ഐ വായനയുടെ എല്ലാ വനിതകൾക്കും വനിതാ ദിന ആശംസകൾ!

ഒരു പെണ്ണിന്റെ സാന്നിധ്യമില്ലാത്തൊരു
വീട് ശ്രദ്ധിച്ചിട്ടുണ്ടോ…?
മുറ്റം മുഴുവൻ കരയിലകൾ.
കോലായിൽ അലക്ഷ്യമായി കിടക്കുന്ന പത്രത്താളുകൾ.
മാറാല നിറഞ്ഞ ചുവരിൽ ഗൗളിയും
എട്ടുകാലിയും ഒളിച്ചുകളിക്കുന്നു.
നിലച്ചുപോയ ഘടികാരത്തിന്റെ
നിശ്ശബ്ദത.
മുഷിഞ്ഞ വസ്ത്രങ്ങളുടെ മടുപ്പിക്കുന്ന
ഗന്ധം.
അടുക്കള മുഴുവൻ പാചകത്തിന്റെ അവശിഷ്ടങ്ങൾ.
എച്ചിൽ പാത്രങ്ങൾ സിങ്കിൽ കനിവ്
കാത്തു കിടക്കുന്നു.
ഫ്രിഡ്ജിൽ പുളിച്ച കറികളുടെ,
ചീഞ്ഞ പച്ചക്കറികളുടെ രൂക്ഷഗന്ധം.
വെറുതെ കറങ്ങുന്ന ഫാനും ഓഫാക്കാൻ
മറന്ന ലൈറ്റുകളും.
ചുളിഞ്ഞ ബെഡ്ഷീറ്റ് പകുതിയെ
കിടക്കയിലുള്ളൂ…
ബാത്റൂമിലേക്ക് ഒരിക്കലേ നോക്കൂ…
അത്രയ്ക്ക് വൃത്തികേടായിരിക്കുന്നു.
തൂത്തു തുടയ്ക്കാത്ത നിലത്തിനും
കഥകളേറെ പറയാനുണ്ട്.!!!!!
ആലോചിച്ചു നോക്കിയിട്ടുണ്ടോ…?
നിങ്ങളോരോരുത്തരും…!!!
ഒരു പെണ്ണ് നിങ്ങളുടെ ജീവിതത്തിന്റെ
താളമാകുന്നതെങ്ങനെയെന്ന്…?
വീടിന്റെ ഐശ്വര്യമാകുന്നതെങ്ങനെയെന്ന്…?
എത്ര തിരക്കിനിടയിലും നിങ്ങളുടെ കാര്യങ്ങൾ ഓർത്ത് ചെയ്യുന്നതെങ്ങനെയെന്ന്…? വയ്യായ്കകൾക്കിടയിലും കുഞ്ഞുങ്ങളെയും വീട്ടുകാരെയും പരിചരിക്കുന്നതെങ്ങനെയെന്ന്…?
അറിയണം..!!!!
നിങ്ങളോരോരുത്തരും!!!
കുഞ്ഞുണർന്നൊന്നു കരഞ്ഞാൽ
ഒരിത്തിരി നേരം പോലും ഉറക്കമൊഴിയാൻ പറ്റാത്തവരാണ് നിങ്ങളിലധികവും..
പക്ഷേ….!
അവളോ….?
എത്ര അവശതയിലും അവൾക്കതിന്
കഴിയുന്നു.
തന്റെ കടമകൾ കൃത്യതയോടെ,
സന്തോഷത്തോടെ ചെയ്തു തീർക്കുന്നു.
അവളെന്ന സ്ഥാനത്തിന് ആഴമേറെയാണ്. കൂടെയുള്ളവളെ മനസ്സിലാക്കി
ചേർത്ത് പിടിക്കുക.
മറ്റൊരാളുമായി താരതമ്യപ്പെടുത്താതെ,
അവളുടെ സ്വാതന്ത്ര്യങ്ങൾക്ക്
കടിഞ്ഞാണിടാതെ കൂടെ നടക്കുക.
നിങ്ങളുടെ സ്നേഹം…!
കൂടെയുണ്ടെന്ന വിശ്വാസം മാത്രം മതി,
അവളൊരു കരുത്തുറ്റ സ്ത്രീയാകാൻ..!
ഏതു പ്രതിസന്ധികൾക്കിടയിലും
നിങ്ങൾക്ക് തണലേകാൻ…!
മാറ്റങ്ങളുണ്ടാകട്ടെ….!
ഓരോരുത്തരുടെയും ജീവിതത്തിൽ…! കൂടെയുള്ളവളുടെ മുഖം സന്തോഷത്താൽ തിളങ്ങട്ടെ..!
കണ്ണുകൾ പ്രണയത്താൽ പ്രകാശിക്കട്ടെ..!
നമ്മുടെ സ്വർഗം നമുക്കീ ലോകത്ത് തന്നെ നിർമ്മിക്കാം…!!!!
സ്ത്രീകളോടാണ്…!!!!
ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടിയാണ് നീ…❤️🥰
Be Honest..
Be Loyal..
Be confident..
Love yourself..
To be a woman is the greatest power..❤️
Accelerate Action❤️
internationalwomensday🌹🙏

By ivayana

Leave a Reply

Your email address will not be published. Required fields are marked *