രചന : തുളസിദാസ്, കല്ലറ ✍️.
ഏകാന്തതെ,നീ,തടവറയാണോ,
ഏതെങ്കിലും മരീചികയാണോ,
അലസമായ് പാടും,രാക്കിളിപോലും,
അലിയുകയാണോ, നിൻ നിഴലിൽ,
അലിയുകയാണോ,നിൻ നിഴലിൽ..
വഴിവിളക്കിമചിമ്മി,
ഇരുൾപടർന്നൊഴുകും
ഈറൻ, പടവുകളിൽ
ഓർമ്മകൾ വിടചൊല്ലി,
പിരിയും മനസ്സിന്റെ
ഓടാമ്പലല്ലെ,നീ..
ഓടാമ്പലല്ലെ നീ
അകത്തു നിന്നാലും,
പുറത്തുനിന്ന് ആരും
തുറക്കാത്ത വാതിൽപ്പടിയോ,നീ..
അകലേക്കൊഴുകും,
പുഴപോലെ,
അരുകിലേക്കണയും,
തിരപോലെ,
നനുത്ത യാമങ്ങളിൽ..
വിരൽ തൊടലായ്,
തഴുകിപ്പോകുകയോ,നീ…
തൊട്ടുണർത്തീടുകയോ
ഏകാന്തതയെ,നീ, തടവറയാണോ,
ഏതെങ്കിലും,മരിചികയാണോ….