രചന : ചൊകൊജോ വെള്ളറക്കാട്✍
വിധിയെന്ന വചനമില്ലാ ശിരസ്സിൽ!
വിധിയെന്ന രേഖയുമില്ലല്ലോ…
ആധിതന്നാഴിയിൽ, അലയുന്നോർക്കൊരു –
നിധിയല്ലയോ വിധി വചനം..!
മുകിലിൻ മെത്തയിലിരുന്ന് സകലേശൻ!
മൂകരാഗംൽപോൽ എഴുതുന്നുവോ!
മർത്യരൊന്നും അറിയുന്നില്ലല്ലോ; വിധി !
നർത്തനമാടുന്നു ഈ യുഗത്തിൽ..!!
കൂട്ടിക്കിഴിക്കലായ് ഓടുന്നൂ മനുജൻ!
കള്ളനെപ്പോലേ വരുന്നു അന്ത്യം!
ഏതൊരു നിമിഷവും വിളി കേട്ടീടാം…
ഏദൻ തോട്ടത്തിലേക്കോടിയിടാം.!
അഗ്‌നിയിൽശുദ്ധിവരുത്തണമിനിയും
അലറിക്കരയണോ, എത്രനാൾ..!!
ശരപഞ്ചരത്തിൽ കിടക്കും ഭീഷ്മർതൻ-
ശരണം വിളിയും കേട്ടിടേണം..!
ഇഷ്ടാനിഷ്ടങ്ങൾ ചെറുത്തു നിന്നീടണോ?
ശിഷ്ടജീവിതം വാളിൻ മുനയിൽ…!!
രജനിയിൽ ജീവിതം താളമിടുമ്പോൾ…
രാക്കിളിയേനീ… കേഴുവതന്തേ….?
ക്രൂശിതനായൊരു പ്രജാപതിയേ..!നീ…
ക്രൂശിൽ കിടന്നു വിലപിച്ചതോ!
നിനക്കു ദാഹിക്കുന്നതെന്തിന്നു ചൊല്ലി….?
- “ഏലി.. ഏലി ലെമാ ശബ്ക്കത്താനി….”.
xxxxxx xxxxx
Note: - My God, my God, Why did you abandon me?