കനത്ത വാക്കുകൾ
പറയരുതിനി നീ.
പൊള്ളുന്നൊരീയിന്നിന്റെ
ഉഷ്ണത്തിലറിയാതെയാ-
തേറ്റകൾ കൊള്ളുമ്പോൾ
അസഹനീയമാകുന്നു , സർവ്വം.
മഴയോ സ്വപ്നമാകുന്നു.
തുറിച്ചു നോക്കരുതിനി നീ.
ഉണങ്ങിയയിലകളിൽ
പടർന്നു വലുതാകുമഗ്നിയ-
ണയ്ക്കുവാനിനി വയ്യ.
കരുതുക നിൻ ചിന്തയിലല്പം
ശുദ്ധമാം ജലം, സൗമ്യമാം
മൊഴി,യതിൻ തണുത്ത
വിരലുകളീവെയിൽ
മുറിവുകളെത്തഴുകിയുറക്കട്ടെ…

By ivayana

Leave a Reply

Your email address will not be published. Required fields are marked *