രചന : ദിവാകരൻ പികെ ✍
കാൽനഖചിത്രംനാണത്താൽവരച്ച്
മൊഴിഞ്ഞവാക്കുകൾ,”സുഖദുഖങ്ങളിലെന്നും
കൂടെയുണ്ടാവുമെന്നുറപ്പ്”
ആദ്യമായിനെഞ്ചോടുചേർത്ത
തേൻമൊഴികളിപ്പോഴുംകാതിൽമുഴങ്ങുന്നു.
ഇന്നെൻ നെഞ്ചിൽ ചവിട്ടി കുത്തുവാക്കാൽ
ആക്രോശിക്കെ,രൗദ്രഭാവംപൂണ്ട ഭദ്രകാളിക്ക്
മുമ്പിലെന്ന പോൽകൈകൂ പ്പികരുണയ്ക്കായി
യാചിക്കെതീപാറും നോട്ടത്തിലുരുകുന്നുഞാൻ.
ചെന്താമരപോലെന്നുംവിടരുംവദനമിന്ന്
കടന്നൽകുത്തേറ്റപോൽവീർപ്പിച്ച് പൂമുഖ
വാതിൽക്കൽശാപവാക്കുകൾ വിതറിനിൽക്കെ
വറചട്ടിയിലെൻ മനംഎരിപൊരികൊള്ളുന്നു.
ഉള്ളിലെ തീയണ ക്കാൻമോന്തിയ കള്ളിൻ
ബലത്തിലൊന്ന് നിവർന്നുനിൽക്കാമെന്ന
വ്യാമോഹംവ്യർത്ഥം,വാലാട്ടിപട്ടിയായി
നിൽക്കെ തീക്കനൽ വീണ്ടും പുകയുന്നു.
എണ്ണി പറയാൻ ഗുണമൊട്ടു മില്ലാത്തവന്റെ
തണൽ ചുട്ടുപൊള്ളിക്കുന്നെന്നദീനരോദനം
കേൾക്കെ ചുട്ടു പൊള്ളും വേനലിൽ കരിഞ്ഞ
പാടം പോലെൻ മനം വെറും തരിശായിമാറുന്നു.
കിട്ടാമുന്തിരിപുളിക്കുമെന്നാശ്വസിച്ചകള്ള
കുറുക്കനേപ്പൊലാണിന്നെൻജീവിതമെങ്കിലും
വാടിയചില്ലഒരുനാൾതളിർക്കുമെന്നാശിച്ചെന്നും
നറുപുഞ്ചിരി ചുണ്ടിൽവാടാതെ നിർത്തുന്നു.
