രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️
കാണുമ്പോളെല്ലാം കരിവള കിലുക്കി
കാതരമിഴിയാളവൾ മറഞ്ഞു നിന്നു
കാണുവാൻ കൊതിയുള്ളിൽ മറച്ചുവെച്ചു
അവൾ കണ്ണൂകൾ കൊണ്ടു കഥപറഞ്ഞു
ചുണ്ടിലെ പുഞ്ചിരി ഒളിപ്പച്ചുവെച്ചീട്ടും
കവിളിൽ നുണക്കുഴി തെളിഞ്ഞു വന്നു
കൈവള തഞ്ചത്തിൽ കിലുക്കി അവളെന്നെ
മാടിവിളിച്ചപ്പോൾ ഞാൻ തരിച്ചുനിന്നു !
വിറയാർന്ന പാദങ്ങൾ മുന്നോട്ടുവെച്ചവൾ
മന്ദം മന്ദം എന്നരുകിൽ വന്നു നിന്നു
എവിടെയോ നിന്നൊരു കുളിരല വന്നെന്നെ
വാരിപ്പുണർന്നപ്പോൾ ഞാൻ കണ്ണൂ തുറന്നു
കണ്ടില്ല ആരേയും, കേട്ടില്ല കളമൊഴി
കണ്ടതു സ്വപ്നമെന്നു തിരിച്ചറിഞ്ഞു
അറിയാതെയകതാരിൽ ഉയരുന്ന വിങ്ങലിൽ
അറിഞ്ഞു ഞാനനുരാഗം ആദ്യമായി
ഒരുമാത്ര അറിയാതെ മോഹിച്ചു പോയി
പുഞ്ചിരിതൂകി അവളരികിൽ വന്നുവെങ്കിൽ
സ്വപ്നത്തീൽ വന്നൊരു പൂങ്കുയിലേ നീ
സത്യത്തിലെന്നുള്ളിൽ കൂടു കുട്ടുകില്ലേ…?
