രചന : ഹരിദാസ് കൊടകര✍
പ്രത്യക്ഷ ചര്യയിൽ
സ്പന്ദങ്ങളില്ലാതെ
നിഴൽ..
വസ്തുശുദ്ധിയിൽ
മാഞ്ഞുപോകുന്നു.
ഇടയിളക്കത്തിൽ
പ്രതിഫലിച്ചതെല്ലാം
ഭൗമാശയത്താൽ
പ്രതിഗമിക്കുന്നു.
ഉൾവിഷയികൾ
വിസ്തരിക്കാതെ
വിശ്രമിയ്ക്കുന്നു.
കാണാതെ..
കാതിന്നു ഖേദം
കേൾക്കാതെ..
കണ്ണിന്നു ദുഖം
നിദ്രാസുമങ്ങളാൽ
എല്ലാം സമപ്പെടുന്നു.
അണിമയിൽ
എല്ലാം..
അടുത്ത് നില്ക്കുന്നു.
മൗനസമമെന്ന
വാക്കുകൾ
പ്രതിബിംബിക്കാതെ
അകത്തു കയറുന്നു.
ആഗ്രഹം, വെറുപ്പ്
മുഖാമുഖം തല്ലി-
തല പൊളിക്കുന്നു.
പകൽക്കീറയിൽ
ദൃഷ്ടി..
ധാതുഹേതുക്കളാൽ
ശമദമാദി കൈവിട്ടു
മരുയാത്ര ചേരുന്നു.
നേത്രകാലത്തിനായ്
ഉടലേന്തി നില്ക്കുന്നു.
ഗമകം..
ഒരു കാട്ടുഞാവൽപ്പടം
ഒരുതരം ശംഖ്.
ഒരിടത്തെ ജപമാല സഞ്ചി.
