രചന : രാജേഷ് ദീപകം. ✍
കൈയ്യോകാലോ,
വളരുന്നതും
പിന്നെ പിച്ചനടന്നതും
നോക്കിനോക്കി
ചാരത്തുതന്നെ
ഉണ്ടായിരുന്നമ്മ
ഓമനകുഞ്ഞിന്റെ
ഒപ്പമെന്നും.
കാച്ചികുറുക്കിയ കൂരോ
കുടിക്കുവാൻ
ആയിരം കഥകൾ
മെനഞ്ഞിരുന്നു.
ആകാശത്തമ്പിളിമാമനെ
കാണിച്ചും,.
കക്കേടെ പൂച്ചേടെ
കഥ പറഞ്ഞും അന്നംകൊടുക്കുന്ന
വേളകളിൽ
ഒരായിരം സ്വപ്നം
കണ്ടിരിക്കാം!?
പുത്തനുടുപ്പിട്ട്
ഹരിശ്രീകുറിക്കുമ്പോൾ,
ആദ്യക്ഷരത്തിന്റെ മധുരം നുകർന്നപ്പോൾ,
തേനൂറുംവാക്കുകൾ
ഹൃദയം കൊണ്ട് കേട്ടിരിക്കാം.
കണ്ണൊന്നുചിമ്മിയാൽ
കാണാമറയത്ത്
പാത്തിരിക്കുമ്പോഴും
ഉണ്ണി,യെന്നൊരു വിളിവിളിച്ചാൽ
പൊട്ടിച്ചിരിച്ചുകൊണ്ടോടിയെത്തും.
പൊടിമീശകാലത്തും
ഉണ്ണിക്കമ്മതൻ വാക്കുകൾ
വേദവാക്യബോലെ യായിരുന്നു.
നോക്കെത്താദൂരത്ത്
പഠിപ്പിന് പോയപ്പോൾ
ഉണ്ണിതൻമിഴികൾ നിറഞ്ഞിരുന്നു.
കാലം കഴിഞ്ഞു
കോലവും മാറി
ഉണ്ണി മറ്റൊരാളായി
തീർന്നുവല്ലോ!?
വന്നവഴികൾ
മറന്നവല്ലോ!
അമ്മമൊഴിയും മറന്നുവല്ലോ!
ലഹരിതൻ
മായലോകത്തകപ്പെട്ട്
മറവിയിലൂടെ
നടന്നുവല്ലോ!?
രക്തബന്ധങ്ങൾ
ഒക്കെ മറന്നൊരു
പിശാചിൻ ജന്മമായ്
തീർന്നുവല്ലോ!?
നെഞ്ചിൽ
കത്തിതറയ്ക്കവേ,
കൊത്തിവലിക്കും
വേദനയാൽ,
പുളയുമ്പോഴും
ഉള്ളിൽ തറച്ചു
ഉണ്ണിതൻ വാക്കുകൾ
കണ്ണീരുപോലും കരഞ്ഞുപോയി.
“ജനിപ്പിച്ചതിൻ ശിക്ഷയാണെന്ന “
രാക്ഷസവാക്കുകൾ
പതിന്നാലുലോകവും ഞെട്ടിപ്പോയി.
ഉമിത്തീയിൽ നീയെത്ര
വെന്തെരിഞ്ഞാലും,
മാപ്പ് ലഭിക്കാത്ത
പാപകർമ്മം.
