രചന : മംഗളൻ. എസ് ✍
കുടിനീരിനായി ദാഹിക്കുന്നു ചിലർ
കുടിവെള്ളം നിത്യം പാഴക്കുന്നു ചിലർ
കുഴൽക്കിണർ മുന്നിൽ വരിയായി ചിലർ
കുടമേന്തി ദൂരെ പോകുന്നതാ ചിലർ!!
കുടുകുടെ പെയ്ത മഴവെള്ളമല്ലൊം
കുത്തൊഴുക്കിൽപ്പെട്ടൊലിച്ചങ്ങുപോയതും
കുടംപോലെ തുള്ളികൾ വീഴുന്നേരവും
കുടപിടിച്ചന്ന് മഴയെപ്പഴിച്ചതും!!
കുന്നും മലയുമിടിച്ചു നിരത്തി നാം
കുടിവെള്ള സ്ത്രോതസ്സ് മുഴവൻ തകർത്തും
കുളവും വയലും മണ്ണിട്ടുമൂടിയും
കുഴൽക്കിണറിൻചുറ്റും വെള്ളത്തിന്കാത്തും
കുന്നുകൾ, മലകളും താഴ്‌വാരങ്ങളും
കുന്നിൻചരുവിലെ ഊറ്റുറവകളും
കുളിരരുവിയും കുളവും കിണറും
കുടിവെള്ള സ്ത്രോതസ്സിൻ സങ്കേതമെന്നും
കുളിമറന്നിട്ടിന്നു നാളേറെയായി
കുളത്തിൽ കുളിയിന്നു കുഞ്ഞോർമ്മയായി
കുടിവെള്ളമിന്നത്ഭുത കനിയായി
കുടിനീരിനായ് യുദ്ധഭീഷണിയായി!!
കുളിരോലും മഴയത്ത് നാമിനിയെന്നും
കുടചൂടി നിൽക്കാതെ സംഭരിക്കേണം
കുടിവെള്ള സ്ത്രോതസ്സും വീണ്ടെടുക്കേണം
കുടിവെള്ളമില്ലേലുറപ്പാണ് മരണം!!