രചന : അനിൽ ബാബു ✍
ആഴമുള്ള,
മനോഹരമായ
കവിതകളാണ്
നാം
ചുംബിച്ചു
വേദനിച്ചിരുന്ന
പ്രണയം.
മധുരമൂറുന്ന
വരികളായിരുന്നു
അസ്തമയ സൂര്യൻ
തിളങ്ങുന്ന
നിന്റെ
കണ്ണുകൾ.
ഭാരമില്ലാതൊഴുകുന്ന
വാക്കുകളായിരുന്നു
നിന്നെ
എഴുതാനെപ്പോഴും
ഞാൻ
പേനയിൽ
നിറച്ചിരുന്നത്.
കവിതയൊരു
സ്വപ്നം മാത്രമായും
വരികളെപ്പോഴോ
മാഞ്ഞുപോയൊരു
മഴവില്ലായും
വാക്കുകളെന്നോ
മറന്നുപോയൊരു
മിന്നലായും
പാഞ്ഞൊഴിഞ്ഞു പോയ
എന്റെ
ഓർമ്മകൾ
മാത്രമായിരുന്നെന്ന്
തിരിച്ചറിവുകൾ
പാഠം തന്നു.