കേരളമണ്ണുമണക്കുന്നു
ചോരത്തുള്ളികളാലെ
നിണത്തിലാറാടും കരളു
പിടക്കുന്നു ഭയത്താലേ

ആരു പറഞ്ഞുയിത് ദൈവനാടെന്ന്
അന്നു” സ്വാമികൾ”
പറഞ്ഞതുപോൽ പുലരുന്നു
കേരളം ഭ്രാന്താലയം

കാര്യമറിയും പെറ്റവയറുകൾ
പൊരിയുന്നു എങ്കിലും
മക്കളേ മാടി ചേർക്കുന്നു
മയക്കു മരുന്നിൻ മറവിൽ
മുതലാളികൾ പെരുകുന്നു

പ്രജ്ഞ കുറഞ്ഞവർതൻ
കുടുംബം തമസിലാക്കി
അരും കൊലചെയ്തവർ
തടവറക്കുള്ളിലുറങ്ങി
യുണർന്നു ശിഷ്ടകാലം തീർക്കേ

ഈ മനോഹരഭൂമി നൽകും
സുഖമോർത്തു മിഴിവാർപ്പു
എന്തുകണ്ടാലും കേട്ടാലുമീ
പുതുജനത പഠിക്കുകില്ല

കൊലയും പീഡനങ്ങളും
അരങ്ങു വാഴുമ്പോൾ
മമ മാമല നാടേ പുണ്യനാടേ
ഓർത്തുപോകുന്നു

തീക്കാറ്റുവീശി പ്രളയം
കൊണ്ടുമുക്കി
ധരയെ ശുദ്ധീകരിക്കുക
മതിയിവിടെയിനി ജനവാസം

നന്മ പുലരാനിനി സാധ്യമല്ലിവിടം
രാവുറങ്ങുന്നതെങ്ങനെ
വീണ്ടും പുലരി കണ്ടെങ്കിൽ
മഹാഭാഗ്യം

By ivayana

Leave a Reply

Your email address will not be published. Required fields are marked *