവെയ്ക്കുക..🙏🙏🙏🙏
![](https://www.ivayana.com/wp-content/uploads/2025/02/mannar-gk-150x150.jpg?v=1739454689)