ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും  ഈസ്റ്റർ ആശംസകൾ !

അശാന്തം വിക്ഷുബ്ദ്ധചിത്തനായ്
അലഞ്ഞുലഞ്ഞദോഷങ്ങൾ
അലസഗമനമൊരു സഞ്ചാരി
ചുറ്റിനടന്നരാശികൾ.
മൂവന്തി തേടിവന്നതാണാദിന-
മോർക്കുകയാണിന്നുവീണ്ടും
രംഗമണ്ഡപംകണ്ടുനിൽക്കവേ
കൽവിളക്കിന്റെ പൂർണിമ.
എന്തുമോഹനകാഴ്ചയാമിത്
ആയിരംദീപജാലങ്ങൾ
നെയ് വിളക്കു കൊളുത്തിടുന്നു
കണ്ടുമുട്ടിയ തേജ്വസ്വി.
വക് ത്രംവിടർന്നു പൂമൊട്ടുപോലെ
മധുരം നിന്റെ പുഞ്ചിരി
പ്രതി ക്ഷണം വെച്ചൂപ്രക്ഷിണം
ചുറ്റമ്പലത്തിൽപ്രദോഷം.
ആരാണാത്മഭാവപ്രതീകമേ
ദേവതയോ നീയൊമാനേ?
വൈകിയെങ്കിലുംകണ്ടുനിന്നെഞാൻ
വാസരത്തിന്റെ സ്നേഹമേ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *