രചന : ആന്റണി മോസസ്✍
ഉണ്ണി ഇവിടെ ശ്രദ്ധിക്കു കേശവൻ നമ്പൂതിരിക്ക് ഉണ്ണിയുടെ പരവേശം മനസിലായി
അപ്പുകിടാവ് തൊട്ടടുത്ത് നില്പുണ്ട് ….
ഒരു ചെറിയ ചെമ്പു തകിടിൽ തീർത്ത പ്രതിമ
നെഞ്ചോടു ചേർത്ത് വെച്ച് പ്രാർത്ഥിച്ചു ….
ആവാഹനക്രിയ ചെയ്തു തുടങ്ങി കേശവൻ നമ്പൂതിരി.
ഹോമകുണ്ഡത്തിൽ കനലെരിഞ്ഞു …
മന്ത്രോച്ചാരണം നടത്തി …
പുഷ്പങ്ങളർപ്പിച്ചു ….
അഗ്നി ആളി……പുക മച്ചിൽ പോയ് തട്ടി അകത്തു മുഴുവൻ പുക നിറഞ്ഞു
എന്നിട്ടു അവിടെ നിന്നവരോടായി പറഞ്ഞു …
എല്ലാവരും പ്രാർത്ഥിച്ചോളു വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ആത്മാവ് വരണം. ഉണ്ണി ആര്യയെ ഒന്ന് കൂടി നോക്കി ഇപ്പോ ആ കണ്ണുകൾ പഴയപോലെ മാൻമിഴി ….
“ആൾക്ക് വരാൻ ശ്ശി വിഷമം ണ്ടല്ലോ ..ഇവിടം വിട്ടു പോവാൻ നല്ല മനസില്ല ….
തീർക്കാൻ ഇനി എന്തെല്ലാമോ ഉണ്ടാവും ….”
കേശവൻ നമ്പൂതിരി ശങ്കരൻ നമ്പൂതിരിയെ നോക്കി ….
“കൊണ്ട് പോയല്ലേ പറ്റു ….
ഇല്ലാച്ചാ ഇല്ലത്തിന്റെ നാശം കാണണം ….” കേശവൻ നമ്പൂതിരിയുടെ കണ്ണുകൾ കുറുകി….. കർമ്മത്തിനു ശക്തി കൂടി …. കേശവൻ നമ്പൂതിരി മന്ത്രങ്ങൾ
ഉരുവിട്ട് കൊണ്ടിരുന്നു കൂടെ ഉണ്ണിയും.
കാറ്റു വീശി
…..പുറത്തു അപശബ്ദങ്ങൾ കേട്ടു തുടങ്ങി എവിടെനിന്നോ പട്ടികൾ ഓരിയിട്ടു ….ഇലഞ്ഞി പൂവിന്റെ മണം ഉണ്ണിക്കു അനുഭവപ്പെട്ടു …. വാതിൽ ശക്തിയായി അടഞ്ഞു.
ഞെട്ടി
തിരിഞ്ഞുനോക്കി ഉണ്ണി….
ശക്തമായ കാറ്റിൽ നിലവിളക്ക് അണഞ്ഞു
അഗ്നികുണ്ഡത്തിലെ തീനാളം മാത്രം ജ്വലിച്ചു നിന്നു വിഷ്ണുനാരായണൻ നമ്പൂതിരി വന്നിരിക്കുന്നു…. കേശവൻ നമ്പൂതിരി പറഞ്ഞു. ഉണ്ണി ഒന്നുകൂടി ആര്യയെ നോക്കി
ആ കണ്ണുകൾ പഴയതുപോലെതന്നെ കൃഷ്ണമണി ഇല്ലാതെ വെളുത്തിരിക്കുന്നു….
പേടിയോടെ ഉണ്ണിനോട്ടം മാറ്റി കളഞ്ഞു ആവാഹിച്ചെടുത്ത വിഷ്ണു നമ്പൂതിരിയെ ഒരു ചുവന്ന പട്ടിൽ പൊതിഞ്ഞ്
ബന്ധനസ്ഥനാക്കി ഒരു പിച്ചളത്തിന്റെ ചെറിയ പെട്ടിയിലടച്ചു …..
അപ്പോഴേക്കും സമയം പാതിരാത്രി കഴിഞ്ഞിരുന്നു “ഇന്ന് പുലർച്ചെ രണ്ടുമണിക്ക് മുന്നേ തന്നെ നമുക്കിത് പുത്തില്ലം കാവിലെ കാഞ്ഞിരമരത്തിൽ ബന്ധിപ്പിക്കണം
“ കേശവൻ നമ്പൂതിരിയുടെ വാക്കുകൾ കേട്ട് ഉണ്ണി മാത്രമല്ല അപ്പുക്കിടാവും ശങ്കരൻ നമ്പൂതിരി ഒന്ന് വിറച്ചു.
ഇന്ന് വേണോ തിരുമേനി നാളെ കാലത്ത് ചെയ്താൽ പോരേ ശങ്കരൻ നമ്പൂതിരിചോദിച്ചു പോര ഇന്ന് തന്നെ വേണം ഫലം കിട്ടണമെങ്കിൽ ആവാഹിച്ചെ ടുത്ത്
രണ്ട് നാഴികക്കുള്ളിൽ തന്നെ കാഞ്ഞിരമരത്തിൽ ബന്ധനസ്ഥനാക്കണം ഞാൻ തരുന്ന ജപിച്ച ചരട്
എല്ലാവരും കയ്യിൽ ധരിച്ചോളൂ ഒന്നും ഉണ്ടാവില്ല എന്നിട്ട് എന്റെ പുറകെ വന്നോളു.
ഒരു പന്തം കയ്യിലെടുത്ത് കേശവൻ നമ്പൂതിരി എഴുന്നേറ്റു
പിറകെ മറ്റുള്ളവരും ഇല്ലത്തിന്റെ പടിപ്പുര കടന്ന് പുറത്തെത്തി നല്ല ഇരുട്ടായിരുന്നു …..
മുന്നിലായി നമ്പൂതിരിയും പിറകിൽ ഉണ്ണിയും അപ്പുക്കിടാവും ശങ്കരൻ നമ്പൂതിരിയും നടന്നു എല്ലാവരുടെയും കയ്യിൽ പന്ത
മുണ്ടായിരുന്നു
നല്ല ശക്തമായ കാറ്റുണ്ടായിരുന്നു അവരുടെ കയ്യിൽ ഉണ്ടായിരുന്ന എണ്ണയിൽ കുതിർന്ന പന്തം ആളിക്കത്തി അവർ കാട്ടിലേക്ക് കയറി……
വന്യജീവികളുടെ ശബ്ദം കേട്ടു തുടങ്ങി…..അവർ ഭഗവതിക്കാവിനടുത്തെത്തി ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കല്ലുകൾ …..
ദ്രവിച്ച മേൽക്കൂര കൽപ്പടവുകൾ വെട്ടിയിറക്കിയ ഒരു വലിയ കുളം അതിനു ചുറ്റും കാടുപിടിച്ചു കിടക്കുന്നു കാൽ ചിലമ്പിന്റെയും അരമണിയുടെയും ശബ്ദം
കേൾക്കുന്നതുപോലെ ഉണ്ണിക്ക് തോന്നി മുമ്പ് കേട്ട് പരിചയമുള്ള ഒരു ശബ്ദം… ചുവന്ന പട്ടുടുത്ത് പനംകുല പോലെയുള്ള മുടിയഴിച്ചിട്ട് ഭഗവതി നീരാട്ടിന് വരാറുണ്ടത്രേ … നെഞ്ചു മിടിക്കാൻ തുടങ്ങി ഉണ്ണി പയ്യെ പിറകോട്ട്
തിരിഞ്ഞുനോക്കി …..കുളത്തിലേക്ക് ….
അത് കണ്ട് കേശവൻ നമ്പൂതിരി പറഞ്ഞു ഉണ്ണി നേരെ നോക്കി നടക്കൂ അങ്ങോട്ട് വെറുതെ നോക്കി നിൽക്കണ്ട
അത് ആർക്കും അത്ര നല്ലതിന് ആവില്ല….
ശങ്കരൻ നമ്പൂതിരി അപ്പുക്കിടാവിനും ചെറിയ ഭയം തോന്നി തുടങ്ങിയിരുന്നു കാലിനിടയിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നിയപ്പോൾ അപ്പുക്കിടാവ് കാല് പെട്ടെന്ന് മാറ്റിയതും
ഒരു കരിമൂർഖൻ ഫണം വിടർത്തി
അയാളുടെ നെഞ്ചിനൊപ്പം പൊങ്ങിയതും ഒരുമിച്ചായിരുന്നു
അത് അയാളുടെ നെഞ്ചിൽ ആഞ്ഞു കൊത്തി വിറച്ചു പോയി അപ്പുക്കിടാവ്
ഒരു അലർച്ചയോടെ അയാൾ പിറകോട്ട് മറിഞ്ഞു വീണു
ശങ്കരൻ നമ്പൂതിരിക്ക് നെഞ്ചിടിപ്പ് കൂടി അയാൾ പൂക്കുല പോലെ വിറയ്ക്കാൻ തുടങ്ങി ….ഉണ്ണിയും..
പെട്ടെന്ന് നമ്പൂതിരി ടോൾ സഞ്ചിയിലുള്ള ചെറിയ ചെപ്പിൽ നിന്നും ഒരു ദ്രാവകം എടുത്ത് അപ്പുക്കിടാവിന്റെ വായിലേക്ക് ഒഴിച്ചു കൊടുത്തു എന്നിട്ട് ശങ്കരൻ നമ്പൂതിരിയോട് പറഞ്ഞു…
നിങ്ങൾ ഇവിടെ അപ്പുക്കിടാവിന് കൂട്ടിരിക്ക് …
പേടിക്കേണ്ട വിഷം ഏൽക്കില്ല ഞാൻ തന്ന ജപിച്ച ചരട് ഭദ്രമായി സൂക്ഷിച്ചു വെച്ചോളൂ ഒന്നും സംഭവിക്കില്ല ഞാനും ഉണ്ണിയും കൂടെ പോയി കർമ്മം
പൂർത്തിയാക്കിയിട്ടു മടങ്ങിവരാം പന്തം ഒരു മരത്തിൽ തറച്ചുവെച്ച് അപ്പുക്കിടാവിനെ ഒരു വലിയ പാറപ്പുറത്ത് കിടത്തി
കൂടെ ശങ്കരൻ നമ്പൂരിയും അവിടെ കയറിയിരുന്നു
രണ്ടുപേർക്കും നല്ല ഭയമുണ്ടായിരുന്നു ശങ്കരൻ നമ്പൂതിരി ചുറ്റിലും പേടിയോടെ നോക്കുന്നത് കേശവൻ നമ്പൂതിരി കണ്ടു……
അവിടെ നിന്നും തോൾ സഞ്ചിയും എടുത്ത് കേശവൻ നമ്പൂതിരിയും ഉണ്ണിയും യാത്ര തുടർന്ന്…
നടന്ന് നടന്ന് അവർ സീതപ്പുഴയുടെ കരയിലെത്തി
അരയ്ക്കൊപ്പം വെള്ളമേ ഉള്ളൂ എങ്കിലും നല്ല അടിയൊഴുക്കുള്ള പുഴ….
“ഉണ്ണി സൂക്ഷിക്കണം ശക്തമായ അടിയൊഴുക്കുണ്ട് പിന്നെ ഒരുപാട് ജീവികൾ വസിക്കുന്ന പുഴയാണ്”കേശവൻ നമ്പൂതിരി പറഞ്ഞു. ഉണ്ണിക്കു നല്ല ഭയമുണ്ടായിരുന്നു ഉണ്ണി കയ്യിലുള്ള ചരട് മുറുകെ പിടിച്ചോളൂ
കേശവൻ നമ്പൂതിരി സാവധാനം
പുഴയിലേക്ക് ഇറങ്ങി ഉണ്ണി പിറകെയും
ശക്തമായ ഒഴുക്കിൽ അടിവച്ച് അടി വെച്ചവർ പുഴയിലൂടെ നടന്നു നീങ്ങി…..
മുന്നിലൂടെ ചീങ്കണ്ണിയെ പോലെ എന്തോ ഒരു ജീവിപോകുന്നതുപോലെ ഉണ്ണിക്ക് തോന്നി
പെട്ടെന്ന് ഉണ്ണി ഭയന്ന് പിറകോട്ട് മാറി വെള്ളത്തിലേക്ക് മറിഞ്ഞുവീണു ഞെട്ടിത്തിരിഞ്ഞ് കേശവൻ നമ്പൂതിരി ഉണ്ണിയെ നോക്കി…..
ഉണ്ണി ഒരുവിധത്തിൽ തപ്പി തടഞ്ഞ് എഴുന്നേറ്റ് കേശവൻ നമ്പൂതിരിയുടെ പുറകെ നടന്നു രണ്ടുപേരും പുഴയിൽ നിന്ന് കയറി പുത്തില്ലംകാവിന് അടുത്ത് എത്തി….
ഇടതൂർന്ന് വളർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിൽ ഒരു തറ… ഒരുപാട് പ്രേതാത്മക്കളെ ബന്ധിച്ച
ഒരു കാഞ്ഞിരമരവും അവർ പുത്തില്ലംകാവിലേക്ക് കയറിയതും കാറ്റിനു ശക്തി കൂടി.. വൃക്ഷത്തലപ്പുകൾ ആടി ഉലയാൻ തുടങ്ങി
ഭയാനക ശബ്ദത്തോടുകൂടി ഒരു വലിയ മരം കടപുഴകി വീണു. ഉണ്ണി അതിനുള്ളിൽ പെട്ടുപോയി ഒരു തീഗോളം ശരവേഗത്തിൽ കേശവൻ നമ്പൂതിരിക്ക് മുമ്പിലൂടെ
പാഞ്ഞു പോയി ഉണ്ണി ചില്ലകൾക്കിടയിൽ പെട്ടു പോയതല്ലാതെ തടി ദേഹത്ത് ഉണ്ടായിരുന്നില്ല അയാൾ അതിനുള്ളിൽ നിന്നും മെല്ലെ പുറത്ത് കടന്നു
ജപിച്ച ചരട് മുറുകെപ്പിടിച്ച കൈക്കുള്ളിൽ എന്തോ പിടയുന്നതുപോലെ തോന്നിയപ്പോൾ ഉണ്ണി
തുറന്നു നോക്കി ഒരു വലിയ കരിന്തേള് പെട്ടെന്ന് ഉണ്ണി കുടഞ്ഞ് എറിഞ്ഞു അയാൾ ആദ്യമായി അച്ഛൻ നമ്പൂതിരിയുടെ
കണ്ണുകളിൽ ഭയം കണ്ടു.
മിന്നൽ അടിച്ചതും ശക്തമായ ഒരു ഇടിവെട്ടിയതും
പെട്ടെന്നായിരുന്നു കേശവൻ നമ്പൂതിരിയുടെ കയ്യിലെ പന്തം അണഞ്ഞു പോയി…
കേശവൻ നമ്പൂതിരി നോക്കുമ്പോൾ ഉണ്ണിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു….. എവിടേക്കോ തെറിച്ചു പോയ തോൾ സഞ്ചി തപ്പിയെടുത്ത്
കേശവൻ നമ്പൂതിരി ആവാഹിച്ച പ്രതിമ പുറത്തെടുത്തു കാഞ്ഞിരമരത്തിലേക്ക് എത്താൻ അയാൾ പാടുപെട്ടു ഒരു ശക്തി പുറകോട്ട് വലിക്കുന്നതുപോലെ തോന്നി
കഴിയില്ലെന്ന് തോന്നിയപ്പോൾ അയാൾ നിലത്ത് കമിഴ്ന്നു കിടന്ന് നിരങ്ങി നീങ്ങി
ആത്മാവിനെ അതിൽ ബന്ധിച്ചു
പെട്ടെന്ന് കാറ്റ് പിടിച്ചു കെട്ടിയത് പോലെ നിന്നു വന്യജീവികളുടെ ശബ്ദം നിലച്ചു
…..
കേശവൻ നമ്പൂതിരി ഉണ്ണിയെ തട്ടിയുണർത്തി ഉണ്ണി എല്ലാം കഴിഞ്ഞിരിക്കുന്നു തിരിച്ചു പോകാം
സംതൃപ്തിയോടെ അവർ പുത്തില്ലം കാവിറങ്ങി.
ശുഭം🙏🙏