രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍
അക്ഷരമാല ചാർത്തീ ഭവാൻ
എൻ്റെ ഗളനാള വൈഖരീൽ,
ഇല്ലയറിഞ്ഞില്ലയൊട്ടുമേ
അന്നുതൊട്ടിന്നോളമുള്ളിലായ്
അമ്മേ നീയെൻ്റെയുള്ളിലായി?
പരമേശ്വരീ ഭവാനീ നീ
തീർത്ഥപാദാശ്രമത്തിലെന്നേ
അക്ഷരമാല പഠിപ്പിക്കേ
ചൂരൽക്കഷായം കുടിപ്പിക്കേ
പഥ്യമല്ലായനതെനിക്കന്ന്
എങ്കിലുമെൻ പ്രിയസ്വാമിജീ
മറക്കുവാനാമോ അങ്ങയേ
ആദ്യമെന്നേക്കണ്ട മാത്രയിൽ
അങ്ങുതന്ന റോസാദലങ്ങൾ
സഹസ്രാര പദ്മദലമെൻ
ആയതിൻ സൗഗന്ധവീചികൾ
അക്ഷരമൂകാംബികയാണെൻ
എഴുമറ്റൂരാശ്രമത്തിലേ
തീർത്ഥപാദ ഗുരുവേ നമ:
പോകല്ലേ വിട്ടൊഴിഞ്ഞിവനേ
പരമേശ്വരീ ഭവാനീ നീ
എൻ്റെ ഗളനാളവൈഖരീൽ
ഒരു വിങ്ങലെൻ്റെ ആയമ്മ
അക്ഷരമൂകാംബികയേ ഭവാനീ!
