രചന : റിഷു ✍
അവനു ആദ്യത്തെ കത്തെഴുതുമ്പോൾ
പുറത്ത് മഴ പെയ്തു തുടങ്ങിയിരുന്നു..
ആർത്തലച്ച് മഴ…
എങ്കിലും സന്ധ്യയ്ക്ക് പെയ്ത മഴ
നനയാൻ തോന്നി..
ആദ്യത്തെ തുള്ളി നെറുകയിൽ കൊണ്ട് നെറ്റിയിലൂടെ ഇറങ്ങുമ്പോൾ ഉള്ളിലെ ചൂട് ഉരുകി തുടങ്ങുന്നതറിയാം..
തണുപ്പിന്റെ ചിരികൾ ഉടലാകെ
വസന്തം വിരിക്കുന്നു..
മഴ അലമുറയിടുന്നു..
സന്ധ്യ ഒന്ന് അതിരുകൾ ചുവപ്പിച്ച് വരുമ്പോഴേ എവിടെ നിന്നൊക്കെയാണ് ചങ്കിൽ തറയ്ക്കുന്ന വരികൾ ഒഴുകിയെത്തുന്നത്.!
“ഏതോ… രാത്രിമഴ മൂളിവരും പാട്ട്..
പണ്ടേ പണ്ടു തൊട്ടെന്നുളളിലുളള പാട്ട്..
എന്നും ചായുറക്കി പാടിത്തരും പാട്ട്…”
നിലാവിൽ കണ്ണുകളിൽ പിടച്ചുണരുന്ന സന്ധ്യയെ കിനാവ് കാണുമ്പോഴും ഭ്രാന്തെടുപ്പിക്കുന്നത് നിലാവില്ലാത്ത മഴരാത്രികളാകുന്നു..
ഞാനെന്നെ കണ്ടെടുക്കുന്നു മഴയിരുട്ടിൽ…
പിന്നെ നിനക്ക് വേണ്ടി
മുറ്റത്തെ നനഞ്ഞ
പുല്ലിൽ പരതി മടുക്കുന്നു..
നീയോ… പാതി പാടി വച്ച
ഒരു പാട്ടിന്റെ ബാക്കി വരികളിൽ
മഴയെ കൊരുത്തിടുന്നു..
എന്റെ ഭ്രാന്തൻ സ്വപ്നങ്ങളിലേക്ക് പിന്നെ നീ നനഞ്ഞെത്തുന്നു…
പേമാരിയിൽ അലറിക്കരഞ്ഞവളുടെ കണ്ണുനീർ അവൻ മഴപ്പാതിയെന്നോർത്ത് നാവുകൊണ്ടെടുക്കുമ്പോൾ അതിലാദ്യമായി ഉപ്പു രുചിച്ചെന്നു
അവൻ സത്യം മൊഴിയുന്നു.!
എത്ര മനോഹരമായ നിശ്ശബ്ദതയിലേക്കാണ് മഴയെ ആകാശക്കുടങ്ങളിൽ നിന്ന് പിടിച്ചു താഴേയ്ക്കിടാൻ രാത്രി ശബ്ദമുണ്ടാക്കി തുടങ്ങിയത്.!
ചീവീടുകളുടെയോ തവളകളുടെയോ എന്നൊന്നും നിശ്ചയമില്ലാത്ത പോലെ
പല ജാതി ശബ്ദങ്ങൾ..
മഴ വന്നു ഇലച്ചാർത്തിൽ തൊടുമ്പോൾ ഇക്കിളിയിട്ടു ഉന്മാദഗാനം പാടുന്ന മരത്തലപ്പുകൾ..
മഴപ്പൊട്ടിന്റെ പ്രണയത്തിൽ വിങ്ങിച്ചിരിക്കുന്ന കരിയിലക്കൂട്ടങ്ങൾ..
ആദ്യം പതിക്കുന്ന മഴത്തുള്ളി കയ്യിൽ തന്നെ വേണമെന്നാഗ്രഹമുണ്ടായിരുന്നു..
മിന്നൽവാളുകൾ
ആകാശത്തിന്റെ ശരീരം
നിമിഷ നേരത്തേയ്ക്ക് ഭേദിച്ചെത്തുമ്പോൾ ഞാനോർത്തത് ഉന്മാദം പൂണ്ട എന്റെ മഴ ഭ്രാന്തുകൾ..
ഇടിച്ചുയരുന്ന നോവുകൾ കൊണ്ട് രതിമൂർച്ചയിൽ അലറിക്കരയുന്ന ആകാശത്തിനു എന്റെ അതേ ശബ്ദം..
ഒരേ സമയം പൊട്ടിച്ചിരിക്കുകയും അലറിക്കരയുകയും ചെയ്യുന്ന ആകാശത്തിന്റെ രതി സ്വപ്നമാണ് മഴ..
ഉന്മാദത്തിന്റെ ആദ്യ പങ്കു ദാനം നൽകാനെന്നവണ്ണം ആദ്യ മഴതുള്ളി കൈകളിലേക്കിറ്റിയ്ക്കുമ്പോൾ
ഇരുണ്ട മാനം ഇരുൾ വിരിച്ചു മറയൊരുക്കുന്നുണ്ടായിരുന്നു..
ആദ്യം പതിക്കുന്ന മഴത്തുള്ളി കയ്യിൽ തന്നെ വേണമെന്നാഗ്രഹമുണ്ടായിരുന്നു..
മഴയ്ക്കും പാദസരത്തിനും
ഒരേ താളമാണെന്നു പറഞ്ഞത് അവനാണെന്നു തോന്നുന്നു. അതുകൊണ്ടാവണം മഴത്താളം എപ്പോഴും സ്വയം കേൾക്കാൻ പാദസരത്തിന്റെ ഭാരം കാലിലണിയാൻ മോഹിച്ചതും..
കരിമുകിലിനാൽ മറയ്ക്കപ്പെട്ട അമ്പിളിയുടെ സ്നേഹം ചെരിഞ്ഞൊഴുകുന്ന ഇത്തിരി വെളിച്ചത്തിൽ നാം മഴയാകാൻ
വെമ്പൽ കൊള്ളുന്നു..
അവൻ മഴയും..
ഞാൻ ആകാശവും..
എന്റെ പ്രണയ ഭിത്തികളെ ഭേദിച്ച്
അവന്റെ പടയിറക്കം..
നെറുകയിലെ ആദ്യ ചുംബനം
ആദ്യ മഴതുള്ളി പോലെ തണുപ്പിക്കുന്നു..
പിന്നെ ഓരോ മഴത്തുള്ളികളിലും
ഓരോ ചുംബനങ്ങൾ അർച്ചിക്കപ്പെടുന്നു..
ഞങ്ങളപ്പോൾ മഴ നനഞ്ഞ് മുറ്റത്തെ പുൽമെത്തയിൽ അനേകമനേകം ഉരുളൻ കല്ലുകൾക്ക് മീതെ സ്വാതന്ത്ര്യം മോഹിച്ച് അങ്ങോട്ടുമിങ്ങോട്ടും യുദ്ധം നടത്തി തുടങ്ങിയിരുന്നു..
അരഞ്ഞാണത്തിന്റെ ഭാരത്തിനു മീതെ കനത്ത കൈവിരലുകളുടെ താളമിടൽ പോർവിളികളായി എന്നെ ഉന്മാദിയാക്കുന്നു..
പ്രണയകുലത്തിന്റെ രാജാവായി അവനെ ഞാൻ അവരോധിക്കുന്നു..
സിംഹാസനമില്ലാത്ത തലയിൽ കിരീടമില്ലാത്ത രാജാവിന്റെ അരപ്പട്ടയിൽ നിന്നും ഞാനെന്നെ കണ്ടെടുക്കുന്നു..
ഓരോ മഴത്തുള്ളിയും എത്രമേൽ തണുപ്പിച്ച് വിറപ്പിക്കുന്ന എന്റെ ശരീരം അവന്റെ ചുംബനങ്ങളാൽ തീച്ചൂളയിൽ അകപ്പെട്ടെന്ന പോലെ വിയർപ്പിനും കുളിരിനും ഇടയിൽ
തറഞ്ഞു നിൽക്കുന്നു..
പകൽ വെയിലിന്റെ ഉപ്പു കനത്ത ശരീരത്തിലെ മഴ മണികളെ നാവുകൊണ്ട് രുചിച്ചെടുക്കുമ്പോൾ അതിനു തേനിന്റെ സ്വാദെന്നു അവൻ നുണ പറഞ്ഞതോ….!!!
പ്രണയത്തിനു ഉപ്പും തേനും
തമ്മിലെന്ത് വ്യത്യാസം..
ഞാനെത്ര മണ്ടി.!!
തേൻ നിറത്തിൽ തുടുത്ത മാറിടത്തിൽ കിനിയുന്ന മഴത്തണുപ്പ് അവൻ വലിച്ചൂറ്റുമ്പോൾ ദ്വാപരയുഗത്തിലെ ഉണ്ണിയെ തട്ടിയെടുത്ത ചുവന്ന കണ്ണുള്ള ഭൂതമായി ഞാൻ മാറിപ്പോയി..
വലിച്ചെടുക്കുന്നത് പ്രാണനാണെന്നുള്ള സംശയത്തിൽ മരണത്തിലേയ്ക്കു പോലും കണ്ണുകളടച്ച് നിശബ്ദമായി പ്രതിരോധങ്ങളില്ലാതെ കിടക്കുന്നു..
ഓരോ രാത്രികളിലും
എത്ര തവണ അവന്റെ
അമ്മയായി മാറുന്നതും
ഒടുവിൽ നെഞ്ചിൻ ചൂടിൽ
അവൻ നിഷ്കളങ്കമായുറങ്ങുന്നതും
ഞാൻ കണ്ടിരിക്കുന്നു..
ശരീരം കൊണ്ട് ഞെരിഞ്ഞു തകരുന്ന പാഴിലകൾക്ക് മോക്ഷമായിരിക്കുന്നു എന്നവ മന്ത്രിക്കുന്നുണ്ടോ..
പ്രണയച്ചൂടിൽ മഴത്തണുപ്പ് അലിഞ്ഞു
കൂടുമ്പോൾ നിശബ്ദതയ്ക്കു മുകളിൽ
ചെന്തീ വീശുന്നു..
പേമാരിയുടെ താളങ്ങളിൽ ഇടിയൊച്ചകൾ മുഴങ്ങുന്നു..
അതേ താളത്തിൽ അവനാഴുമ്പോൾ മിടിക്കുന്ന ഹൃദയത്തിനു പോലും പെരുമ്പറയുടെ വന്യത..
പ്രണയത്തിന്റെ ഗന്ധം നാഴികകൾ കടന്നു മഴ കടന്നു ആത്മാവിലെത്തി നിൽക്കുന്നു..
അവിടെ ദൈവീകമായ പ്രകാശത്തിനൊപ്പം
ഞാനും അവനുമുണ്ട്..
ദൈവം തന്റെ തിരു കരങ്ങൾ കൊണ്ടു തൊടുമ്പോൾ രതി മൂർച്ഛയുടെ കൊടുമുടികളിൽ നിന്നും ഞാനൊരു ഗാനം തിരയുന്നുണ്ടായിരുന്നു..
അത് അവനു മാത്രം
ഏറ്റവും പ്രിയമായ ഒന്ന്…!
മഴത്താളത്തിൽ ചേർന്ന് പോയ
പതിഞ്ഞ ഒരു മൂളിപ്പാട്ട്..
വേഗങ്ങളിൽ നിന്നും താളമില്ലായ്മയുടെ സ്പന്ദന ശബ്ദങ്ങളിലേയ്ക്ക് തിരികെയെത്തുമ്പോൾ മൂളിപ്പാട്ടുകൾ മഴ പോലെ അലമുറകളായി തീർന്നിരിക്കുന്നു..
പേമാരിയിൽ അലറിക്കരഞ്ഞവളുടെ കണ്ണുനീർ അവൻ മഴപ്പാതിയെന്നോർത്ത് നാവുകൊണ്ടെടുക്കുമ്പോൾ അതിലാദ്യമായി ഉപ്പു രുചിച്ചെന്നു അവൻ സത്യം മൊഴിയുന്നു.!
അതെന്റെ കണ്ണുനീരായിരുന്നല്ലോ എന്ന് ഞാൻ പിന്നീട് മഴപ്പെയ്ത്തു പോലെ ചിരിച്ചു കൊണ്ട് മൂളിപ്പറയുന്നു..
രാത്രി മഴ ഭ്രാന്തെടുക്കുന്ന എന്റെ പ്രണയത്തിന്റെ ഉന്മാദങ്ങളിൽ എപ്പോഴും നൊന്തു പിറക്കുന്ന സ്വപ്നം..
കരഞ്ഞൊടുങ്ങുന്ന കവിത പോലെ
ഓരോ മഴയുടെ ഒടുക്കവും നോവിച്ചു
കൊണ്ട് കടന്നു പോകുന്നു..
ആദ്യ മഴത്തുള്ളിയെ കയ്യിലൊതുക്കാൻ മോഹിച്ച് ഓരോ രാത്രിയിലും മഴ നോക്കി ഞാനിരിക്കുന്നു..
അവന്റെ കൗതുകക്കണ്ണുകളുടെ വിതുമ്പലുകൾ മഴയുടെ ശബ്ദങ്ങളോടൊട്ടുന്നു..
രാത്രിയും മഴയും ഒന്നുമോർപ്പിക്കാതെ കടന്നു പോകുന്നതേയില്ലല്ലോ.!
ഞാനുമെന്റെ ഉന്മാദ സ്വപ്നങ്ങളും എത്രനാൾ കാത്തിരിക്കും…❤
