രചന : മോഹനൻ താഴത്തോതിൽ അകത്തേത്തറ. ✍
യുവത്വമേ…എങ്ങോട്ട്?
എങ്ങോട്ട്..എങ്ങോട്ട്…എങ്ങോട്ട്?
ലഹരിക്കടിമകളേ
കാലം കരുതിയ യുവത്വമിവിടെ
കോലം കെടുത്തി നീ
എങ്ങോട്ട്…?എങ്ങോട്ട്…?എങ്ങോട്ട്?
ചതിയുടെ വക്താക്കളേ
വഞ്ചന കൊണ്ട് വാൾത്തല മിനുക്കി
കോലം മാറ്റി നീ
എങ്ങോട്ട്…?എങ്ങോട്ട്…?എങ്ങോട്ട്?
പണക്കൊതിയന്മാരേ
കൊന്നും തകർത്തും കൊള്ളയുമായി
രാത്രി സഞ്ചാരിയായി നീ
എങ്ങോട്ട്…?എങ്ങോട്ട്…?എങ്ങോട്ട്?
കാലം മറന്നവരേ
കറുത്ത രാത്രിയിൽ കിരാതരായി
ക്രൂരത ചെയ്തിനിയും നീ
എങ്ങോട്ട്…?എങ്ങോട്ട്…?എങ്ങോട്ട്?
ഓർക്കുക സോദരരേ
ലഹരിപ്പുഴയിൽ മുങ്ങിത്താണ്
നിന്നെ മറന്നിനിയും നീ
എങ്ങോട്ട്…?എങ്ങോട്ട്…?എങ്ങോട്ട്?
സാക്ഷരകേരള യുവത്വമേ
സഹിക്കില്ല നാടിനി നിൻ ചെയ്തികൾ
ലഹരിയിലേക്കിനി വലിച്ചിഴച്ചാൽ നാമിനി
എങ്ങോട്ട്…?എങ്ങോട്ട്…?എങ്ങോട്ട്?
ഉത്തരം പറയുക നീ
യുവത്വമുത്തരവാദികളെങ്കിൽ
മുഖം മറച്ചു തലയും താഴ്ത്തി നീ
അങ്ങോട്ട്…അങ്ങോട്ട്…സർവ്വ നാശത്തിലേക്ക്.
