രചന : പ്രകാശ് പോളശ്ശേരി✍
കുളിർ തുടിക്കുന്നീ ലജ്ജയിൽ
കരതലങ്ങൾ തരിക്കുന്നുവല്ലോ
നിൻ്റെയനുരാഗസീമ വിട്ടൊരു
വാസരാന്ത സമാഗമമോഹവും
എത്ര മദഗന്ധ വീചികളെത്തുന്നു
എത്ര മദഗന്ധ ഗായകരുമെത്തുന്നു
അന്തരാഗത്തിലെ ശൃംഗാരമോഹമേ
അന്തമില്ലാതെ നീയലയുകയാണോ
കാറ്റിൻ്റെമോഹങ്ങൾകടമെടുത്തു ഞാനീ
കാറ്റിനോടൊപ്പംചേർന്നു പറക്കുമ്പോ
ഊറ്റം കൊള്ളുന്നുവോയെൻ്റെ മാനസ്സം
ഉറ്റതോഴീ നിന്നെക്കാണാനാവുമെന്നും
നിശകനിഞ്ഞൊരു ഭംഗിയാലിന്ന്
ഗന്ധർവ്വസമാഗമ സമാനരാത്രിയായ്
എന്തു മോഹം തോന്നിപ്പിക്കുന്നുണ്ടീ
രാജദാനപ്പൂവിൻ സുഗന്ധവും
നൃപദ്രുമമങ്ങു പൂക്കുന്നേരമാർക്കും
നിർന്നിമേഷമായിനിൽക്കാനാവില്ലല്ലോ
നിയതിയൊരുക്കുംസമാഗമരാത്രികൾ
കാമധനുർ മധ്യത്തിലല്ലേ കാമദേനും
മധുബിന്ദുക്കൾമുത്ത് പതിപ്പിക്കുന്ന
മനംനിറഞ്ഞുചേർന്നുപതിക്കുംചുണ്ടിൽ
മുദ്രയാലങ്ങനെനാം ലയിച്ചിരിക്കെ
മൂകമായേതോരാഗവിസ്താരംനടക്കുന്നോ
