എണ്ണ വറ്റാറായ കണ്ണുവിടർത്തി ഞാൻ
നിന്നെയുംകാത്ത് മുനിഞ്ഞുകത്തുന്നിതാ..
ഇന്നും പ്രതീക്ഷതൻപാളി ചാരുംമുമ്പ്
ഒന്നുകൂടകലേക്ക് കണ്ണെറിഞ്ഞുരുകട്ടെ !

എന്നും നിശബ്ദതകൊണ്ടു ഞാൻ പ്രാണനിൽ
നിന്നെ വരഞ്ഞു മുറിഞ്ഞു നോവുന്നിതാ..
എന്നെ സ്മരണതൻ ചില്ലയിൽനിന്നു നീ
എന്നും കുലുക്കി കുടഞ്ഞുവീഴ്ത്തുന്നുവോ !

എങ്ങോ മറവി മെനഞ്ഞിട്ട മൗനത്തിൻ
ചർമ്മങ്ങളൂരിയെറിഞ്ഞു നീയെത്തുമ്പോൾ
ജന്മതീരത്തുലാത്തും പ്രതീക്ഷയായ്
എന്നെ നീ വന്നുണർത്തുന്നൊരു നിർവൃതി !

പ്രിയപ്പെട്ട അൻസാരിമാഷിന്റെ രചനയിൽ ഉള്ള ഒരു മനോഹരഗാനം ഈണം നൽകി പാടിയപ്പോൾ.. ❤️
എഡിറ്റിങ്ങ് : ശ്രീലക്ഷ്മി വിജയൻ 🥰🥰

By ivayana

Leave a Reply

Your email address will not be published. Required fields are marked *