ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

കാടും നാടും കൊലവിളി നടത്തുന്ന കരിവീരൻമാരുടെ വാർത്തകളാൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ഭൂമിയിൽ ജീവിക്കാനുള്ള പ്രാഥമിക അവകാശ നിഷേധിക്കപ്പെടുമ്പോൾ സ്വാർത്ഥ താത്പര്യങ്ങൾക്കും ധനസമ്പാദനത്തിനും മാത്രമായി കരയിലെ തന്നെ ഏറ്റവും വലിയ ജീവിയുടെ സ്വാതന്ത്ര്യബോധത്തിനും മാനത്തിനും വില പറയുമ്പോൾ മനുഷ്യർ മാത്രമല്ല മൃഗങ്ങളും പ്രതികരിക്കും. നിലനിൽപിനായുള്ള പോരാട്ടത്തിലാണ് അവരും .

കരയിതിൽ ജീവിക്കും ഗജരാജ വീരനെ
ചങ്ങല പൂട്ടിനാൽ ബന്ധിതരാക്കി നാം
കൂർത്ത മുനയുള്ള കുന്തമുനകളാൽ
കുത്തി നോവിച്ചു നാം കരിവീരരാജനെ
കാതിൽ മുഴങ്ങിയ കതിന വെടികളിൽ
കാതടപ്പിച്ചിടും താള മേളങ്ങളിൽ
ഏറെ അസ്വസ്ഥനായ് നിന്നപ്പൊഴൊക്കെയും
ഓർത്തില്ല കണ്ടില്ല നോവും മനസ്സിനെ
ഹുങ്കോടെ ചാടിക്കായറിയാ മേനിയിൽ
ആർത്തു വിളിച്ചവർ ആനക്ക് ചുറ്റിലും
ഓർമ്മകളോരോന്നായി മനസ്സിൽ തെളിഞ്ഞപ്പോൾ
ഖിന്നനായ് കണ്ണിരൊലിപ്പിച്ചു നിന്നവൻ
കാനനച്ചോലയിൽ മുങ്ങിക്കുളിച്ചതും
കാടതിൽ ചിന്നംവിളിച്ചങ്ങ് പാഞ്ഞതും
കൊമ്പനായ് വനമതിൽ വിലസി നടന്നതും
ജീവനാം പാതിയെ കൈവിട്ടുപോയതും
ചതിയാലെ വാരിക്കുഴികൾ പണിതവർ
തച്ചുതകർത്തെൻ്റെ ജീവനും മാനവും
കൊമ്പുകുലുക്കി നടന്നിടും ഞങ്ങളെ
കൊമ്പിനായ് ക്രൂരമായ് കൊന്നുതള്ളി അവർ
കാടിൻ്റെ മക്കളാം കരിവീരർ ഞങ്ങടെ
വാസസ്ഥങ്ങളിൽ കേറിമദിച്ചവർ
കലി തീരാതെന്നിട്ടുമീ
ഇരുകാലികൾ
കളിപ്പാവയാക്കി നടത്തിച്ചു തെരുവതിൽ
അറിയുക ഭൂവിതിൽ ജീവിച്ചിടാനുള്ള
അവകാശമുണ്ടോരോ സൃഷ്ടികൾക്കൊക്കെയും
കാലത്തിൻ നീതി നടപ്പാക്കി കിട്ടിടാൻ
കലികാല കോലങ്ങൾ വീണ്ടും ജനിച്ചിടും

ടി.എം. നവാസ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *