രചന : ഷൈൻ മുറിക്കൽ ✍
ശിവരാത്രി വ്രതവുമായ്
ശിവസ്തുതി ചൊല്ലുന്നു
ശ്രവണമധുരമാം
ശിവമന്ത്രാക്ഷരിയിൽ
ശംഭോ ശരണം ശിവശങ്കരഭഗവാനെ
ശക്തിസ്വരൂപനേ ഭഗവാനേ
ശൂലപാണീശ്വര ഭഗവാനേ
ശിവ ശിവ ശങ്കര ഭഗവാനേ
ശംബാലക്കതിപതിയേ
ഭഗവാനേ
ശിവ ശിവ മംഗളം ശിവ ശിവ മംഗളം
ശിവം ശാന്തം ജഗന്നാഥം
ശിവമേകപദം സർവ്വസ്വം
ശിവായ ഗൗരീ വദനാരവിന്ദ
ശിവായ ശംഭുവിൻ പദാരവിന്ദ
ശിവകൃപകടാക്ഷം അനുഗ്രഹീതം
ശിവരാത്രി ഓം ശിവരാത്രി
ശിവരാത്രി മഹാശിവരാത്രി