രചന : സി.മുരളീധരൻ ✍️
ഞാനറിഞ്ഞു തിരക്ക് കുറയുവാൻ
കാത്തുനിൽക്കുന്നു നീ” എന്ന ഭാവത്തിൽ
എന്നെ നോക്കി ചിരിക്കയാണമ്പിളി
പിന്നെ താഴെ പ്രയാഗയിൽ സ്‌നാനവും
ജാതിയില്ല മതമില്ല രാഷ്ട്രീയ
നാടകങ്ങളും കാണ്മതില്ലെങ്ങുമേ
മർത്യഹൃത്തിൻ വിശുദ്ധിയും വിശ്വാസ
ദീപ്തിയും നാമ മന്ത്രവും ചുറ്റിലും
എത്രയോ വർഷം അന്ധകാരത്തിലെ
വൃത്തിഹീന വൃത്തത്തിൽ ജനങ്ങളെ
താഴ്ത്തി നിർത്തിയോർ പോയതി ലാഹ്ലാദ
ചിത്തരിന്നഭിമാന പുളകിതർ!
ഭാരതാംബയിന്നാനന്ദചിത്തയായി
കാറൊളിയായ സ്വാർത്ഥത പോകവേ
ഭേതഭാവം ഹനിച്ചൈക്യ ശക്തിയായി
ആദരവാർന്നഭിമാനം പുലർത്തുക!