രചന : കൃഷ്ണകുമാർ പെരുമ്പിലാവിൽ ✍
വ്യഥയാംമുപ്പ് മാറിൽ നിറച്ച്
തിരമാലക്കഥ പറയുന്ന സാഗരം
സൂര്യതേജസ്സിൻ പൊൻകിരണങ്ങളാൽ
തെളിനീർമേഘമായി വിണ്ണിൽ പടരുന്നു
നീറുംമനസ്സിൻ മോഹഭംഗങ്ങളിൽ
നീരസംപേറും നിഴൾ വാഴുമെങ്കിലും
ജീവതേജസ്സിൻ സൂര്യകിരണങ്ങളാൽ
തെളിനീർ മനസ്സിൻ ഉടമകൾ ആകണം
ആകാശം ചുംബിക്കും കൊടുമുടി
തൊപ്പികൾ
മേലെ മേലെ വളർന്നു പോമെങ്കിലും
താഴ്വാരകാൽപ്പാദം ഉറച്ച് നിൽക്കാനായി
തെളിനീർനദിക്കുളിർ താഴേക്ക്
അയക്കുന്നു
ആകാശം ചുംബിക്കും മരങ്ങൾ
ആയിടാം
പടർന്ന ശിഖരങ്ങൾ തണൽക്കൈ
ആക്കിടാം
വേരുകൾ പടരുവാൻ ഇടം തന്ന
മാറിനും ,
സത്തിന്റെ സായൂജ്യം കൈമാറിയ
മണ്ണിനും,
പുഷ്പ വർഷങ്ങളാൽ പുളകങ്ങൾ
നേർന്നിടാം
ഋതുഭേദതാളങ്ങൾ മാറി മറിഞ്ഞിട്ടും
കൽപ്പാന്തകാലങ്ങൾ മെതിച്ചു നടന്നിട്ടും
ജീവാമൃതത്തിൻ ഗുരുപാഠം ഒളിപ്പിച്ച
പ്രകൃതിഭാവങ്ങൾ നമുക്ക് നെഞ്ചോട്
ചേർത്തിടാം…
ജീവാമൃതത്തിൻ ഗുരുപാഠം ഒളിപ്പിച്ച
പ്രകൃതിഭാവങ്ങൾ നമുക്ക് നെഞ്ചോട്
ചേർത്തിടാം