രചന : ബേബി സരോജം ✍
മനുഷ്യ ജീവനെന്തു വില ?
ജീവനു വിലയേറുന്നത്
മൃഗങ്ങൾക്കല്ലയോ?
മൃഗത്തിനാൽ മരണങ്ങൾ ഏറെയും…!!!
ചവുട്ടിക്കൊല്ലുന്നതാനയും
കടിച്ചു കൊന്നിടുന്നു
കടുവയും പട്ടിയും …
മരണ വെപ്രാളം മനുഷ്യനും….!!!
തെരുവിലലയും
പട്ടിയെ കൊന്നാലതു
ദയാചരൻ വന്നിടും.
പിഞ്ചു ബാല്യങ്ങളെത്ര
മരിച്ചു വീണു ശ്വാനദംശനമേറ്റ് …!!!
എത്ര മാനവർ കടിയേറ്റ്
മരിച്ചതും വേദനയാൽ
ജീവച്ചതുമോർത്താൽ
ഖേദവും സഹതാപവും മാത്രം…!!!
ഉത്സവഘോഷങ്ങളിൽ
മദത്താൽ വിരളുന്ന
ഗജത്തെയുമോർത്താൽ അതീവഖേദകരം ….!!!
ചൂടും കൊട്ടും കുരവയും
കേട്ടസ്വസ്ഥനായിടും ഗജത്തിൻ മനമിളകുന്നു,
മദമിളകുന്നു വിരണ്ടു പായുന്നു…..!!!
കണ്ടവരെയൊക്കെയും
ചവുട്ടിയും കുത്തിയും
തൻ തുമ്പിക്കൈയ്യാൽ
എടുത്തെറിഞ്ഞും
കൊന്നു തള്ളുന്നതുമെത്രയെത്ര ….!!!
കാട്ടിൽ വന്യമായ്
ജീവിച്ച മൃഗം നാട്ടിലെ
ഘോഷങ്ങൾ കണ്ടാനന്ദിച്ച്
ചില നേരംമാത്രം
ജനങ്ങളോടൊത്തിടാം,
ചിലനേരം പൊട്ടിത്തെറിച്ചിടാം….!!!
കരുതീടുക വേഗാൽ
ഗജത്തിനെയെഴുന്നെള്ളിച്ചതിൽ
അതിദാരുണാന്ത്യങ്ങളെ വിളിച്ചു
വരുത്തീടാതിരിക്കുവാൻ….!!!
വന്യമൃഗശല്യമേറും
വന സാമീപ്യങ്ങളിലതിജാഗ്രതതൻ
വേലികൾകെട്ടുവാനുമെത്രയും
ജനങ്ങളെ സംരക്ഷിച്ചീടുവാനുമൊത്തവണ്ണം
ജാഗരൂകരായിടുക വേഗാൽ …!!!
പന്നിയും വാനരന്മാരും
നശിപ്പിച്ചീടും കൃഷിയിടങ്ങളും
സംരക്ഷിച്ചീടുവാനുമതിദ്രുത
തീരുമാനം കൈക്കൊണ്ടീടുക..!!!
കാലങ്ങൾക്കു മുന്നേ
ഇവറ്റയൊക്കെ നശിപ്പിക്കുവാനും
കരുതലെടുത്തിരുന്നു
പൂർവ്വികൻമാർ…!!!!
എന്നാലിന്നിതെല്ലാം
കുറ്റകരം കാരുണ്യ
മോടെ വന്നിടുന്നധികാരികൾ..
വിളകൾ നശിച്ചന്യമായ്
അതിദാരിദ്ര്യമേറിടുന്നു ജനങ്ങളും..!!!
മനുഷ്യനെ സംരക്ഷിച്ചീടുവാനില്ല അധികാരികൾ,
ജീവനു വേണ്ടിയാചിക്കുന്നിതാ ജനങ്ങളും,
മനുഷ്യജീവനോവിലയുമില്ല…..!!
അയ്യോ..!!! ഇതെങ്ങനെസഹിയ്ക്കാവൂ…
ഈ ജനങ്ങളെല്ലാം പിടഞ്ഞുമരിയ്ക്കുവതെങ്ങനെ
കണ്ടു നില്ക്കാൻ ശക്തി വന്നീടും..!!!
തനുവും മനവും തളർന്നീടുന്നു
ജീവിയ്ക്കുവാൻ സുരക്ഷയേകൂ
ജീവന് വില നല്കീടുക ….
നഷ്ട ജീവന് വിലയാരു നല്കും…?
സരോ…
