രചന : മോഹൻദാസ് എവർഷൈൻ ✍
കുന്നോളം വിശപ്പുണ്ടെന്ന്
ഉള്ളിൽ നിന്നാരോ വിളിക്കുന്നു.
കുമ്പിളിൽ കഞ്ഞിപോലു –
മില്ലെന്ന് ഞാനും ചൊല്ലുന്നു.
ഉണ്ണുവാനുള്ള കാശ് മക്കൾ
കട്ടെടുത്തൂ കഞ്ചാവിനായി.
മിണ്ടുവാൻ കഴിയാതെ ഞാനും.
അച്ഛൻ വെറും തന്തവൈബ്
അമ്മയോ വെറും മൂകസാക്ഷി.
ശാസനകൾ അന്ത്യശാസനമായി
തിരിഞ്ഞ് കൊത്തുമ്പോൾ
ചോര, ചുടു ചോര മണക്കുന്നു.
വീടല്ലയിത് അരക്കില്ലമാണ്
ഇരുണ്ടമുറികളിൽ മരണം
പതിയിരിക്കുന്നു, ഊഴം
എനിക്കോ നിനക്കോയെന്ന്
മാത്രം തിരഞ്ഞാൽ മതി.
മക്കൾ എന്നൊന്നില്ലയിന്ന്
ലഹരിതുപ്പിയ ചണ്ടികൾ,
അതിര് താണ്ടിയെത്തും ശത്രു
എത്രയോ ഭേദമെന്നറിയുന്നു.
