രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍
കൃഷ്ണമണിയിൽ കൃഷ്ണമണിയിൽ
നിന്നിരു കൃഷ്ണമണികളിലെ
എന്നുടെയിരുബിംബത്തിലിതാ
എന്നുടെ കൃഷ്ണമണിദ്വയങ്ങൾ
ഉള്ളോട്ടു കണ്ണുകൾ പാകുന്നേരം
ആദിപുരാതന ശൈശവതേൽ
കറുത്തകൃഷ്ണമണിമാലയായ്
പൂർവ്വികശൈശവ നിർമ്മലത
പാലുമണം മാറാശിശുവമ്മ
പാല്പുഞ്ചിരിപൊഴിച്ചു സോദരി
ശതശതശൈശവ മിഴിയിൽ
മിഴിപ്പു മിഴിയാം മിഴിയൂടെ
കാണുകയാണു നിരന്തരമീ
എന്നുടെമിഴിത,ന്നുള്ളുമിഴി
അമരനിർജ്ജരമാത്മമിഴീൽ
സകലരുമെന്നും ശിശുവാണ്
എന്തേ ഞാനിഹയിങ്ങനെയായി
അറിയുന്നീലാ,യെന്നെയൊരാളും
പാൽപല്ലുകളു കൊഴിയും പോലെ
ശൈശവമൊക്കെ മറക്കുകയോ?

പൂഞ്ഞാർ