രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍
മനുഷൃൻ മണ്ണിൽ
നൂതന ചരിതങ്ങൾ
മെനയുന്നു …
മേയുന്നു മൃത്യുവിൻ
ചുടലപ്പറമ്പിൽ….
ചരിതമിങ്ങനെ
കുറിക്കുന്നുവോ നീ…
ചാകാൻ വിധിക്കുന്നു
ചങ്ങാതിയായ്
ചങ്ങലപേറേണ്ട
ദുഷിച്ചമരുന്നിൻ
കൂട്ടും പേറി
വെറിയാൽ നീ…
നന്നല്ലീ നടനം
ചരിത്രമിനിയും
മെനയുമിവർ
ഈ മാടത്തിൽ….
പേറുക ഖട്ഗം
പോറ്റുക
പെറ്റമ്മയെ…
പാലിക്കണം
പാലുപോൽ..
മമ മാതാവിനെ നീ
മനുഷൃകുലമേ….
വരാതിരിക്കട്ടെ
വഷളമാം
വൃകൃതികൾ
വിശ്വാല ഭൂവിൽ….
വികലമാം മാനസ്സ
വിഹായസ്സിൻ
വികൃതമാംവാസന
വലിച്ചെറിയുക നീ…