രചന : കെ ബി മനോജ് കുമരംകരി.✍
ഒരുപിഞ്ചുപൈതലിനെ കൊന്നൊടുക്കിയ
രാക്ഷസാ..
നിനക്കെങ്ങനെകാലംതന്നു മാതുലസ്ഥാനം
പകയാണറപ്പാണ്ഹൃദയം പൊള്ളുമീ
വാർത്ത കേൾക്കാൻമടുപ്പാണ്.
കണ്ണൻ്റെമാതുലനാംകംസൻ്റെ പിൻതുടർച്ചക്കാരനോ നീ..
കാട്ടാളരാക്ഷസാ
നിനക്കുകാലംമെനഞ്ഞു തന്നൊരാപൊയ്മുഖങ്ങളേറെ തച്ചുടക്കും.
ചുറ്റിലുമുള്ളൊരുകാഴ്ചകൾ കണ്ട്കുറിക്കാതിരിക്കാനും വയ്യ.
ഒരിടത്തുതീക്കളി
ഒരുതുണ്ടുഭൂമിക്കായ്
അച്ഛനേ – അമ്മയേ കൊന്നൊടുക്കി
വാർദ്ധക്യംപിടിമുറുക്കി മക്കളെകാത്തിരിക്കും
നാളതിൽഇന്ധനജാലം കാട്ടികൊന്നൊടുക്കിപകപ്പുക.
മറ്റൊരിടത്തുലഹരി.. സ്വപ്നത്തിലുംകാണാത്ത
കാഴ്ചകളൊരേഉദരത്തിൽ പിറന്നൊരനുജത്തിയേ
അമ്മയാക്കിയചെറുബാല്ല്യം
പ്രണയംനാമ്പിട്ടുകഷായത്തിലൊടുക്കിയജീവൻ
അറിയുന്നുവോ…
പരിശുദ്ധ പ്രണയം
മരിക്കില്ലൊരുനാളും.
അഗ്നിസാക്ഷിയായൊരു പെണ്ണിനെ
കൊത്തിനുറുക്കിയും
നാമംചൊല്ലാനറിയാത്തപ്പനേ കൊന്നൊടുക്കി സമാധിയാക്കിയും
കഥകൾതിരക്കഥകളങ്ങനെ നീളുന്നുപലവിധം.
കടൽതിരകളെണ്ണി
മണൽതരികൾവാരിയും
പ്രകൃതിതൻവികൃതിയാം സൂര്യനുംതാഴവേ
ഭയമാണെനിക്ക്നാളത്തെ പുലരിയിതിൻമനംതകർക്കും
വാർത്തകേൾക്കാൻ.
കാലമേ..എനിക്കുനിന്നോട് വെറുപ്പാണ്
ഭരണകൂടത്തിനോടും
കരുണയുണ്ടെങ്കിൽ നീതിപീഠമേ
കൺതുറന്നിരട്ടനീതിക്കു ശ്രാദ്ധമൂട്ടുക.
കാലമേ..എനിക്കുനിന്നോട് വെറുപ്പാണ്തീരാവ്യഥയിൽ
പുകയുംമനസിലറപ്പാണ്.
കലികാലംമയക്കമുണർന്നതി
ക്കഥയെങ്കിൽ
ഉണർന്നെണീക്കകഥ ചിന്തിക്കവയ്യ..ഹോ i
…………………..
