അങ്കണമേറുമലങ്കാരത്താലൊക്കെ
അങ്കത്തിനായൊരുങ്ങിയൊരുങ്ങി
അവസരമൊത്തൊരുകേളിയിലായി
അനുവാദത്താലൊരുവിസിലടികേട്ടു.

അടങ്ങി നിന്നൊരു കളിക്കാരെല്ലാം
അസ്ത്രം പോലെ ചീറിയടുത്തിതാ
അരങ്ങുണർന്നൊരുമാമാങ്കത്തിൽ
അവിടെയുമിവിടെയും പന്തോടുന്നു.

അടുവുകളൊത്തൊരുയിരുനിരയായി
അതിലംഗങ്ങളായിയേഴോയൊൻപതോ
അമരക്കാരായൊരുഫോർവേഡുകളും
അന്ത്യംതടുക്കാനായിബാക്കുമുണ്ടേ.

അന്യോന്യമെതിരായി ഗോളടിക്കാൻ
അഴകായുള്ളൊരു വലയിരുവശവും
അറ്റത്തെത്തിഗോളടിച്ചോർക്കൊക്കെ
അഭിമാനത്താലവരാദരവമേകാനായി.

അറ്റത്തെത്തിയ വലയം കാക്കാൻ
അട്ടിപ്പേറായി നിൽക്കും ഗോളിയുണ്ടേ
അപ്പുറത്തൂന്നൊരു ഗോളു വന്നാൽ
അതുതടയാനുള്ളോരുറപ്പോടെയാൾ.

അടക്കവുമൊതുക്കവുമായ ടീമിൽ
അവരവർക്കോരോ കടമകളേകും
അങ്കക്കലിയാലോടി പന്തടക്കീട്ടവർ
അതുരുട്ടിയെടുത്തുവലയിലാക്കണം.

അതിശയമായൊരു സാഹസമതിലും
അഭിജനമോടൊരു ഭടനേപ്പോലവർ
അങ്കക്കലിയാലലറിവിളിച്ചോരെല്ലാം
അടിച്ചുതുരത്തുമെതിരിനെയൊക്കെ.

അഭീരുവായവരൊക്കെനേടാനായി
അബലതയുള്ളോരെല്ലാം തോൽക്കും
അഭിസാരത്താൽ മുന്നേറുമ്പോൾ
അടിക്കൂ;ഗോളെന്നുറക്കെയുറക്കെ.

അലറിയടുക്കുംകീരിയുമുരഗവുമായി
അഭിതവുമെതിരായിയടരാടുന്നോർ
അതു കാണുന്നവരാവേശത്താലെ
അംഗുലിയൊന്നായടിച്ചു തകർക്കും.

അറിയില്ലെന്നാൽ ആര് ജേതാവാകും
അഹങ്കാരികളെന്നാൽബെറ്റുവെയ്ക്കും
അവരുടെ നിരയെ പ്രചോദിപ്പിച്ചവർ
അനുഭാവത്താൽവിജയശ്രീയാക്കാൻ

അണിയുടെയിടയിൽ ഫൗളു കാട്ടിയാൽ
അന്ത്യശാസനമേകാൻ റഫറിയിതിലായി
അലിവില്ല;കളിക്കാരതുയാവർത്തിച്ചാൽ
അന്ത്യത്തിലായിചുവപ്പുകാർഡുയർത്തും

അലയായാരവമുയരെയുയരുമ്പോൾ
അറിയാതാരുമലിയുമാനന്ദത്താൽ
അപാരമായൊരു കളിയായിയെന്നും
അതിശയമോടാരുമടിമയാകുന്നു.

അവതാരമായിയാകളിക്കാരൊക്കെ
ആരാധനയാൽ ലോകം നെഞ്ചിലേറ്റും
അഖിലവുമവരെയറിയാനായി വരും
ആരുമെന്നാൽ അജയ്യരാകില്ലെന്നും.

അഞ്ചിതമേറുംകളിയിലനവധിയായി
അഹങ്കാരത്താലുള്ളോരടിപ്പിടിയും
അരിശമേറിയ തെറി വിളി തമ്മിൽ
അവസാനത്തുള്ളോരാലിംഗനവും .

അപകടമൊക്കെപതിവായതിലായി
അതി; ഇരയായോരോ കിടപ്പിലാകും
അലറി വിളിച്ചവർ ആനന്ദിക്കുമ്പോഴും
അപകടമുണ്ടതിലെന്നോർക്കില്ലാരും.

അഡ്വ: അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *