രചന : ശ്രീകുമാർ എം പി ✍
ഇന്ദ്രനീലിമ പൂത്തു നിന്നാ
ചന്ദ്രബിംബം തെളിഞ്ഞ രാവിൽ
ചന്ദനക്കുട കാണുവാനായ്
ചന്തമോടെ നമ്മൾ പോയ നാൾ
ഇന്ദുവദനെ നിന്റെ കാന്തി
ചന്ദ്രശോഭ കുറച്ചുവൊ !
ഇമ്പമോടെ കേട്ട പാട്ടിലെ
തമ്പുരാട്ടിയായ് നീ മാറിയൊ
മഞ്ചലിൽ കിടന്നുറങ്ങിയ
ചഞ്ചലമരുത്തുണർന്നിട്ട്
ചന്ദനഗന്ധം തൂകി വന്നു
മന്ദമാരുതനായങ്ങനെ
നല്ല ചേലിൽ നമുക്കു ചുറ്റുമായ്
ഒപ്പനച്ചുവടു വച്ചില്ലെ
ചെമ്മുകിലുകൾ ചിരിച്ചു ചൊല്ലി
ചെറുകുസൃതികളന്നേരം
ചെറിയപള്ളിപ്പെരുന്നാളിൽ നൽ
ചെമ്പക പ്പൂമഴ പെയ്തന്ന് !
