“തറവാട് വീട് വീതം വെച്ച് കഴിഞ്ഞപ്പോൾ ആയിരുന്നു ഉമ്മയെ ആരുടെ കൂടെ നിർത്തുമെന്നുള്ള ചർച്ച വന്നത്…
ഉപ്പ പണ്ടേക് പണ്ടേ തടി സലാമത് ആക്കി സ്വന്തമായി ഒരു വീട്ടിൽ പള്ളിക്കാട്ടിൽ ആയത് കൊണ്ട് തന്നെ.. മുപ്പർക് അതൊരു വിഷയമേ അല്ലായിരുന്നു…”
“മൂത്ത മകനായ ഞാനും നാലാമത്തെ മകനായ എന്റെ ഒരു അനിയനും ആയിരുന്നു ഇത്രയും കാലം തറവാട്ടിൽ…”

“ബാക്കിയുള്ള രണ്ട് അനിയന്മാരും സ്വന്തമായി വീടൊക്കോ വെച്ച് മൂന്നാലു വർഷങ്ങൾക്ക് മുമ്പ് തന്നെ സ്ഥലം വിട്ടിരുന്നു..”
“പിന്നെ ഉള്ളത് രണ്ടു അനിയത്തിമാരാണ്…!”
“തറവാട് വിറ്റപ്പോൾ നല്ലൊരു സംഖ്യ തന്നെ കിട്ടിയെങ്കിലും… ആറു മക്കൾക്ക്‌ കൂടെ വീതിച്ചു വന്നപ്പോൾ… എനിക്കൊരു സ്ഥലം തട്ടി കൂട്ടനുള്ള പൈസയെ അതുണ്ടായിരുന്നുള്ളു…
ഇനി ഒന്നോ രണ്ടോ കൊല്ലം ഏതേലും വാടക വീടിൽ നിന്നിട്ട് വേണം ഒരു കുഞ്ഞു വീട് തട്ടി കൂട്ടാൻ…”

സുഹൃത്തുക്കളെ ഞാൻ ആരാണെന്ന് പറഞ്ഞില്ല അല്ലെ…
“എന്റെ പേര് ശംസു… മുഴുവൻ പേര് ശംസുദീൻ എന്നാണ്…
അടുപ്പ മുള്ളവരും പേര് അറിഞ്ഞവരും എല്ലാം ശംസു എന്ന് തന്നെ ആയിരുന്നു വിളിച്ചിരുന്നത്…
പത്തിരുപതി അഞ്ചു കൊല്ലം പ്രവാസി ആയത് കൊണ്ട് തന്നെ… വീടും സ്ഥലവും എടുത്തില്ലേ എന്നൊരു ചിന്ത എല്ലാവർക്കും ഉണ്ടാവും…
എന്നെപോലെ കുറച്ചു പേര് അങ്ങനെയാ.. സ്വന്തം കുടുംബം ഒരു കരക്ക് അടിപ്പിക്കാൻ ജീവിതം തന്നെ ഈടു വെക്കേണ്ടി വന്നു…
ജീവിതത്തിൽ ഒരു പൊട്ടനായെന്നെ…
സാരമില്ല ഞാൻ വിശ്വസിക്കുന്നവൻ അതിനുള്ള പ്രതിഫലം എനിക്ക് തരുമെന്ന് തന്നെയാണ് എന്റെ വിശ്വസം…

അല്ലേൽ ചോദിച്ചു വാങ്ങിക്കും ഞാൻ… അല്ല പിന്നെ…
പടപ്പുകളോട് അല്ലെ ഏറ്റുമുട്ടുവാൻ ബേജാറുള്ളു..
പടപ്പിനോട് എന്ത് പ്രശ്നം..”
“ചെറിയ അനിയന് വിദേശത് ഒരു ബിസിനസ് തുടങ്ങുവാൻ അത്യാവശ്യം കുറച്ചു പൈസക് ആവശ്യം വന്നത് കൊണ്ടായിരുന്നു വീട് തന്നെ വിൽക്കേണ്ടി വന്നത്…
വീട് വിറ്റതും അവന്റെ കുട്ടിയോളും ഭാര്യയും ഭാര്യ വീട്ടിലേക് താമസം മാറി..”
“മറ്റുള്ളവർക് സ്വന്തമായി വീട് ഉള്ളത് കൊണ്ട് തന്നെ അവർ ഓരോരുത്തരും ഉമ്മയെ കൂടെ വിളിച്ചു…”
“ഞാൻ മാത്രം വിളിച്ചില്ല…

എനിക്കും ഭാര്യക്കും മൂന്നു മക്കൾക്കും നിക്കാൻ ഒരു റൂമും ഹാളും അടുക്കളയും ഒരൊറ്റ ബാത്റൂമും മാത്രമുള്ള കുഞ്ഞു വാടക വീട് ആയിരുന്നു ഞാൻ എടുത്തത്…
അവിടേക്കു ഉമ്മയെ കൊണ്ട് പോകാനായി ഞാൻ താല്പര്യപ്പെട്ടിരുന്നില്ല എന്നതായിരുന്നു സത്യം…”
“ഉമ്മ അവസാനമായി തറവാട്ടിലെ സ്വന്തം റൂമിൽ വെച്ച് രണ്ട് റകഹത് സുന്നത് നിസ്കാരം നിസ്കരിച്ചു…
മനസിനെക്കരെ സിനിമയിലെ പോലെ ഉള്ളിന്റെ ഉള്ളിലെ സങ്കടം കടിച്ചമർത്തി കോലായിലേക് വന്നു…
ഉമ്മയുടെ വാക്കുകൾക് മറുപടി കേൾക്കാൻ എന്ന വണ്ണം എല്ലാവരും കോലായിൽ തന്നെ ഇരിപ്പുണ്ടായിരുന്നു…
ഉമ്മ എല്ലാവരെയും ഒന്ന് നോക്കി…
ഓരോരുത്തരെയും ഒറ്റയിട്ടെന്ന പോലെ…”
“അവസാനം ഉമ്മ മൂത്ത മരുമകളെ ഒന്ന് നോക്കി…”

“ഉമ്മയുടെ നോട്ടം കണ്ടപ്പോൾ തന്നെ പത്തിരുപതു കൊല്ലം മുമ്പ് അവളെയും കൊണ്ട് ഈ വീട്ടിലേക്കു വന്നത് മുതലുള്ള ഓരോന്നും എന്റെ മനസിലൂടെ മിന്നി മറഞ്ഞു…
ഉമ്മ അവളോട് കയർക്കുന്നതും തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം കണ്ടെത്തുന്നതും എന്തിനേറെ പറയുന്നു ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ സ്വന്തം വീട്ടിലേക്കു പോയി നിൽക്കാൻ സമ്മതിക്കാത്തതും എല്ലാം ഒരു സിനിമയിൽ എന്ന പോലെ ഞാൻ കണ്ടു…
എന്നിട്ടും അവൾക് അവരോട് ഒരു പൊടിക്ക് പോലും ദേഷ്യം ഇല്ലായിരുന്നു..
ഇതെല്ലാം കണ്ടിട്ടും നമുക്ക് ഇവിടുന്ന് ഒന്ന് മാറി താമസിച്ചാലോ എന്ന് പലവട്ടം ചോദിച്ചിട്ടും ഉമ്മയില്ലാതെ വളർന്ന അവൾക് അവരോരു ഉമ്മ യായിരുന്നു…”
“എന്റെ ഉമ്മയെല്ലേ ഇക്കാ എന്നോട് ദേഷ്യപെടുന്നത് അതിന് ആർക്കാണ് നഷ്ടം..
ഉമ്മാക് എന്നോട് ഇഷ്ടക്കൂടുതൽ കൊണ്ടാണ് അവളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്നായിരുന്നു അവളുടെ പക്ഷം..
അങ്ങനെ ആയിരുന്നില്ലെങ്കിൽ കൂടി…”

ഉമ്മ അവളോടായി ചോദിച്ചു…
“കുഞ്ഞോളെ…
നീ വിളിക്കുന്നില്ലേ…
എന്നെ നിന്റെ വീട്ടിലേക്…”
ഉമ്മയുടെ ചോദ്യം കേട്ടതും ഞാൻ എന്റെ ഭാര്യയുടെ മുഖത്തേക്കു നോക്കി…
“അവളുടെ മുഖം പെട്ടന്ന് തന്നെ മാറി കണ്ണുനീർ തുള്ളികൾ ഒലിച്ചു ഇറങ്ങുവാനായി തുടങ്ങി…”
“കുഞ്ഞു വീടാണ് അല്ലെ..
ഉമ്മാക് അവിടെ നിൽക്കാൻ അസൗകര്യം ഉണ്ടാവുമെന്ന് കരുതിയാണോ നീയും നിന്റെ കെട്ടിയോനും ഉമ്മായേ വിളിക്കാണ്ട് പോവാൻ ഇരിക്കുന്നത്…”
ഉമ്മ അതും കൂടെ പറഞ്ഞപ്പോൾ അവൾ ഓടിച്ചെന്ന് ഉമ്മയെ കെട്ടിപിടിച്ചു കരയാനായി തുടങ്ങി…
“ക്ഷമിക്കണേ ഉമ്മാ…
ഉമ്മാക് ഞങ്ങളുടെ കൂടെ ബുദ്ധിമുട്ട് ആവുമെന്ന് കരുതിയിട്ടാ ഞാൻ വിളിക്കാതെ ഇരുന്നേ…”

അവൾ ഉമ്മയോടായി പറഞ്ഞതും..
ഉമ്മ അവളെ നെഞ്ചിലേക് എന്ന പോലെ ചേർത്ത് നിർത്തി അവളുടെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചു…
“നീയുള്ളയിടത്ത് ഉമ്മാക് എന്ത്‌ ബുദ്ധിമുട്ടാണ് ഉണ്ടാവുക…
നീ കൂടെ ഇല്ലാത്തതെല്ലേ ഉമ്മാക് നരകം…”
“അവർ വാടക വീട്ടിൽ വെച്ചും യുദ്ധം ചെയ്തു…
വിജയം ആരുടെ പക്ഷേതാണെന്ന് അറിയാതെ…
പക്ഷെ… ഉമ്മ കൂടെ ഉള്ളത് തന്നെ ആയിരുന്നു ഞങ്ങളുടെ ബർകത്…
രണ്ട് കൊല്ലം എന്ന് ഞാൻ കരുതിയിരുന്ന എന്റെ വീടിന്റെ പാല് കാച്ചൽ ഉമ്മാന്റെ എന്റെ ഓളുടെയും പ്രാർത്ഥന കൊണ്ട് മാത്രം ഒരു കൊല്ലമായി ചുരുങ്ങി…ഞങ്ങളുടെ സ്വർഗത്തിലേക് ഞങ്ങൾ താമസം മാറി…”

By ivayana

Leave a Reply

Your email address will not be published. Required fields are marked *