രചന : എം പി ശ്രീകുമാർ✍
മഹാദേവ ദേവ
മഹാദേവ ദേവ
മഹാലോകനാഥ
മഹാദേവ ദേവ
മഹാകാലരൂപ
മഹാനടരാജ
മഹാദേവിനാഥ
മഹാദേവ ദേവ
മഹാശൈലജാല-
മിളകുന്ന പോലെ
മഹാസമുദ്രങ്ങൾ
മറിയുന്ന പോലെ
മഹാമേഘനാദം
മുഴങ്ങുന്ന പോലെ
മഹാതാണ്ഡവങ്ങൾ
മഹാദേവ ദേവ
മഹേശ്വരാ മഹാ
ശക്തിപ്രവാഹമായ്
മഹാചൈതന്യങ്ങൾ
ചൊരിയുക ദേവ
മഹാകാളകൂഡ-
മഹാനീലകണ്ഠം
മഹാത്യാഗരൂപം
മഹാദേവ ദേവ
മഹായോഗനിദ്ര
മഹാദേവ രൂപം
മഹാലോക വന്ദ്യം
മഹാദേവ ദേവ
മഹാപഞ്ചാക്ഷരീ
മന്ത്രം ജപിച്ചിന്നീ
മഹാശിവരാത്രി
ഭജിക്കുന്നു ദേവ
മഹാദേവ ദേവ
മഹാദേവദേവ
മഹാലോക നാഥ
മഹാദേവ ദേവ
