രചന : നവാസ് ഹനീഫ് ✍️
🌹ഇതളൂർന്നു വീഴുമീ വഴിത്താരയിൽ….
ഹൃദയങ്ങൾ പൂത്തുലഞ്ഞൊരാ വാകമരച്ചോട്ടിൽ..
മനസ്സുകൾ കൈമാറിയ
നിമിഷത്തിന്റെ അനുഭൂതിയിൽ
നിൻ നിശ്വാസമുതിർത്ത
കുളിർകാറ്റെന്നെ തഴുകുമ്പോൾ
ജന്മാന്തരങ്ങൾ കഴിഞ്ഞാലും
പ്രണയാദ്രമാം നിൻ ഗന്ധമെന്നിൽ
പ്രാണനായി നിലനിൽക്കും!
ഞാൻ കണ്ട കനവുകളിലൊന്നും
നിനക്കിത്രയും സൗന്ദര്യമില്ലായിരുന്നു…
ഞാൻ നെയ്തെടുത്ത ചിന്തകളേക്കാൾ
ചന്തമേറിയിരുന്നു നിൻചലനങ്ങൾ…
ഞാൻ സ്വരുക്കൂട്ടിയ സ്വത്തുക്കളെക്കാൾ
വിലപിടിച്ചതായിരുന്നു നീയെന്ന സ്വത്ത്
ഞാൻ വാരിത്തേച്ച ചായങ്ങളിലൊന്നിലും
നിൻ മുഖകാന്തി വർണ്ണിക്കാനാവില്ല….
ഞാൻ വിളിച്ചാൽ വിളികേൾക്കുന്നതിനുമപ്പുറം
നീ കാതോർത്തിരുന്നു
ഞാൻ വായിച്ചുതീർത്ത പുസ്തകത്താളുകളിളെല്ലാം
നിൻ നാമമുരുവിട്ടൊരായിരം വരികളുണ്ടായിരുന്നു…..
ഞാനുതീർത്ത നിശ്വാസത്തിലെല്ലാം
നിൻ മാദകഗന്ധമുണ്ടായിരുന്നു….
പ്രണയാർദ്രമാം നിൻ മിഴികളിൽ
വാലന്റൈൻ രാവിൻ നിറദീപമെന്നും
തെളിഞ്ഞു കണ്ടിരുന്നു 🌹
![](https://www.ivayana.com/wp-content/uploads/2024/09/navas-haneef-150x150.jpg?v=1725881102)