“ഈ നാട്ടിൽ ലഹരിയുടെ ഉപയോഗം വലിയ രീതിയിൽ പുതിയ തലമുറയെ ബാധിച്ചിരിക്കുകയാണ് അതിൽ രക്ഷകർത്താക്കൾ എന്ന നിലയിൽ നമ്മൾ ഒരു കാരണകാരാണ്. നമ്മുടെ കുട്ടികൾ
വഴി തെറ്റി സഞ്ചരിക്കുന്നെങ്കിൽ നമ്മുടെ അശ്രദ്ധ ഉണ്ടായി എന്ന് വേണം കരുതാൻ. നിങ്ങൾക്ക് നിങ്ങളുടെ കുട്ടികളെ പൂർണ്ണമായി ലഹരിയുടെ പിടിയിൽ അകപ്പെടാതിരിക്കണമെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.
1, നിങ്ങളുടെ പൂർണ്ണസംരക്ഷണത്തിൽ കുട്ടികളെ വളർത്തുക
2, കുട്ടികളോട് ദിവസവും ഒരു മണിക്കൂർ എങ്കിലും സമയം ചിലവഴിക്കുക
3, കുട്ടികളോട് അവരുടെ ദൈനംദിനം സംഭവിക്കുന്ന കാര്യങ്ങൾ കേൾക്കാൻ സമയം കണ്ടെത്തുക.

  1. കുട്ടികളുടെ ചെറിയ തെറ്റുകൾ പോലും അമ്മമാർ അച്ഛനോട് മറച്ചു വയ്ക്കാതിരിക്കുക
  2. കുട്ടികളുടെയും മാതാപിതാക്കളുടെയും ഇടയിൽ ഒരു സൗഹൃദബന്ധം സൃഷ്ടിക്കുക.
  3. കുട്ടികളുടെ മനസ്സിനെ ബാധിക്കുന്ന തരത്തിൽ മാതാപിതാക്കളുടെ ഇടയിൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കുക.
  4. ആഴ്ചയിൽ അല്ലെങ്കിൽ മാസത്തിൽ ഒരിക്കലെങ്കിലും അവരുടെ വിദ്യാഭ്യാസത്തിനെ കുറിച്ചുള്ള വിവരങ്ങൾ അവരുടെ ക്ലാസ് ടീച്ചറുമായി അന്വേഷിക്കുക.
  5. അവരുടെ കഴിവിനെയും താല്പര്യങ്ങളെയും കഴിയുന്ന വിധം പ്രോത്സാഹിപ്പിക്കുക.
    9.മറ്റു കുട്ടികളുടെ മുൻപിൽ വച്ച് സ്വന്തം കുട്ടികളുടെ ബലഹീനതയെ താഴ്ത്തി പറയാതിരിക്കുക.
  6. നമ്മൾ അധ്വാനിക്കുന്ന ധനം മണിമാളികകൾ വയ്ക്കാനോ ആർഭാഠമായ ജീവിതത്തിനോ ഉപയോഗിക്കാതെ കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണവും, നല്ല വിദ്യാഭ്യാസവും, നല്ല വസ്ത്രവും കൊടുത്ത് പഠിപ്പിക്കുക.
  7. വിദ്യാഭ്യാസകാര്യങ്ങളിൽ കുട്ടികൾകളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം രക്ഷകർത്താവിന്റെ സാന്നിധ്യത്തിൽ ഉപയോഗിക്കാൻ അനുവദിക്കുക
  8. സമൂഹത്തിൽ നന്മയുള്ളവരുമായി ഇടപഴകി ജീവിക്കാൻ കുട്ടികളെ പഠിപ്പിക്കുക.
  9. പ്രകൃതിയോടും ജീവജാലങ്ങളോടും സൗഹാർദത്തോടെ ഇണങ്ങി ജീവിക്കാൻ കുട്ടികളെ അനുവദിക്കുക
  10. കുട്ടികളുടെ മുന്നിൽ രക്ഷകർത്താക്കൾ ലഹരി ഉപയോഗിക്കുകയോ ഉപയോഗിച്ചുകൊണ്ട് വരുകയോ ചെയ്യാൻ പാടില്ല.
    15, നിങ്ങളുടെ കുട്ടികൾക്ക് നല്ല കരുതൽ വേണമെന്നുണ്ടെങ്കിൽ കുഞ്ഞു നാളിലെ നിങ്ങളിൽ നിന്നും മാറ്റി കിടത്തി ഉറക്കരുത്
    16, നിങ്ങളുടെ കുട്ടികളുടെ സുഹൃത്തുക്കളെ നിങ്ങൾ നിരീക്ഷിക്കേണ്ടത് ആവശ്യമാണ്.
    16, കുട്ടികളിൽ പെട്ടന്നുണ്ടാകുന്ന പെരുമാറ്റരീതികൾ, വസ്ത്രധാരണരീതികൾ പൂർണ്ണമായും ശ്രദ്ധിക്കുക.
    17, കുട്ടികളിൽ ഉണ്ടാകുന്ന രോഗങ്ങളും മാറ്റങ്ങളും അവഗണിക്കരുത് ആരോഗ്യ വിദഗ്ധന്റെ സേവനം ഉടൻ പ്രയോജനപ്പെടുത്തുക
    18, കുട്ടികളുടെ മനസ്സിനെ ബാധിക്കുന്ന സിനിമകൾ, ടെലിവിഷൻ പ്രോഗ്രാമുകൾ ഒഴിവാക്കുക
    19, കുട്ടികൾ സ്കൂളിൽ നിന്ന് വരുമ്പോൾ അവരുടെ ബാഗുകൾ, ബുക്കുകൾ, വസ്ത്രങ്ങൾ ഇടക്കിടെ അവരറിയാതെ പരിശോധിക്കുക
    20, കുട്ടികളെ അമിതമായി ശകാരിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്
    21, നിങ്ങളുടെ കുട്ടികൾ മറ്റു കുട്ടികളുടെ തെറ്റുകൾ നിങ്ങളോട് പറയുകയാണെങ്കിൽ അവഗണിക്കരുത് അത് അദ്ധ്യാപകരെ അറിയിക്കുക കാരണം നമ്മൾ മുഖേന മറ്റൊരു കുടുംബത്തിന്റെ പ്രകാശം കെടരുത്
    22, കുട്ടികൾക്ക് അവരുടെ പ്രായത്തിൽ കവിഞ്ഞ മുതിർന്നവരുമായുള്ള കൂട്ടുകെട്ട് ശ്രദ്ധിക്കുക
    23, വിദ്യാഭ്യാസത്തിൽ രക്ഷകർത്താവിന്റ ആഗ്രഹങ്ങൾ അടിച്ചേല്പിക്കാതിരിക്കുകയും അവരുടെ ആഗ്രഹങ്ങങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കുകയും ചെയ്യുക
    24, കുടുംബത്തിലെ കഷ്ടതകളും ബുദ്ധിമുട്ടുകളും കുട്ടികളെകൂടി ധരിപ്പിച്ചു മുൻപോട്ട് പോകുക
    25, അദ്ധ്യാപകരുമായി അടുത്ത് ഇടപഴകാൻ രക്ഷകർത്താക്കൾ കുട്ടികളെ പ്രോത്സാഹിപ്പിക്കുക
    26, നിങ്ങളുടെ അയൽക്കാരുടെ വീട്ടിൽ ലഹരി ഉപയോഗിച്ചുകൊണ്ടോ അല്ലാതെയോ ഒരു രക്ഷകർത്താവ് നിരന്തരം കുട്ടികളെ ഉപദ്രവിക്കുകയോ സ്ത്രീകളെ ഉപദ്രവിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് യാതൊരു വിമുഖതയും കാട്ടാതെ നിയമപാലകരെ അറിയിക്കാൻ മടിക്കരുത്
    27, ആരെയും ദ്രോഹിച്ചോ പറ്റിച്ചോ ധനം സമ്പാദിച്ച് കുട്ടികളെ വളർത്താൻ ശ്രമിക്കരുത് കാരണം നമ്മൾ ചെയ്യുന്ന കർമ്മം നമ്മുടെ കുട്ടികളിലൂടെ നമ്മൾ അനുഭവിക്കേണ്ടിവരും.
    നിങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുക 🙏

By ivayana

Leave a Reply

Your email address will not be published. Required fields are marked *