ഇനിയും നീ വരും
ചിത്രശലഭമായി
എന്റെ പേക്കിനാവിന്
തുടുത്തവള്ളി ചുറ്റാൻ.

ഇനിയും തളിർക്കും
ചിരി മുല്ലമൊട്ടുപോൽ
പ്രണയം വറ്റിയ
പുറമ്പോക്ക് ഭൂമിയിൽ.

ഇനിയും തുടച്ചുവാർത്ത്
കുറിച്ചിടും ചുംബനതടാകം
കണ്ണൊട്ടിയകവിളിൽ
നിലവ് മാഞ്ഞപോൽ.

പ്രതീക്ഷ തളിഞ്ഞുരാകി
മൂർച്ചയിട്ടിരിക്കാൻ
തുടങ്ങിയിട്ടൊത്തിരി
നേരമായീയുലകിൽ.

ഇനിയൊന്നുലാത്തട്ടെ
കാടിയുണങ്ങി-
ക്കുടിക്കാനെങ്കിലും
മെലിഞ്ഞശബ്ദത്തിൽ.

ഒട്ടുമേഭയമില്ല ജാഗ്രതയാൽ
നിന്നുമടുത്തു, ഇനിയൊ-
ന്നുറങ്ങണം, എല്ലാം വറ്റിയ
കാടുപോൽ ശരിയായലല്ലോ!

ബാബു തില്ലങ്കേരി

By ivayana

Leave a Reply

Your email address will not be published. Required fields are marked *