രചന : ബി സുരേഷ്കുറിച്ചിമുട്ടം✍
രാത്രിയാണു ഞങ്ങൾക്കു പ്രിയം,
രാവേറുവാൻ കത്തിരിക്കുന്നവർ!
നിശയിലോതെളിയുന്നക്ഷികൾ,
വേട്ടക്കൊരുങ്ങുന്നു ഞങ്ങൾ!
പകലിലോ കാഴ്ച മറയുന്നു,
പകൽ മാന്യരാണു ഞങ്ങൾ!
പകർച്ചവ്യാധിക്കുപേരുകേട്ടവർ!
തലകുത്തി ജീവിതം നയിക്കുവോർ?
കുടശീലപോൽ ചിറകുള്ളവർ,
കൂരിരുളിലും പറന്നു ഞങ്ങൾ;
നല്ലഫലങ്ങളൊട്ടുമേ ഭക്ഷിച്ചിടും,
കായ്കനികൾ മാത്രമല്ലോ പ്രിയം.
കണ്ടാൽ ഞങ്ങളോ വികൃതരൂപം!
നരഭോജികളെന്നു ശങ്കിച്ചിടും.
കാഴ്ചയിലങ്ങനെയെങ്കിലും,
കാണുവതെല്ലാം സത്യമല്ല.
പകൽ മാന്യരേറെയുണ്ടുലകിൽ ,
പലതുംചികഞ്ഞീടിൽ പകൽപോലെതെളിയും!
വേട്ടയ്ക്കിറങ്ങും ഇരയേതെന്നാകിലും,
വെളുക്കെ ചിരിക്കും ഒടുക്കം ചതിക്കും മാനവൻ!!
