രചന : ജിൻസ് സ്കറിയ ✍️
50 എംപി സെൽഫി ക്യാമറയും, ക്വാഡ് കർവ്‌ഡ് ഡിസ്‌പ്ലേയുമായി ‘വിവോ വി50ഇ’, 5500 എംഎഎച്ച് ബാറ്ററി, 50 എംപി ക്യാമറയുമായി ‘മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷൻ’
ഫെബ്രുവരിയിൽ വന്ന വിവോ വി50യുടെ അതേ നിരയിൽ വിവോ വി50ഇ പുറത്തിറക്കാനിരിക്കുകയാണ്. ഏപ്രിൽ 10ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ വിപണയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫ്ലിപ്‌കാർട്ട് വഴിയായിരിക്കും വിൽപ്പന. പേൾ വൈറ്റ്, സഫയർ ബ്ലൂ കളർ ഓപ്ഷനുകളിലായിരിക്കും ലഭിക്കുക.
മറ്റ് പ്രത്യേകതകൾ:
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയുള്ള 50MP സോണി IMX882 മെയിൻ സെൻസർ, 116 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള അൾട്രാവൈഡ് ആംഗിൾ ലെൻസ് എന്നിവയുണ്ട്. എന്നാൽ രണ്ടാമത്തെ പിൻ ക്യാമറ വിവരങ്ങൾ ലഭ്യമല്ല. രണ്ട് ക്യാമറ സെൻസറുകൾക്ക് പുറമെ, ഫോണിന് പിൻവശത്ത് ഓറ ലൈറ്റ് സവിശേഷതയും നൽകും. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും മികച്ച ചിത്രങ്ങളെടുക്കുന്നതിനാണിത്.
ഫ്രണ്ട് ക്യാമറ 50 മെഗാപിക്‌സലാണ്. 4K വീഡിയോ റെക്കോർഡിങ് ഉണ്ടാകും. വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്നതിന് IP68, IP69 റേറ്റിങുകളും ഉണ്ടാകും. എഐ ഇമേജ് എക്‌സ്‌പാൻഡർ, എഐ നോട്ട് അസിസ്റ്റ്, സർക്കിൾ ടു സെർച്ച്, എഐ ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ് തുടങ്ങിയ നിരവധി എഐ സവിശേഷതകളും നൽകിയിട്ടുണ്ട്. കൂടാതെ അൾട്ര സ്ലിം ക്വാഡ് കർവ്‌ഡ് ഡിസ്‌പ്ലേ ആയിരിക്കുമെന്നും കമ്പനി പറയുന്നു.
ഇന്ത്യയിൽ ഈ ഫോണിന്‍റെ വില 25,000 മുതൽ 30,000 രൂപ വരെയാകാം. 120Hz റിഫ്രഷ് റേറ്റുള്ള 7.3 മില്ലീമീറ്റർ വണ്ണമുള്ള ഡിസ്‌പ്ലേയാണ്. മീഡിയാടെക് ഡൈമെൻസിറ്റി 7300 SoC പ്രോസസറാണ്. 90 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്‌ക്കുന്ന 5,600 എംഎഎച്ച് ബാറ്ററിയാണ്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS15 ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും പ്രവർത്തിക്കുക.
മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷൻ പുറത്തിറക്കി
മോട്ടോറോളയുടെ മധ്യനിര മോട്ടോ എഡ്‌ജ് സീരീസിലേക്ക് കമ്പനി പുതിയ സ്‌മാർട്ട്‌ഫോൺ കൂടെ പുറത്തിറക്കി. 2024 മെയ് മാസത്തിൽ പുറത്തിറക്കിയ മോട്ടോ എഡ്‌ജ് 50 ഫ്യൂഷന്‍റെ പിൻഗാമിയായി ആണ് മോട്ടോ എഡ്‌ജ് 60 ഫ്യൂഷൻ വന്നത്.
പ്രത്യേകതകൾ: 8GB + 256GB, 12GB + 256GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്‌ഷനുകളിൽ ലഭ്യമാണ്. 8GB + 256GB സ്റ്റോറേജ് വേരിയന്‍റിന് 22,999 രൂപയും 12GB + 256GB സ്റ്റോറേജ് വേരിയന്‍റിന് 24,999 രൂപയുമാണ് വില. ഫ്ലിപ്‌കാർട്ട് വഴിയും മോട്ടോറോള ഇന്ത്യ വെബ്സൈറ്റ് വഴിയും ഈ ഫോൺ വാങ്ങാനാവും. 2000 രൂപ ബാങ്ക് ഓഫറിന് ശേഷം 20,999 രൂപയ്‌ക്ക് ഫോൺ ലഭ്യമാവും.
ഏപ്രിൽ 9ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന ആരംഭിക്കുക. പാന്‍റോൺ ആമസോണൈറ്റ്, പാന്‍റോൺ സ്ലിപ്‌സ്‌ട്രീം, പാന്‍റോൺ സെഫിർ എന്നീ നിറങ്ങളിൽ ലഭ്യമാണ്.
120Hz വരെ റിഫ്രഷ് റേറ്റും, 300Hz വരെ ടച്ച് സാമ്പിൾ റേറ്റും, 4500nits പീക്ക് ബ്രൈറ്റ്നസും, 1220×2712 പിക്‌സൽ റെസല്യൂഷനുമുള്ള 6.7 ഇഞ്ച് 1.5K ഓൾ-കർവ്ഡ് pOLED സ്ക്രീൻ ആണ്. ഡിസ്‌പ്ലേയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും HDR10+ സപ്പോർട്ടും ലഭിക്കും. SGS ലോ ബ്ലൂ ലൈറ്റ്, ലോ മോഷൻ ബ്ലർ സർട്ടിഫിക്കേഷനുകളും പാന്‍റോൺ വാലിഡേറ്റഡ് ട്രൂ കളർ സർട്ടിഫിക്കേഷനുകളും ലഭിച്ചിട്ടുണ്ട്.
12GB വരെ LPDDR4X റാമും 256GB uMCP ഓൺബോർഡ് സ്റ്റോറേജുമായി ജോഡിയാക്കിയ മീഡിയാടെക് ഡൈമെൻസിറ്റി 7400 SoC പ്രോസസറാണ് കരുത്ത് പകരുന്നത്. മൈക്രോ എസ്‌ഡി കാർഡ് വഴി 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാൻ കഴിയും. ആൻഡ്രോയിഡ് 15 അധിഷ്‌ഠിത ഹലോ യുഐ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. മൂന്ന് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ഒഐഎസ് ഉള്ള 50 എംപി സോണി LYT700C പ്രൈമറി സെൻസർ, 13 എംപി അൾട്രാവൈഡ് ഷൂട്ടർ, 32 എംപി ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്. 4k വീഡിയോ റെക്കോർഡിങ് പിന്തുണയ്‌ക്കും.
ഫോട്ടോ എൻഹാൻസ്‌മെന്‍റ്, അഡാപ്‌റ്റീവ് സ്റ്റെബിലിറ്റി, മാജിക് എറേസർ എന്നിങ്ങനെ എഐ സവിശേഷതകൾ ഇതിലുണ്ട്. ഗൂഗിളിന്‍റെ സർക്കുൾ ടു സെർച്ച് ഫീച്ചർ ഉൾപ്പെടെ ഈ ഫോണിൽ ലഭിക്കും. 68 വാട്ട് വയേർഡ് ടർബോ ചാർജിങ് പിന്തുണയ്‌ക്കുന്ന 5500 എംഎഎച്ച് ബാറ്ററിയാണ്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസറുമുണ്ട്.