രചന : ഹിമവാൻ രുദ്രൻ✍️
ആദി ഗുരു ശിവപെരുമാളിൻ്റേ അകതാരിലേ സഹസ്രപത്മത്തേ ഉണർത്തി അനുഗ്രാശ്ശിസിൻ്റേ ഗംഗാ പ്രവാഹത്തേ ശിരസ്സിലേറ്റാൻ കൊതിക്കുന്ന ഓരോ മനുഷ്യജൻമത്തിനും അതിനുള്ള അവസരം പെരുമാള് തന്നേ കൽപിച്ച് തന്നതാണ് മഹാശിവരാത്രി വ്രതം..
ദശമഹാ ശൈവ വ്രതങ്ങൾ ഭഗവാന് വേണ്ടി പറയുന്നുണ്ടേലും അതിലേറ്റവും ശ്രേഷ്ഠവും ശിവരാത്രി വ്രതം തന്നേ…
ആർക്കാണ് ശിവരാത്രി വ്രതം എടുക്കാനുള്ള യോഗ്യത എന്ന് ചോദിച്ചാൽ
അറിയാതേ പോലേ ശിവരാത്രി വ്രതം എടുത്താൽ,അതിപ്പോൾ കൊടിയ പാപി ആണേലും മുക്തിദായകം എന്ന് ശിവ പുരാണം പറയുന്നുണ്ട്..
അറിയാവുന്നവർ ആഹാരക്രമത്തോടേയും നിദ്രയെ വരിക്കാതേയും ഭഗവത് പൂജയാൽ അവനേ കൈലാസമിറക്കണം, അത് നിർബന്ധമാണ് താനും..
ഒരിക്കൽ ശിവദ്രുഹൻ എന്നൊരു വേടജൻമം ഹിംസാത്മമകമായ തൻ്റേ ജീവിത വഴിയിൽ ധർമ്മം മറന്ന് അന്നം ഏത് വിധത്തിലും തേടി നടക്കുന്നൊരു കാലം..
അന്ന് ഒരു ശിവരാത്രി ദിവസം വീട്ടിലേ മാതാപിതാക്കൾ പോലും ദാരിദ്ര്യം കൊണ്ട് പട്ടിണി ആയി പോയി പോയപ്പോൾ അവരുടേ വിശപ്പടക്കാൻ വേണ്ടി എന്തേലും മൃഗവേട്ട നടത്തി അവരുടേ വിശപ്പടക്കാൻ വേണ്ടി കാട് കയറി..
പക്ഷേ നിർഭാഗ്യവശാൽ അന്ന് ആ കാട്ടിൽ ഒരു മൃഗത്തേയും കാണാൻ കഴിഞ്ഞില്ല,അലഞ്ഞ് തിരിഞ്ഞ് അയാൾ ഒരു നദിക്കരയിൽ നിന്ന് കൂവളിലകൊണ്ട് മെനഞ്ഞെടുത്ത ഒരു തൊട്ടിയിൽ ജലവും എടുത്ത് അടുത്തുള്ള മരത്തിന് മുകളിൽ കയറി ഇരുന്ന് ആ നദിയിൽ ജലം കുടിക്കാൻ വരുന്ന ഏതേലും മൃഗത്തേ അമ്പെയ്ത് വീഴ്ത്തി എടുക്കാം എന്ന ധാരണയിൽ അവിടിരുന്നു…
പക്ഷേ ആ മരച്ചുവട്ടിൽ ഒരു ശിവലിംഗം ഉണ്ടിയിരുന്ന കാര്യം പോലും വേടൻ ശ്രദ്ധിച്ചില്ല…
ഇരുട്ട് പടർന്നിട്ടും ഒരു മൃഗവും വന്നില്ല,ഉറക്കം മറന്ന് ശിവദ്രൂഹൻ വീണ്ടും രാത്രിയുടേ ഒന്നാം യാമത്തിൽ എത്തിയപ്പോൾ ഒരു പെൺമാൻപേട വെള്ളം കുടിക്കാനായി അവിടെ എത്തി,ശിവദ്രുഹൻ മരമുകളിൽ ഇരുന്നാൽ ഉന്നം ശരിയാവില്ലെന്ന് കണ്ട് താഴേക്ക് ഇറങ്ങും വഴി കൈയ്യിലിരുന്ന കൂവളതൊട്ടിയും ജലവും മരച്ചുവട്ടിലേ ശിവലിംഗത്തിലേക്ക് പതിച്ചു,അങ്ങനേ മഹാദേവന് ഒന്നാം യാമത്തിൽ ഉള്ള ജലധാരയും നടന്നു…
വേടൻ്റെ വരവ് കണ്ട് പകച്ച മാൻപേട രക്ഷപെടാൻ വേണ്ടി വേടനോട് എന്തിനാണ് തന്നേ കൊല്ലാൻ ശ്രമിക്കുന്നത് എന്ന് ചോദിച്ചു..
വേടൻ തൻ്റേ മാതാപിതക്കളുടേ വിശപ്പിനേ പറ്റി പറഞ്ഞു,
അത് കേട്ടപ്പോൾ മാൻപേടയ്ക്ക് അവിടെ നിന്ന് രക്ഷപെടാൻ പറ്റില്ലെന്ന് മനസിലായി..
അവൾ തത്വബോധം പറഞ്ഞ് വേടൻ്റേ ദയ പ്രതീഷിച്ചെങ്കിലും നടന്നില്ല,
അവസാനം മാൻപേട പറഞ്ഞു,എൻ്റേ കുഞ്ഞുങ്ങളേ സഹോദരിയേയും ഭർത്താവിനേയും കണ്ട് അവരേ സുരക്ഷിതമാക്കിയിട്ട് തിരിച്ച് വരാം എന്ന് ശിവനേ വിളിച്ച് സത്യം ചെയ്തു…
സാധാരണഗതിയിൽ ഇത്തരം വിട്ട് വീഴ്ചകൾക്ക് തയ്യാറാവാത്ത വേടൻ അറിയാതേ ചെയ്ത ഒന്നാം യാമപുജയുടേ ഫലമായി ദയാലുവും ബോധതലം ഉയർന്നവനും ആയത്കൊണ്ട് അതിന് സമ്മതിച്ചു മാൻപേടയേ കുഞ്ഞുങ്ങളേ കാണാൻ വിട്ടു തിരികേ വരും എന്നുറപ്പിൽ…
വീണ്ടും വേടൻ കൂവിളതൊട്ടിയിൽ ജലവുമായി മരത്തിൽ കയറി ഇരുന്നിട്ടും പോയ മാൻ തിരികേ വന്നില്ല,
രാത്രി വീണ്ടും നീണ്ട് രണ്ടാം യാമത്തിൽ എത്തിയപ്പോൾ ആ നദിക്കരയിൽ മറ്റൊരു മാൻപേട വന്നു,അതാണേൽ മുമ്പ് വന്ന മാൻപേടയുടേ സഹോദരിയും..
ശിവദ്രൂഹൻ അതിനേ വേട്ടയാടാൻ മരത്തിൽ നിന്ന് ഇറങ്ങിയപ്പോൾ വീണ്ടും കൂവള തൊട്ടി മരകൊമ്പിൽ തട്ടി ജലവുമായി ശിവലിംഗത്തിൽ
പതിച്ചു രണ്ടാം യാമത്തിലേ ജലധാരയും പൂർണമായി…
അതോടേ വേടൻ വീണ്ടും പാപരഹിതനായി..
ആ ഒരു നിമിഷത്തിൽ വേടനിൽ നിന്ന് രക്ഷപെടാൻ മഹാവിഷ്ണുവിൻ്റേ പേരിൽ ആദ്യമാൻപേട ചെയ്ത് പോലേ കുഞ്ഞുങ്ങളുടെ പേര് പറഞ്ഞു വേടനേ ആർദ്രനനാക്കി രക്ഷപെട്ടു..
പക്ഷേ ആ മാൻപേടയും തിരിച്ച് വന്നില്ല…
വീണ്ടും വേടൻ നദിയിൽ നിന്ന് ജലവും എടുത്ത് ആ കാട്ടിനുള്ളിൽ മറ്റൊരു ഇടത്ത് മലമുകളിൽ ചെന്നിരുന്നു വേട്ടമൃഗത്തേ കാത്തിരുന്നു…
അവിടെയും മലയ്ക്ക് കീഴേ മറ്റൊരു ശിവലിംഗം ഉണ്ടായിരുന്നു, ഇതൊന്നും അറിയാതേ വേടൻ
രാത്രിയുടേ മൂന്നാം യാമത്തിലും ഉംറക്കമുളച്ചിരുന്നു..
കുറേ കഴിഞ്ഞപ്പോൾ നല്ല തടിയും മുഴുപ്പും ഉള്ള മറ്റൊരു ആൺമാൻ അവിടെ എത്തി
അതിനേ വേട്ടയാടാനുള്ള ആവേശത്തിൽ വീണ്ടും കൂവള തൊട്ടി കൈതട്ടി മറിഞ്ഞു അതിലേ ജലം താഴേയുള്ള ശിവലിംഗത്തിൽ പതിച്ചതോടേ പൂർണമായും പാപരഹിതനായി…
ആൺപേടമാനും ജീവിത ദുഃഖങ്ങളും കുഞ്ഞുങ്ങളുടേയും കൂടേയുള്ളവളുടേയും കഷ്ടപ്പാട് പറഞ്ഞ് വേടനിൽ നിന്ന് രക്ഷപെട്ടു..
കാരണം ഇത്തവണ വേടൻ തിരിച്ചൊന്നും ചോദിക്കാതേ വിട്ടയച്ചു അത്രത്തോളം ദയാലുവായി മൂന്ന് പൂജയും കഴിഞ്ഞപ്പോൾ..
ശിവദ്രൂഹൻ തൻ്റെ മാതാപിതാക്കളുടേ വിശപ്പിനേയും തൻ്റേ ഇതുവരേയുള്ള പ്രവർത്തികളേയും ആലോചിച്ച് തന്നിലേ ധർമ്മം അന്വേഷിച്ച് തുടങ്ങിയിരുന്നു
അതേ സമയം കാട്ടിൽ മറ്റൊരീടത്ത് ഈ മൂന്ന് മാനുകളും ഒരുമിച്ച് വേടനോടുള്ള വാക്ക് പാലിക്കണമെന്ന് ഓർത്ത് പരസ്പരം സമാധാനിപ്പിച്ച് ഓരോരുത്തരും വേടനടുത്ത് പോകാൻ തയ്യാറായപ്പോൾ പരസ്പരം തീരുമാനമാകാതേ ഒരുമിച്ച് പോകാൻ തയ്യാറായി,അവർ ഒരുമിച്ച് പോകാൻ തീരുമാനിച്ചപ്പോൾ അവരുടേ കുഞ്ഞുങ്ങളും അവരേ പിന്തുടർന്നു..
അങ്ങനേ അവരെല്ലാം കൂടി വേടൻ്റേ മുന്നിൽ എത്തി
വേടൻ അപ്പോഴേക്കും മഹാശിവരാത്രി എന്നറിയാതേ മൂന്ന് യാമത്തിലും ശിവപൂജ ചെയ്തതിനാൽ പാപവിമുക്തനായി മാനസന്തരം വന്ന് ധർമ്മയുക്തനായി തീർന്നു…
ആ മൂന്ന് മാനുകളേയും കുഞ്ഞുങ്ങളേയും തനിക്ക് കിട്ടിയ തിരിച്ചറിവിന് നന്ദിപറഞ്ഞു തിരിച്ചയയ്ക്കാൻ തയ്യാറായി….
ആ നിമിഷം ഭക്തവൽസലനായ ഭഗവാൻ അതിരില്ലാത്ത സന്തോഷത്തോടേ ആത്മാനുഭൂതി ദായകനായി ശിവദ്രൂഹൻ്റേയും മാനുകളുടേയും മുന്നിൽ പ്രത്യക്ഷപെട്ടു…
സഹസ്രവർഷം മുനിമാർ തപസ്സ് ചെയ്താലും യാഗം ചെയ്താലും വരാൻ പ്രയാസമായ മഹദേവ ചൈതന്യം തൻ്റേ മുന്നിൽ താൻ ഒരിക്കൽ പോലും ഒരു കൂവളില കൊണ്ടും പൂജാചെയ്യാഞ്ഞിട്ടും വിളിക്കാഞ്ഞിട്ടും ഇത്ര സന്തോഷത്തിൽ മുന്നിൽ വന്നത് കണ്ട് സാഷ്ടംഗപ്രണാമം നടത്തി ഭഗവാനിൽ അടിമവെച്ചു…
സത്യസന്ധരായ മാനുകളുടേ പ്രവൃത്തിയിൽ മൃഗ ജീവിതത്തിൽ നിന്ന് ദിവ്യധാമം പൂകി…
ഈ ശിവദ്രൂഹനേ ഭഗവാൻ അനുഗ്രഹിച്ച് ഗുഹൻ എന്ന പേരും നൽകി ശൃംഗവേര പുരത്തിൻ്റേ നായകനാക്കി…
ദേവൻമാരുടേയും മുനിമാരുടേയും രാജക്കൻമാരുടേയും ഇഷ്ടഭാജനമായി ഗുഹൻ മാറുമെന്നും അരുളി ചെയ്തു…
ഇതൊന്നും തികയതേ ശിവദ്രൂഹന് മറ്റൊരു ശിവരാത്രി പുണ്യം കൂടി നൽകി,
ഒരിക്കൽ മഹാവിഷ്ണുവിൻ്റേ രാമാവതാരം നിന്നേ തേടി വരും വേണ്ട സഹായങ്ങൾ ചെയ്ത് മഹാപുരുഷൻ്റേ സൗഹൃദം കൂടി നുണയാൻ അനുഗ്രഹിച്ചു…
പിന്നീട് വാൽമീകി രാമായണത്തിലേ മനോഹരമായ രാമകഥനങ്ങളിൽ ഒന്ന് നിഷാദ രാജാവായ ഗുഹനുമായുള്ള ശ്രിരാമൻ്റേ സ്നേഹവായ്പാണ്…
ഈ ഗുഹൻ വർഷങ്ങളോളം ശ്രീരാമൻ്റെ വരവും കാത്ത് ശ്രീപരമേശ്വരപൂജയും ചെയ്ത് ശൃംഗവേരപുരത്തിൻ്റേ അധിപനാക്കി നിർത്തിയത്…
കൊടിയ പാപം ചെയ്യാനിറങ്ങിയ സമയത്ത് അറിയാതേ പോലും മഹാശിവരാത്രിക്ക് പൂജ ചെയ്ത ശിവദ്രൂഹൻ,ഗുഹൻ എന്ന നിഷാദരാജാവായതും ശ്രിരാമസ്നേഹം ആവോളം നുകർന്ന് തും ഒരൊറ്റ ശിവരാത്രികൊണ്ടാണെന്ന് ശിവ പുരാണം പറഞ്ഞ് തരുന്നത്….
നാളേ നിങ്ങൾ ഏത് കർമ്മത്തിൽ ആയാലും ഭഗവത് പൂജ അറിഞ്ഞോ അറിയാതേയോ മനസിൽ ഉണ്ടായാൽ,ആചരിച്ചാൽ ഭഗവാൻ നിങ്ങളിൽ അമൃത്ധാരയായി പെയ്യും..
വിധിപ്രകാരം ശിവരാത്രി വ്രതം എടുക്കാൻ നിങ്ങളോരുർത്തരേയും ഭഗവാൻ പ്രാപ്തരാക്കട്ടേ എന്നാഗ്രഹിച്ചു
നമ: പാർവ്വതീ പതേ..
ജയ് ഭോലോനാഥ്…
ഹർ ഹർ മഹാദേവ്…